Get Updates
Get notified of breaking news, exclusive insights, and must-see stories!

ബോറടിച്ചപ്പോൾ വിമാനത്തിൽ നിന്ന് ബീഡി വലിച്ചു; ആദ്യമായി വിമാനത്തിൽ കയറിയ 56കാരൻ പെട്ടു

വിമാനത്തിൽ യാത്ര ചെയ്യണമെന്ന് ആഗ്രഹം ഇല്ലാത്തവർ കുറവായിരിക്കും. ചിലർ യാത്രച്ചെലവു കാരണം വിമാന യാത്ര മാറ്റിവെച്ചവർ ഉണ്ടാകാം. ചിലർ പേടി കാരണം ആകാം. എന്തുതന്നെയായാവും ആദ്യത്തെ ആകാശ യാത്ര ആരും അങ്ങനെ മറക്കുമെന്ന് തോന്നുന്നില്ല. ആശങ്കയും സന്തോഷവും ഭയവും അങ്ങനെ പല വികാരങ്ങളും വന്നുപോകും. എന്നാൽ ഇവിടെ ആദ്യമായി വിമാനത്തിൽ കയറിയ ആൾ ഇപ്പോ പോലീസ് കസ്റ്റഡിയിലാണ്. സംഭവം എന്താണെന്ന് വിശദമായി തന്നെ വായിക്കാം...

വാസ്തവത്തിൽ യാത്രക്കാരന് ഒരു അബദ്ധം പറ്റിയതായിരുന്നു. ആദ്യമായിട്ടായിരുന്നു ഇദ്ദേഹം വിമാനത്തിൽ കയറിയത്. വിമാനത്തിലെ രീതികളോ നിമങ്ങളോ പാലിക്കേണ്ട കാര്യങ്ങളോ ഒന്നും തന്നെ ഇദ്ദേഹ​ത്തിന് അറിയില്ലായിരുന്നു. ഏതാണ്ട് ട്രെയിനിലൊക്കെ പോകുംപോലെ തന്നയാണ് കാര്യങ്ങൾ എന്നാണ് ഇദ്ദേഹം വിചാരിച്ചത്. രാജസ്ഥാനിൽ നിന്നുള്ള ഇദ്ദേഹം ബെം​ഗളൂരുവിലേക്ക് പോകുകയായിരുന്നു. എന്നാൽ ഇടയക്ക് സംഭവം കയ്യിൽ നിന്ന് പോയി. ബോറടിച്ചപ്പോൾ ഒന്ന് ബീഡി വലിച്ചതായിരുന്നു, ഇദ്ദേഹത്തെ ബെംഗളൂരുവിലെ കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് അറസ്റ്റ് ചെയ്തതായി പോലീസ് ബുധനാഴ്ച അറിയിച്ചു.

Beedi New

മാർവാർ മേഖലയിൽ നിന്നുള്ള 56 കാരൻ ചൊവ്വാഴ്ചയാണ് അഹമ്മദാബാദിൽ വിമാനം കയറിയത്. ഇടയിൽ ഇദ്ദേഹം ശുചിമുറിയിൽ പോയി പുകവലിച്ചതായി പോലീസ് പറഞ്ഞു. ഫ്‌ളൈറ്റ് അറ്റൻഡന്റ്‌സ് പെട്ടെന്ന് നടപടിയെടുക്കുകയും ഇയാളെ പിടികൂടുകയും ബംഗളൂരുവിൽ എത്തിയപ്പോൾ പോലീസിൽ ഏൽപ്പിക്കുകയും ചെയ്തു.

ചോദ്യം ചെയ്യലിൽ, താൻ ആദ്യമായി വിമാനത്തിൽ യാത്ര ചെയ്യുന്നതാണെന്നും നിയമങ്ങളെക്കുറിച്ച് അറിയില്ലെന്നും യാത്രക്കാരൻ പോലീസിനോട് പറഞ്ഞു. ട്രെയിൻ യാത്രയ്ക്കിടെ ടോയ്‌ലറ്റുകളിൽ പുകവലിക്കാറുണ്ടെന്നും വിമാനത്തിലും അത് പരീക്ഷിക്കുകയായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. മറ്റുള്ളവരുടെ ജീവൻ അപകടത്തിലാക്കിയതിന് യാത്രക്കാരനെതിരെ കേസെടുത്തിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.

ഇങ്ങനെ വിമാനത്തിൽ പല അബദ്ധങ്ങളും വൈറൽ ആവാറുണ്ട്. 1.7 ലക്ഷം കൊടുത്ത് ബുക്ക് ചെയ്ത ബിസിനസ്സ് ക്ലാസില് ‍ ലഭിച്ച സീറ്റ് മോശമാണ് എന്ന് പറഞ്ഞ് ഒരു യുവാവ് പരാതി നൽകയിരുന്നു. ആഡംബരമായ യാത്ര വാ​ഗ്ദാനം ചെയ്ത കമ്പനി വൃത്തിയില്ലാത്ത ചെളി പിടച്ച സീറ്റായിരുന്നു തന്നതെന്നാണ് യുവാവ് പറഞ്ഞത്. മാർച്ച് 28 ന് ഓസ്‌ലോയിൽ നിന്ന് ദുബായിലേക്കുള്ള യാത്രയ്ക്കിടെ തനിക്ക് ആഡംബരമായ യാത്രയാണ് വാഗ്ദാനം ചെയ്തിതിരുന്നത് എന്നും തനിക്ക് അങ്ങനെയുള്ള സൗകര്യങ്ങൾ ഒന്നും ലഭിച്ചിരുന്നില്ലെന്നും യുവാവ് പറയുന്നു.

വെറുതെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നുവെന്നാണ് 20കാരനായ യാത്രക്കാരൻ പറയുന്നത്. തന്റെ ഇരിപ്പിടങ്ങൾ വൃത്തികെട്ടതായിരുന്നു എന്നും , തന്റെ കസേരയുടെ വശത്ത് സോക്സുകൾ കുത്തിയിരുന്നുതായും , അത് ശരിയായി ചാരിയിരുന്നില്ലെന്നും യുവാവ് പറയുന്നു. ഇങ്ങനെ പല പല സംഭവങ്ങളും വിമാനത്തിൽ നിന്ന് റിപ്പോർട്ട് ചെയ്യാറുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+