'അവിടെ സിനിമ, ഇവിടെ പണി'; സിനിമ തിയേറ്ററിലും ലാപ്പിൽ പണിയെടുത്ത് യുവാവ്; വൈറലായി വീഡിയോ
കോവിഡിന് പിന്നാലെ ലോക്ക്ഡൗൺ പ്രഖ്യപിച്ചതിന് പിന്നാലെയാണ് പല സ്ഥാപനങ്ങളുടെ ജീവനക്കാർക്ക് വർക്ക് ഫ്രം ഓപ്ഷൺ കൊടുക്കാൻ തുടങ്ങിയത്. ലോക്ഡൗൺ മാറിയിട്ടും പല സ്ഥാപനങ്ങളും ഇപ്പോഴും വർക്ക് ഫ്രം ഹോം തുടരുകയാണ്. കാരണം ഏതാണ്ട് മുഴുവൻ സമയവും ജീവിനക്കാരരെ ജോലിക്ക് ലഭ്യമാകും എന്നതുകൊണ്ട് തന്നെയാണ് പല കമ്പനികളും വർക്ക് ഫ്രം ഹോം തുടരുന്നത്.
പോകുന്നിടത്തെല്ലാം ലാപ് കൊണ്ട് പോകേണ്ട അവസ്ഥയാണ് പലർക്കും. വീട്ടിൽ ഇരുന്ന് സുഖമായി പണിയെടുത്താൽ പോരെ എന്ന് ചോദിക്കുന്നവർക്കുള്ള ഒരു മറുപടിയാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ പ്രചരിക്കുന്ന ഒരു വീഡിയോ. ലാപ്പിന് മുന്നിൽ നിന്ന് എഴിന്നേൽക്കാൻ സാധിക്കാത്തതുകൊണ്ട് പല പ്രധാനപ്പെട്ട ചടങ്ങുകൾക്കു പോലും പങ്കെടുക്കാൻ പറ്റാത്ത അവസ്ഥ കോർപ്പറേറ്റ് സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് നേരിടേണ്ടി വരാറുണ്ട്. സുഹൃത്തുക്കൾക്കൊപ്പം പുറത്തുപോയി നേരം ചെലവഴിക്കാൻ പോലും പറ്റാറില്ല, അങ്ങനെ ഒരു അവസ്ഥയിൽ തിയേറ്ററിൽ പോയി സിനിമ കാണുന്ന കാര്യം ആലോചിക്കണോ

എന്നാൽ ബാംഗ്ലൂരിൽ നിന്നുള്ള ഒരു ഐടി പ്രൊഫഷണൽ തിയറ്ററിലേക്ക് ലാപ്പും കൊണ്ടുപോയി. ലാപ്‌ടോപ്പിൽ പ്രവർത്തിച്ചുകൊണ്ട് ഒരു തീയറ്ററിനുള്ളിൽ സിനിമ കാണുന്ന ടെക്കിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിFരിക്കുകയാണ്. ക്ലിപ്പ് ആദ്യം ഇൻസ്റ്റാഗ്രാമിൽആണ് വൈറലായത്. ഇപ്പോൾ മറ്റ് പ്ലാറ്റ്‌ഫോമുകളിലും വൈറലായി.
ക്ലിപ്പ് പങ്കിട്ടുകൊണ്ട്, @bangalore.malayalis എന്ന ഇൻസ്റ്റാഗ്രാം ഉപയോക്താവ് അടിക്കുറിപ്പിൽ എഴുതി, "നിങ്ങൾ ഇവിടെ എല്ലാം കണ്ടുവെന്ന് നിങ്ങൾ കരുതുമ്പോൾ, ബെംഗളൂരുവിൽ പുതിയ ഒന്ന് ലഭിച്ചിരിക്കുന്നു ." സിനിമ തീയേറ്ററിൽ ഇരിക്കുന്ന ആളെയാണ് വീഡിയോയിൽ കാണുക. തുടർന്ന് ലാപ്ടോപ്പ് തുറന്ന് പ്രവർത്തിക്കാൻ തുടങ്ങി. സിനിമ ഇതുവരെ തുടങ്ങിയിട്ടില്ലെങ്കിലും അദ്ദേഹം തീയറ്ററിൽ ജോലി ചെയ്യുന്നത് കാണാം,
അതേ തിയേറ്ററിൽ സിനിമ കാണുന്ന ആരോ ആണ് ആ നിമിഷം പകർത്തി സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തത്. ക്ലിപ്പ് ഇപ്പോൾ വൈറലായിരിക്കുകയാണ്. ക്ലിപ്പ് ബംഗളൂരുക്കാരുടെ, പ്രത്യേകിച്ച് ടെക്കികളുടെ ജീവിതശൈലിയെക്കുറിച്ച് വീണ്ടും ചർച്ചയ്ക്ക് തുടക്കമിട്ടിട്ടുണ്ടെന്ന് പ്രത്യേകം പറയേണ്ട കാര്യം ഇല്ലല്ലോ. ഓൺലൈനിൽ പങ്കിട്ടതിന് ശേഷം, വീഡിയോയ്ക്ക് 43K ലൈക്കുകളും സോഷ്യൽ മീഡിയ ഉപയോക്താക്കളിൽ നിന്ന് നിരവധി കമന്റുകളും ആണ് ലഭിക്കുന്നത്.
"ഞാൻ തന്നെ ബാംഗ്ലൂരിൽ ഇത് ചെയ്തിട്ടുണ്ട്. ജോലി മനുഷ്യനെ ചൂഷണം ചെയ്യുന്നു," എന്നാണ് ഒരാൾ എഴുതിയത്, "എല്ലാ ടെക്കികളും ഇങ്ങനെയായിരിക്കണം: എന്റെ അനുവാദമില്ലാതെ എന്റെ വീഡിയോ പകർത്തിയത് ആരാണ്." എന്നാണ് വേറൊരാൾ അഭിപ്രായം പറഞ്ഞത്.
"അവൻ വർക്ക് ഫ്രം ഹോം ആണ് ചെയ്യുന്നത് എന്നാണ് മറ്റൊരു ഉപയോക്താവ് കമന്റ് ചെയ്തിരിക്കുന്നത്., "അദ്ദേഹം ഒരു പ്രൊഡക്ഷൻ ബഗ് ആണെന്ന് എനിക്ക് ഉറപ്പുണ്ട്." "ബെംഗളൂരുവിൽ, റോഡുകളിൽ ലാപ്‌ടോപ്പുള്ള ഒരുപാട് പേരെ നിങ്ങൾ മിക്കവാറും കാണും. നമ്മ ബെംഗളൂരു," മറ്റൊരാൾ അഭിപ്രായപ്പെട്ടു.












Click it and Unblock the Notifications