ഫേസ്ബുക്ക് സുഹൃത്തിനെ കാണാൻ 34കാരി പാക്കിസ്ഥാനിൽ.. കാത്തിരുന്ന് ഭർത്താവ്, ഉടൻ കല്യാണമെന്ന് കാമുകൻ
പബ്ജി കളിക്കിക്കിടെ പരിചയപ്പെട്ട യുവാവിനൊപ്പം ജീവിക്കാൻ പാക്കിസ്ഥാനിൽ നിന്ന് ഇന്ത്യയിൽ എത്തിയ യുവതിയുടെ വാർത്ത സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു. ഇപ്പോൾ ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട യുവാവിനൊപ്പം ജീവിക്കാൻ വേണ്ടി പാക്കിസ്ഥിനിലേക്ക് പോയ യുവതിയുടെ വാർത്തയാണ് വൈറൽ ആവുന്നത്.
രാജസ്ഥാനിൽ നിന്നുമുള്ള 34കാരിയാണ് പാക്കിസ്ഥാനിലേക്ക് പോയതെന്നാണ് റിപ്പോർട്ട്. പാക്കിസ്ഥാനിലെ സുഹൃത്തായ 29കാരനെ കാണാനാണ് യുവതി പോയത്. കേസുമായി ബന്ധപ്പെട്ട് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതിന് പിന്നാലെയാണ് രാജസ്ഥാനിലെ അൽവാർ ജില്ലയിലെ ഭിവാഡിയിലുള്ള യുവതിയുടെ വീട്ടിലേക്ക് പോലീസ് എത്തിയത്. വിവാഹിതയാണ് ഈ യുവതി.

അമൃത്സറിലേക്ക് പോകാനാണെന്ന വ്യാജേനയാണ് യുവതി വ്യാഴാഴ്ച വീട് വിട്ടിറങ്ങിയത് എന്നും എന്നാൽ ഇവർ പാക്കിസ്ഥാനിലെ ലാഹോർ നഗരത്തിലാണ് ഉള്ളതെന്ന് വീട്ടുകാർക്ക് മനസ്സിലായി എന്നുമാണ് യുവതിയുടെ ഭർത്താവ് അരവിന്ദ് പറഞ്ഞത്. സുഹൃത്തിനെ കാണാനാണ് പാക്കിസ്ഥാനിലേക്ക് പോയതെന്നും കുറച്ച് ദിവസത്തിനുള്ളിൽ തിരിച്ചു വരുമെന്നുമാണ് യുവതി പറഞ്ഞതെന്നാണ് ഭർത്താവ് പറയുന്നത്.
16 വർഷമായി യുവതിയുടെ വിവാഹം കഴിഞ്ഞിട്ട്. രണ്ട് കുട്ടികൾ ആണ് ഇവർക്ക്. നാല് വർഷം മുമ്പാണ് യുവതി നസ്രുള്ളയെ ഫേസ്ബുക്കിലൂടെ പരിചയപ്പെട്ടത്. പിന്നീട് പ്രണയത്തിലായി. നേരിട്ട് കാണാനാണ് പോയത്. രണ്ട് വർഷം മുമ്പാണ് യുവതി പാസ്‌പോർട്ട് ഉണ്ടാക്കിയതെന്നും വിദേശത്തൊന്നും പോയിട്ടില്ലെന്നും ഭർത്താവ് പറയുന്നു.
പാക്കിസ്ഥാനിൽ പോവുകയാണെന്ന് തന്നോട്ട് പറഞ്ഞിരുന്നില്ലെന്നും എന്നാൽ മൂന്നോ നാലോ ദിവസത്തിനുള്ളിൽ തിരിച്ചെത്തുമെന്ന് അവർ പറഞ്ഞു, പോലീസിൽ ഉടൻ പരാതി നൽകാൻ ഉദ്ദേശിക്കുന്നില്ലെന്നും അരവിന്ദ് വ്യക്തമാക്കുന്നു.
അതേസമയം താനും യുവതിയും തമ്മിലുള്ള നിശ്ചയം കുറച്ച് ദിവസത്തിനുള്ളിൽ നടത്താൻ തീരുമാനിച്ചതായാണ് പാക്കിസ്ഥാനിലെ ഒരു ടെലിവിഷൻ ചാനലിന് നൽകിയ അഭിമുഖത്തിൽ നസുറുള്ള പറഞ്ഞത്.
വിവാഹ നിശ്ചയത്തിന് ശേഷം അവളുടെ കുടുംബത്തെ കാണാൻ ഇന്ത്യയിലേക്ക് പോകുമെന്നും പാക്കിസ്ഥാനിൽ വെച്ച് അടുത്ത കൂടിക്കാഴ്ച്ചയിൽ തങ്ങൾ വിവാഹിതരാകുമെന്നും യുവാവ് പറഞ്ഞതായാണ് വിവരം.
കഴിഞ്ഞ രണ്ട് വർഷമായി തങ്ങൾ യുവതിയുടെ വിസയ്ക്കായി ശ്രമിച്ചുകൊണ്ടിരുന്നുവെന്നും ഒടുവിൽ, വാഗാ അതിർത്തി കടന്ന് പാകിസ്ഥാൻ സന്ദർശിക്കാൻ അവൾക്ക് അനുമതി ലഭിച്ചുവെന്നും മാധ്യമ ശ്രദ്ധയിൽ നിന്ന് മാറി സമാധാനപരമായി നിൽക്കാൻ തങ്ങൾ ആഗ്രഹിക്കുന്നുവെന്നും ആണ് യുവാവ് അറിയിച്ചത് എന്നാണ് ഹിന്ദുസ്ഥാൻ ടൈംസ് പറയുന്നത്. അതേ സമയം യുവതിയുടെ വിസയുടെ സാധുത സ്ഥിരീകരിച്ചിട്ടുണ്ട്.












Click it and Unblock the Notifications