• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

നിര്‍മലയുടെ ബജറ്റ് ജൂലൈ അഞ്ചിന്; ആദ്യ വനിതാ ധനമന്ത്രി ഇന്ദിരാഗാന്ധിയുടെ ബജറ്റിലേക്കൊരു എത്തിനോട്ടം!

 • By S Swetha
cmsvideo
  ഇന്ദിരാഗാന്ധിയുടെ ബജറ്റിലേക്കൊരു എത്തിനോട്ടം | Oneindia Malayalam

  ദില്ലി: ഇന്ത്യയിലെ ആദ്യ മുഴുവന്‍ സമയ വനിതാ ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ജൂലൈ 5ന് തന്റെ കന്നി ബജറ്റ് അവതരിപ്പിക്കും. വളരെ പ്രതീക്ഷയോടെയാണ് എല്ലാവരും ഈ ബജറ്റിനെ കാത്തിരിക്കുന്നത്. ഇതുവരെയുള്ള റെക്കോര്‍ഡുകള്‍ അനുസരിച്ച് മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയാണ് ഇന്ത്യന്‍ ബജറ്റ് അവതരിപ്പിച്ച ഏക വനിതാ ധനകാര്യമന്ത്രി. 1970 ഫെബ്രുവരി 28നാണ് ഇന്ദിര കേന്ദ്ര ബജറ്റ് അവതരിപ്പിച്ചത്. ഇനി മുതല്‍ കേന്ദ്ര ബജറ്റ് അവതരിപ്പിക്കുന്ന രണ്ടാമത്തെ വനിത ധനമന്ത്രിയാകും നിര്‍മല സീതാരാമന്‍.

  ഷാനിമോള്‍ ഉസ്മാന്‍റെ പരാജയം; കെപിസിസി നടപടി ഇന്ന്, നാല് ബ്ലോക്ക് കമ്മിറ്റികള്‍ പിരിച്ചുവിട്ടേക്കും

  കോണ്‍ഗ്രസിലെ പിളര്‍പ്പിനിടെയും പ്രതിപക്ഷ കക്ഷികളുടെ ഐക്യത്തിനെതിരെയും പോരാടിയുമാണ് 1971ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ഇന്ദിരാഗാന്ദി വിജയിച്ചത്. ഗരീബി ഹഠാവോ (ദാരിദ്ര്യം ഇല്ലാതാക്കുക) എന്ന മുദ്രാവാക്യ ഉയര്‍ത്തിയായിരുന്നു പ്രചരണം. ദാരിദ്ര്യ നിര്‍മാര്‍ജനത്തിന് സാമ്പത്തിക പരിഷ്‌കാരങ്ങള്‍, വിദ്യാഭ്യാസ, പരിശീലന സ്ഥാപനങ്ങളെ ശക്തിപ്പെടുത്തല്‍, കാര്‍ഷിക, വ്യാവസായിക മേഖലകളില്‍ അതിവേഗ വളര്‍ച്ച എന്നിവ ആവശ്യമാണ്. ബജറ്റ് അവതരണത്തിന്റെ സമയത്ത് ഇന്ദിരാ ഗാന്ധി ഊമയായ പാവയെന്ന് വിളിക്കപ്പെട്ടു. കാരണം അവര്‍ അത്രയും വിറയലോടെയും പരിഭ്രാന്തിയോടെയുമാണ് ബജറ്റ് അവതരിപ്പിച്ചത്. നികുതി ഉയര്‍ത്തി ഒരു സോഷ്യലിസ്റ്റ് സമീപനമുള്ള ബജറ്റായിരുന്നു അത്.

