കാള കൊമ്പില്‍ തൂക്കി എറിഞ്ഞു; തമിഴ്‌നാട്ടില്‍ ജെല്ലിക്കെട്ടിനിടെ യുവാവിന് ദാരുണാന്ത്യം
ചെന്നൈ: തമിഴ്‌നാട്ടില്‍ ജെല്ലിക്കെട്ടിനിടെ കാളയുടെ കുത്തേറ്റ് ഒരാള്‍ മരിച്ചു. മധുര പാലമേട്ടില്‍ വച്ചാണ് സംഭവം. മധുര സ്വദേശി അരവിന്ദ് രാജാണ് മരിച്ചത്. 26 വയസായിരുന്നു. ഒന്‍പത് കാളകലെ പിടിച്ച് മത്സരത്തില്‍ മൂന്നാം സ്ഥാനത്ത് എത്തി നില്‍ക്കുമ്പാഴാണ് അപകടമുണ്ടായത്. മധുരയിലെ രാജാജി സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മകണം. പരിക്കേറ്റ നിരവധി പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. അരവിന്ദ് രാജിനെ കാള കൊമ്പില്‍ തൂക്കി എറിയുകയായിരുന്നു.

ജല്ലിക്കെട്ടില്‍ പാലമേട് ഭാഗത്ത് ഇതുവരെ 17 പേര്‍ക്കാണ് പരിക്കേറ്റത്. ഇതില്‍ 5 പേരുടെ പരിക്ക് സാരമാണ്. കഴിഞ്ഞ ദിവസം ആവണീയപുരത്ത് നടന്ന ജെല്ലിക്കെട്ടില്‍ 75 പേര്‍ക്കാണ് പരിക്കേറ്റത്. ഇവരില്‍ 22 പേരുടെ ഗുരുതരമാണ്. കാളപ്പോരുകാര്‍, കാണികള്‍, ഉടമകള്‍, പൊലീസുകാര്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്.
800 ഓളം കാളകളും 257 കാളപ്പോരുകാരുമാണ് ഇത്തവണ ജല്ലിക്കെട്ടിന് ഇറങ്ങിയത്. മെഡിക്കല്‍ സംഘത്തെ പുറത്ത് സജ്ജീകരിച്ചത് കൊണ്ടാണ് ഇത്തവണ അത്യാഹിതങ്ങളൊന്നും ഉണ്ടാകാതിരുന്നത്. കഴിഞ്ഞ വര്‍ഷം കാളയുടെ കുത്തേറ്റ് ഒരാള്‍ മരിച്ചിരുന്നു.












Click it and Unblock the Notifications