വിവാഹത്തിന് 'രസം' പോരാ, വരന്‍ പിന്‍മാറി, വധുവിന് വേറെ വിവാഹം
തുംക്കൂര്‍: സിനിമാ കഥയല്ല ഇത്. യഥാര്‍ത്ഥത്തില്‍ സംഭവിച്ച കാര്യമാണ്. തുംക്കൂര്‍ ജില്ലയില്‍ നടന്ന വിവാഹ വേദിയിലാണ് വീട്ടുക്കാരെയും നാട്ടുക്കാരെയും ഞെട്ടിക്കുന്ന സംഭവം നടന്നത്.
മൂന്നൂറ് പേരെ ക്ഷണിച്ച വിവാഹ വേദിയില്‍ വെച്ച് വരനും കുടുംബവും ഇറങ്ങി പോകാനുണ്ടായ കാരണം വിവാഹ തലേന്ന് വിളമ്പിയ രസത്തിനും സാമ്പാറിനും സ്വാദ് പോരെന്ന് പറഞ്ഞാണ്.
രസത്തിനു പിന്നിലെ കഥ ഇങ്ങനെ...

വിവാഹ തലേന്ന്
വിവാഹത്തിന്റെ തലേ ദിവസം വധുവിന്റെ വീട്ടില്‍ വെച്ച് നടത്തിയ പാര്‍ട്ടിയില്‍ വിളമ്പിയ രസത്തിനും സാമ്പാറിനും സ്വാദ് പോരെന്ന് പറഞ്ഞ് തര്‍ക്കം നടന്നിരുന്നു.

വിവാഹ വേദി
മൂന്നൂറിലധികം ആളുകളെ ക്ഷണിച്ച വിവാഹ വേദിയില്‍ ചടങ്ങുകള്‍ നടക്കുന്നതിനിടയിലാണ് സംഘര്‍ഷം ഉണ്ടാകുന്നത്.

രസം പോരാ...
തലേ ദിവസത്തെ രസത്തെ ചൊല്ലി വരന്റെ വീട്ടുക്കാര്‍ വധുവിന്റെ വീട്ടുക്കാരുമായി തുടങ്ങിയ തര്‍ക്കം സംഘര്‍ഷത്തില്‍ അവസാനിച്ചു.

വിവാഹം നിര്‍ത്തി വരന്‍ ഇറങ്ങി പോയി
ചടങ്ങുകള്‍ നടക്കുന്നതിനിടയില്‍ നിന്നും വരന്‍ ഇറങ്ങി പോവുകയായിരുന്നു.

രക്ഷകനായി ബന്ധു എത്തി
വിവാഹം മുടങ്ങിയ പെണ്‍കുട്ടിയെ സ്വീകരിക്കാന്‍ പെണ്‍കുട്ടിയുടെ അകന്ന ബന്ധുവായ യുവാവ് മുന്നോട്ട് വരുകയായിരുന്നു.












Click it and Unblock the Notifications