രണ്ട് സ്ത്രീകളുമായി ഒരേസമയം ലിവിംഗ് ടുഗെദര്‍, രണ്ടിലും കുഞ്ഞുങ്ങളും... ബന്ധുക്കള്‍ പൊക്കി, ഒടുവില്‍ സംഭവിച്ചത്
തെലങ്കാനയിലെ ചില ഗോത്രങ്ങള്‍ ഒരേസമയം രണ്ട് പേരെ വിവാഹം കഴിക്കാന്‍ അനുവദിക്കാറുണ്ട്. 2021 ലും സമാനമായ സംഭവം റിപ്പോര്‍ട്ട് ചെയ്തിരുന്നു

ഹൈദരാബാദ്: ഇന്നത്തെ കാലത്ത് ലിവിംഗ് ടുഗെദര്‍ റിലേഷന്‍ഷിപ്പുകള്‍ സര്‍വ സാധാരണമാണ്. ഏറെ നാള് ലിവിംഗ് ടുഗെദര്‍ ആയി കഴിഞ്ഞതിന് ശേഷം പിന്നീട് വിവാഹം കഴിക്കുന്നതും പുതുമയുള്ള കാര്യമല്ല. എന്നാല്‍ തെലങ്കാനയില്‍ നിന്ന് വളരെ അസാധാരണമായ ഒരു വാര്‍ത്തയാണ് പുറത്ത് വരുന്നത്.
രണ്ട് സ്ത്രീകളുമായി ലിവിംഗ് ടുഗെദര്‍ ആയി കഴിഞ്ഞിരുന്ന ഒരാള്‍ ഒരേ ചടങ്ങില്‍ വെച്ച് രണ്ട് പേരെയും വിവാഹം കഴിച്ചിരിക്കുകയാണ് തെലങ്കാനയിലെ ഭദ്രാദ്രി കോതഗുഡെം ജില്ലയിലെ ഒരു ഗ്രാമത്തില്‍. യെരബോരു ഗ്രാമത്തിലെ എം സത്തിബാബു ആയിരുന്നു വരന്.
രണ്ട് വ്യത്യസ്ത ഗ്രാമങ്ങളിലെ സ്വപ്ന, സുനിത എന്നീ സ്ത്രീകളുമായി പ്രണയത്തിലായിരുന്നു. മൂന്ന് വര്‍ഷമായി സ്വപ്നയും സുനിതയുമായി ലിവിംഗ് ടുഗെദര്‍ ബന്ധത്തിലായിരുന്നു സത്തിബാബു. ഈ ബന്ധത്തില്‍ ഇരുവരിലുമായി രണ്ട് കുട്ടികളും ഉണ്ട്.