  ബജറ്റ് പ്രസംഗം

  ബജറ്റ് പ്രസംഗം

  ഇന്ദിരാഗാന്ധി തന്റെ ബജറ്റ് പ്രസംഗത്തില്‍ ഇങ്ങനെ പ്രസ്താവിച്ചു: 'ഉല്‍പാദന ശക്തികളുടെ വളര്‍ച്ചയും ദേശീയ സമ്പത്തിന്റെ വളര്‍ച്ചയും കൂടാതെ സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവുമായ സ്ഥിരത സാധ്യമല്ലെന്നതാണ് വസ്തുത. മാത്രമല്ല അത്തരം വളര്‍ച്ചയും സമ്പത്തിന്റെ വര്‍ദ്ധനവും സമുദായത്തിലെ ദുര്‍ബല വിഭാഗങ്ങളുടെ ക്ഷേമം കണക്കിലെടുക്കാതെ നിലനിര്‍ത്താന്‍ കഴിയില്ല. അതിനാല്‍, ദരിദ്രരുടെയടക്കം ക്ഷേമത്തിനായി സാമ്പത്തിക വളര്‍ച്ചയുടെ അനിവാര്യതകളെ പൊരുത്തപ്പെടുത്തുന്ന തരത്തിലുള്ള നയങ്ങള്‍ ആവിഷ്‌കരിക്കേണ്ടതുണ്ട്. ഗണ്യമായ ഉയര്‍ന്ന പദ്ധതി വിഹിതം നല്‍കുന്നതിനു പുറമെ, 1970-71 ലെ ബജറ്റ് സാമൂഹ്യക്ഷേമ ഘടകങ്ങളെ ഭാവിയിലെ വളര്‍ച്ചാ സാധ്യതകളുമായി സംയോജിപ്പിക്കുന്ന നിരവധി പദ്ധതികള്‍ക്ക് പ്രത്യേക വ്യവസ്ഥ ചെയ്യുന്നു, 'അവര്‍ പറഞ്ഞു.

  നികുതി ഏര്‍പ്പെടുത്തുന്നത്

  നികുതി ഏര്‍പ്പെടുത്തുന്നത്

  വരുമാനത്തിന്റെയും സമ്പത്തിന്റെയും സമത്വം ഉറപ്പുവരുത്താന്‍ നികുതി ഏര്‍പ്പെടുത്തല്‍ എല്ലാ സമ്പത്ത് വ്യവസ്ഥയിലും ഒരു പ്രധാന ഉപകരണം കൂടിയാണ്. അതിനാല്‍, ഉയര്‍ന്ന തലങ്ങളില്‍ ആദായനികുതി വര്‍ദ്ധിപ്പിക്കുന്നതിലൂടെയും സമ്പത്തിന്റെയും സമ്മാനങ്ങളുടെയും നിലവിലെ നികുതി നിരക്ക് ഗണ്യമായി വര്‍ദ്ധിപ്പിക്കുന്നതിലൂടെയും നേരിട്ടുള്ള നികുതി സമ്പ്രദായം ഈ ലക്ഷ്യത്തെ നിറവേറ്റാന്‍ സഹായിക്കുന്നു. അവര്‍ കൂട്ടിച്ചേര്‍ത്തു.

   ഇന്ദിരയുടെ ബജറ്റിലെ പ്രധാന ഭാഗങ്ങള്‍

  ഇന്ദിരയുടെ ബജറ്റിലെ പ്രധാന ഭാഗങ്ങള്‍

  പ്രത്യക്ഷ-പരോക്ഷ നികുതി, സ്വത്ത് നികുതി വര്‍ദ്ധന, ഇറക്കുമതി തീരുവ എന്നിവ ഏര്‍പ്പെടുത്തി. ബജറ്റ് കമ്മി 254 കോടി രൂപയുടെ ബജറ്റ് എസ്റ്റിമേറ്റിനെ അപേക്ഷിച്ച് 2,90 കോടി രൂപയായി കണക്കാക്കി. എല്ലാ വ്യക്തിഗത വരുമാനത്തിലും ആദായനികുതി നിരക്ക് പ്രതിവര്‍ഷം 40,000 രൂപയ്ക്ക് മുകളിലായി വര്‍ദ്ധപ്പിച്ചു. 10 ശതമാനം അധിക സര്‍ചാര്‍ജ്ജോടെ പരമാവധി 93.5 ശതമാനം ഉയര്‍ന്ന് ഇപ്പോള്‍ വരുമാന പരിധി രണ്ട് ലക്ഷമായി ഉയര്‍ന്നിട്ടുണ്ട്.

