കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊക്ക കോള നിരോധിക്കാന്‍ സുപ്രീം കോടതിയെ സമീപിച്ച ഹര്‍ജിക്കാരന്‍ വെട്ടിലായി; 5 ലക്ഷം പിഴ ഒടുക്കണം

Google Oneindia Malayalam News

ദില്ലി; ശീതളപാനീയങ്ങളായ കൊക്ക കോളയും തംസ് അപ്പും നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി സമര്‍പ്പിച്ചയാള്‍ക്ക് സുപ്രീം കോടതി അഞ്ച് ലക്ഷം രൂപ പിഴ ചുമത്തി. വിഷയത്തെ കുറിച്ച് സാങ്കേതികമായ ഒരു അറിവും ഇല്ലാതെ ഹര്‍ജി സമര്‍പ്പിച്ചതിനെ തുടര്‍ന്നാണ് കോടതി പിഴ ചുമത്താന്‍ തീരുമാനിച്ചത്. ഈ രണ്ട് ബ്രാന്‍ഡുകള്‍ മാത്രം ലക്ഷ്യമിട്ട് ഹര്‍ജി സമര്‍പ്പിച്ചത് എന്തിനാണെന്ന് ഹര്‍ജിക്കാരന്റെ അഭിഭാഷകന് വിശദീകരിക്കാന്‍ സാധിച്ചില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ഉമേദ് സിംഗ് എന്നയാളാണ് ഈ രണ്ട് പാനീയങ്ങളില്‍ നിരോധിക്കണമെന്നാവശ്യപ്പെട്ടതിനെ തുടര്‍ന്ന് കോടതി പിഴ ചുമത്തിയത്.

coco cola

കൊക്ക കോളയും തംസ് അപ്പും കുടിച്ചാല്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് ഉമേദ് സിംഗ് ഹര്‍ജിയുമായി സുപ്രീം കോടതിയെ സമീപിച്ചത്. എന്നാല്‍ ഇക്കാര്യം സ്ഥിരീകരിക്കുന്ന വസ്തുതകളൊന്നും ഇദ്ദേഹം കോടതിയില്‍ സമര്‍പ്പിച്ചിട്ടില്ല. വ്യക്തമായ തെളിവുകളില്ലാതെ ഹര്‍ജി സമര്‍പ്പിച്ചുവെന്ന ചൂണ്ടിക്കാട്ടിയ സുപ്രീം കോടതി 5 ലക്ഷം രൂപ കോടതിയില്‍ പിഴ അടക്കാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു.

ബെഞ്ച് കോടതി ചെലവായാണ് പിഴ അടയ്ക്കാന്‍ ആവശ്യപ്പെട്ടത്. ജസ്റ്റിസുമാരായ ഡിവൈ ചന്ദ്രചൂഡ് ഹേമന്ദ് ഗുപ്ത, അജയ് രസ്‌തോഗി എന്നിവരടങ്ങുന്ന ബെഞ്ചാണ് പിഴ അടയ്ക്കാന്‍ നിര്‍ദ്ദേശിച്ചത്. വിഷയത്തെ കുറിച്ച് സാങ്കേതികമായ ഒരു അറിവും ഇല്ലാതെ ഹര്‍ജി സമര്‍പ്പിച്ചതിനെ തുടര്‍ന്നാണ് കോടതി പിഴ ചുമത്താന്‍ തീരുമാനിച്ചതെന്ന് ബെഞ്ച് പറഞ്ഞു. ഈ രണ്ട് ബ്രാന്‍ഡുകള്‍ മാത്രം ലക്ഷ്യമിട്ട് ഹര്‍ജി സമര്‍പ്പിച്ചത് എന്തിനാണെന്ന് ഹര്‍ജിക്കാരന്റെ അഭിഭാഷകന് വിശദീകരിക്കാന്‍ സാധിച്ചില്ലെന്ന് കോടതി വ്യക്തമാക്കി. ഒരു മാസത്തിനുള്ളില്‍ പിഴ കെട്ടിവയ്ക്കാന്‍ കോടതി ഉമേദിനോട് നിര്‍ദ്ദേശിച്ചു.

ഉത്ര വധം; ഒടുവില്‍ ആ നിര്‍ണായക തെളിവും പുറത്ത്, സൂരജ് ഇനി പുറംലോകം കാണില്ല; കുരുക്കു മുറുകുന്നുഉത്ര വധം; ഒടുവില്‍ ആ നിര്‍ണായക തെളിവും പുറത്ത്, സൂരജ് ഇനി പുറംലോകം കാണില്ല; കുരുക്കു മുറുകുന്നു

വ്യക്തിത്വം ഇല്ലെങ്കിൽ നാവിൽ സരസ്വതി ഉണ്ടായിട്ടെന്തു കാര്യം..!! മാലാ പാർവതിക്കെതിരെ സാന്ദ്രാ തോമസ്വ്യക്തിത്വം ഇല്ലെങ്കിൽ നാവിൽ സരസ്വതി ഉണ്ടായിട്ടെന്തു കാര്യം..!! മാലാ പാർവതിക്കെതിരെ സാന്ദ്രാ തോമസ്

English summary
A Man Who Filed petition in Supreme Court to ban Coca Cola Has Fined With Rs 5 Lakh
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X