ബന്ധം അറിഞ്ഞതോടെ സ്ത്രീകളുടെ കുടുംബങ്ങള്‍ തമ്മില്‍ പ്രശ്നമാകുകയും ചെയ്തിരുന്നു. എന്നാല്‍ രണ്ട് പേരേയും താന്‍ വിവാഹം കഴിക്കും എന്ന് സത്തിബാബു കുടുംബങ്ങളെ പറഞ്ഞ് ബോധ്യപ്പെടുത്തുകയായിരുന്നു. രണ്ട് പേരെയും വധുവാക്കി കൊണ്ട് സത്തിബാബു ക്ഷണക്കത്തും പ്രിന്റ് ചെയ്തിരുന്നു.
വ്യാഴാഴ്ചയായിരുന്നു വിവാഹം നിശ്ചയിച്ചിരുന്നത്. എന്നാല്‍ വിവാഹ ക്ഷണക്കത്ത് വൈറലായതോടെ സംഭവം വിവാദമാകും എന്ന് ഭയന്ന് ബുധനാഴ്ച രാത്രി തന്നെ വിവാഹം നടത്തുകയായിരുന്നു. സത്തിബാബുവുമായുള്ള ബന്ധത്തില്‍ സുനിതക്ക് ഒരു ആണ്‍കുഞ്ഞും സ്വപ്നയ്ക്ക് പെണ്‍കുഞ്ഞും ആണ് ഉള്ളത്.
ചില ഗോത്ര സമൂഹങ്ങളില്‍ ഒരാള്‍ ഒരേ സമയം രണ്ട് സ്ത്രീകളെ വിവാഹം കഴിക്കുന്നത് സ്വീകാര്യമാണ്. 2021 ല്‍ തെലങ്കാനയിലെ അദിലാബാദ് ജില്ലയിലെ ഒരു ആദിവാസി യുവാവ് തന്റെ അമ്മായിമാരുടെ രണ്ട് പെണ്മക്കളെ ഒരേ സമയം വിവാഹം കഴിച്ചിരുന്നു.
ഉഷാറാണി, സുരേഖ എന്നീ രണ്ട് സ്ത്രീകളെയാണ് അര്ജുന് വിവാഹം ചെയ്തത്. ഇവരുമായി അര്ജുന് നാല് വര്‍ഷമായി പ്രണയത്തിലായിരുന്നു. ഇതിന് പിന്നാലെയാണ് ഒരേ സമയത്ത് തന്നെ ഇരുവരേയും അര്ജുന് വിവാഹം കഴിച്ചത്.
-
ദേശീയപാത 66;തലപ്പാടി-ചെങ്കള, രാമനാട്ടുകര-വെങ്ങളം റീച്ച് ഉദ്ഘാടനം ഇന്ന്; ബഹിഷ്കരിച്ച് സംസ്ഥാന സർക്കാർ -
കാവ്യയെ ആണ് ആദ്യം വിളിച്ചത്, പിന്നാലെ ദിലീപേട്ടനെ വിളിച്ചു, നടൻ പറഞ്ഞത്..'ശാലു മേനോൻ പറയുന്നു -
ബെംഗളൂരു മെട്രോ യാത്രക്കാര്‍ അറിഞ്ഞോ? നിങ്ങളെ വീട്ടിലെത്തിക്കാന്‍ പുതിയ ഫീഡര്‍ ബസുകള്‍ -
'മമ്മൂട്ടി 75 വയസായ ആളാണ്, അസുഖം ഉള്ളയാളാണ്, തെറി പറഞ്ഞാൽ യുഡിഎഫ് സീറ്റ് 110 ന് മുകളിലേക്ക്' -
ദോശയും വടയും മെനുവില്‍ നിന്ന് ഔട്ട്; പകരം ഈ വിഭവങ്ങള്‍: ബെംഗളൂരുവില്‍ ഹോട്ടലുകള്‍ കടുത്ത പ്രതിസന്ധിയില്‍ -
വിജയും തൃഷയും രഹസ്യമായി വിവാഹിതരായി? രജനിയും കമലും പങ്കെടുത്തു, ഫോട്ടോകൾ വൈറൽ, സത്യമാണോ? -
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
'ആ സുരേഷ് ഗോപി ചിത്രം കാരണം ഞാൻ ഒന്നരക്കോടി രൂപ കടത്തിലായി, സ്ഥലമെല്ലാം വിൽക്കേണ്ടി വന്നു'; സുനിൽ പരമേശ്വരൻ -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
ദീലീപ് കുടുങ്ങുമോ?നടി കേസിൽ ഹൈക്കോടതിയുടെ നിർണായക നീക്കം, നോട്ടീസ് നൽകി..ഇനി നിയമപോരാട്ടം -
'ജാഡയുള്ള മമ്മൂട്ടിക്കൊപ്പമല്ല, റഫീഖ് സഖാവിനൊപ്പം തന്നെ, മുഖ്യമന്ത്രി അല്ല, ആര് പറഞ്ഞാലും' -
യുദ്ധം വേഗത്തിൽ അവസാനിക്കുമെന്ന് ട്രംപ്; 'വീണ്ടും തുടങ്ങിയാൽ കനത്ത തിരിച്ചടി തന്നെ അവർക്ക് നൽകും'












Click it and Unblock the Notifications