അയാള്‍ തന്‍റെ പാന്‍റിനുള്ളിലേക്ക് കൈയ്യിട്ടു! മീ ടുവില്‍ ദുരനുഭവം വെളിപ്പെടുത്തി നടന്‍
മീ ടു തുറന്നു പറച്ചിലുകള്‍ ഇപ്പോഴും തുടരുകയാണ്. ഇതുവരെ സ്ത്രീകളാണ് തുറന്നു പറച്ചിലുകള്‍ നടത്തിയിരുന്നതെങ്കില്‍ തങ്ങള്‍ക്കുണ്ടായ ദുരനുഭവങ്ങള്‍ തുറന്ന് പറഞ്ഞ് ഇപ്പോള്‍ പുരുഷന്‍മാരും രംഗത്തെത്തി കഴിഞ്ഞു.
ബോളിവുഡില്‍ നടന്‍ ആയുഷ് ഖുറാന നേരത്തേ തനിക്ക് ഉണ്ടായ അനുഭവം തുറന്നുപറഞ്ഞിട്ടുണ്ട്. ഇപ്പോള്‍ മീ ടുവില്‍ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത് ബോളിവുഡ് നടന്‍ സാഖിദ് സലീം ആണ്. സലീമിന്‍റെ വാക്കുകള്‍ ഇങ്ങനെ

സെയ്ഫ് അലി ഖാന്‍
മീ ടു തുറന്നുപറച്ചിലുകള്‍ ശക്തമായതോടെ ബോളിവുഡില്‍ നിന്ന് ആദ്യം തുറന്ന് പറഞ്ഞത് നടന്‍ സെയ്ഫ് അലി ഖാനായിരുന്നു. സിനിമാ മേഖലയില്‍ നിന്ന് തനിക്ക് ദുരനുഭവം ഉണ്ടായിട്ടുണ്ടെന്നും ബോളിവുഡില്‍ ചുവടുറപ്പിച്ച സമയത്തായിരുന്നു അതെന്നും അദ്ദേഹം പറഞ്ഞു.

അനുഭവം
അതിന് പി്നനാലെയാണ്ഈ വര്‍ഷം ഇറങ്ങിയ റേസ് ത്രീ എന്ന ചിത്രത്തില്‍ സുപ്രധാന വേഷം ചെയ്ത നടനായ സാഖിദും തനിക്കുണ്ടായ മീ ടു അനുഭവം വെളിപ്പെടുത്തിയത്. മീ ടു കാമ്പെയ്നെ പിന്തുണയ്ക്കുന്നെന്ന് വ്യക്തമാക്കിയാണ് സാഖിദ് തനിക്കുണ്ടായ അനുഭവം തുറന്ന് പറഞ്ഞത്.

പെരുമാറാന്‍
തന്‍റെ 21ാം വയസിലാണ് സംഭവം. ഒരിക്കല്‍ സിനിമയുടെ ചിത്രീകരണ വേളയില്‍ തന്‍റെ പക്കല്‍ എത്തിയ ഒരാള്‍ തന്നോട് സംസാരിച്ചുകൊണ്ടിരുന്നു. പെട്ടെന്നാണ് അയാള്‍ വ്യത്യസ്തമായി പെരുമാറാന്‍ തുടങ്ങിയത്.

ശ്രമിച്ചു
അയാള്‍ തന്‍റെ പാന്‍റിനുള്ളിലേക്ക് കൈകള്‍ കടത്തി. അപ്പോള്‍ തന്നെ അയാള്‍ തന്നെ ദുരുപയോഗപ്പെടുത്താന്‍ ശ്രമിക്കുകയാണെന്ന് തനിക്ക് മനസിലായി. ഉദ്ദേശം മനസിലായ പിന്നാലെ ദേഷ്യത്തോടെ തന്നെ താന്‍ അയാളുടെ കൈ തട്ടി മാറ്റി.

ഒഴിവാക്കി
പിന്നാലെ നല്ല മുട്ടന്‍ ഇടിയും കൊടുത്തു. അസഭ്യം പറയുകയും ചെയ്തതോടെ അയാള്‍ എഴുന്നേറ്റ് അവിടുന്ന് സ്ഥലം കാലിയാക്കിയെന്നും സാഖിദ് പറയുന്നു. അതേസമയം തന്നെ ദ്രോഹിച്ചയാളുടെ പേര് പറയാന്‍ ആഗ്രഹിക്കുന്നില്ലെന്ന് സാഖിദ് വ്യക്തമാക്കി.

ഹൃദയഭേദകം
തനിക്കുണ്ടായ പോലുള്ള അനുഭവങ്ങള്‍ പലര്‍ക്കും ഉണ്ടാകുന്നുണ്ട്.. പലരുടേയും കഥകള്‍ ഹൃദയഭേദകമാണ്. ദുഷ്ടന്‍മാരാണ് ലൈംഗിക കുറ്റവആളികള്‍ എന്നും സാഖിദ് പറഞ്ഞു. ഇത്തരത്തിലുള്ള പല അനുഭവങ്ങളും ഉണ്ടായിട്ടുണ്ടെന്നും സാഖിദ് പറഞ്ഞു.












Click it and Unblock the Notifications