കോടതിമുറിയില്‍ വെച്ച് യുവാവ് ഭാര്യയുടെ കഴുത്തറത്തു
ഹൈദരാബാദ്: കോടതിമുറിയില്‍ വെച്ച് യുവാവ് പരസ്യമായി ഭാര്യയുടെ കഴുത്തറത്തു. ഹൈദരാബാദിലെ രാജേന്ദര്‍നഗര്‍ കോടതിയല്‍ വെച്ച് ചെവ്വാഴ്ച രാവിലെയാണ് സംഭവം നടന്നത്.
നാഗേന്ദര്‍ ബാബു എന്ന യുവാവാണ് ഭാര്യ സൗജന്യയെ പരസ്യമായി ആക്രമിച്ചത്. കോടതിയില്‍ എത്തുമ്പോള്‍ ഇയാളുടെ കയ്യില്‍ കത്തി സൂക്ഷിച്ചിരുന്നു. ഭാര്യയെ ആക്രമിച്ച ശേഷം ഇയാള്‍ കോടതി വളപ്പില്‍ നിന്നും ഓടി രക്ഷപ്പെട്ടു.

നാഗേന്ദര്‍ ബാബുവിനെതിരെ ഭാര്യ നല്‍കിയ പരാതിയില്‍ ഹിയറിങ്ങിന് എത്തിയതായിരുന്നു ഇരുവരും. വീട്ടു ചിലവിനുള്ള പണം നല്‍കുന്നില്ലെന്നും ഇയാള്‍ക്ക് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്നും കാണിച്ചായിരുന്നു പരാതി.
കഴുത്തില്‍ ആഴത്തില്‍ പരിക്കേറ്റ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ നില ഗുരുതരമാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. നാഗേന്ദര്‍ ബാബുവിനെതിരെ കൊലപാതക ശ്രമത്തിന് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.












Click it and Unblock the Notifications