  ടിവി സെറ്റുകള്‍ക്ക് ലെവി

  ടിവി സെറ്റുകള്‍ക്ക് ലെവി

  ടിവി സെറ്റുകളുടെ തീരുവ 20 ശതമാനം ലെവി ഏര്‍പ്പെടുത്തിക്കൊണ്ട് ഉയര്‍ത്തി. താഴെക്കിടയിലുള്ള ഇളവ് പരിധി 4,000 - 4,800 രൂപയില്‍ നിന്ന് 5000 രൂപയായി പരിഷ്‌കരിച്ചു. ശമ്പളമുള്ള ക്ലാസ്സിനുള്ള കുറഞ്ഞ കിഴിവുകളും പ്രതിമാസം 5 രൂപയില്‍ നിന്ന് 250 രൂപയായി പരിഷ്‌കരിച്ചു. സൈക്കിളില്‍ അല്ലെങ്കില്‍ പൊതു ഗതാഗത സംവിധാനങ്ങള്‍ അല്ലെങ്കില്‍ മറ്റേതെങ്കിലും രീതിയില്‍ യാത്ര ചെയ്യുന്നവര്‍ക്ക് പ്രതിമാസം 20 രൂപയുടെ കുറഞ്ഞ കിഴിവ് ലഭ്യമാക്കി. സിഗരറ്റിന്റെ തീരുവ 3 ശതമാനത്തില്‍ നിന്ന് 22 ശതമാനമായി വര്‍ദ്ധിപ്പിച്ചു. വ്യക്തിഗത വരുമാന പരിധി 5,000 രൂപയായി പരിഷ്‌ക്കരിക്കുകയും നികുതി നല്‍കാവുന്ന വ്യക്തിഗത വരുമാനത്തിനുള്ള ഇളവ് ഉയര്‍ത്തുകയും ചെയ്തു.

  'ഗരിബി ഹഠാവോ' എന്ന മുദ്രാവാക്യം ഉപയോഗിച്ച് അധികാരത്തിലെത്തിയ ഗാന്ധി ദാരിദ്ര്യ നിര്‍മാര്‍ജന പദ്ധതികള്‍ ആവിഷ്‌കരിച്ചു, ഇത് ഇന്ത്യയെ റവന്യൂ കമ്മി രാഷ്ട്രത്തില്‍ നിന്ന് മിച്ച റവന്യൂ രാഷ്ട്രമായി മാറ്റി.

   നിര്‍മല സീതാരാമനുള്ള വെല്ലുവിളി

  നിര്‍മല സീതാരാമനുള്ള വെല്ലുവിളി

  എന്നാല്‍ നിര്‍മ്മലയെ സംബന്ധിച്ചിടത്തോളം വെല്ലുവിളികള്‍ വ്യത്യസ്തമാണ്. സാമ്പത്തിക സ്ഥിതി ഗണ്യമായി മാറി, മുന്‍ഗണനകള്‍ മാറി. തെരഞ്ഞെടുപ്പ് വേളയില്‍ നല്‍കിയ വാഗ്ദാനങ്ങള്‍ ഇപ്പോള്‍ പ്രതിബദ്ധതകളാണ്, വോട്ടര്‍മാരെ ചൂഷണം ചെയ്യുന്നതില്‍ നിന്ന് സമ്പദ്വ്യവസ്ഥയെ തിരികെ കൊണ്ടുപോകുന്നതുവരെ ലക്ഷ്യം മാറി. ജൂലൈ 5 ന് പുതിയ ധനമന്ത്രി ബജറ്റ് അവതരിപ്പിക്കുമ്പോള്‍ സാധാരണക്കാര്‍ക്ക് എന്താണ് കാത്തിരിക്കുന്നതെന്ന് നമുക്ക് നോക്കാം.

  English summary
  Union Budget: A look at India's first Woman Finance minister Indira Gandhi's budget
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X