ബെംഗളൂരുവില്‍ 65 ഏക്കറില്‍ വമ്പന്‍ ഹരിത പദ്ധതി; ലാല്‍ബാഗിനെ വെല്ലും: സ്റ്റാര്‍ട്ടപ്പുകള്‍ക്കും അവസരം
ബെംഗളൂരു: വായു മലിനീകരണത്താല്‍ വീര്‍പ്പുമുട്ടുന്ന ബെംഗളൂരു നഗരവാസികള്‍ക്ക് ഇനി ആവോളം ശുദ്ധവായു ശ്വസിക്കാം. നഗരത്തിന്റെ ശ്വാസകോശമായി മാറാന്‍ ഒരുങ്ങുകയാണ് ബൈയപ്പനഹള്ളി പ്രദേശം. എന്‍ജിഇഎഫ് ഫാക്ടറി പരിസരത്ത് 65 ഏക്കര്‍ വിസ്തൃതിയില്‍ വമ്പന്‍ ട്രീ പാര്‍ക്കാണ് വരാന്‍ പോകുന്നത്. പദ്ധതിയുടെ ഒന്നാം ഘട്ടം വരുന്ന മാര്‍ച്ചില്‍ പൊതുജനങ്ങള്‍ക്കായി തുറന്നു കൊടുക്കുമെന്ന് വ്യവസായ മന്ത്രി എംബി പാട്ടീല്‍ അറിയിച്ചു.
നഗരത്തിന്റെ ഹരിതാഭ വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് ട്രീ പാര്‍ക്ക് നിര്‍മിക്കുന്നത്. ശനിയാഴ്ച ഫാക്ടറി പരിസരം സന്ദര്‍ശിച്ച് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയ ശേഷമാണ് മന്ത്രി ഇക്കാര്യം പ്രഖ്യാപിച്ചത്. 65 ഏക്കര്‍ സ്ഥലത്ത് പ്രകൃതിയെ മുറിവേല്‍പ്പിക്കാതെ അത്യാധുനിക സൗകര്യങ്ങളോടെയാണ് പാര്‍ക്ക് വികസിപ്പിക്കുന്നത്. പതിറ്റാണ്ടുകളായി അടഞ്ഞു കിടക്കുന്ന എന്‍ജിഇഎഫ് ഫാക്ടറി പരിസരത്തെ 8,500-ലധികം മരങ്ങള്‍ നിലനിര്‍ത്തിക്കൊണ്ടാണ് അതിമനോഹരമായ ഹരിത വനമായി മാറ്റുന്നത്. നിലവിലുള്ള ഒരു മരം പോലും മുറിക്കില്ലെന്ന് സര്‍ക്കാര്‍ ഉറപ്പുനല്‍കുന്നുണ്ട്.
എലവേറ്റഡ് നടപ്പാതകള്‍, സൈക്ലിങ് ട്രാക്കുകള്‍, കുട്ടികളുടെ കളിസ്ഥലം, വളര്‍ത്തുമൃഗങ്ങള്‍ക്കായുള്ള പ്രത്യേക മേഖലകള്‍ തുടങ്ങിയ സൗകര്യങ്ങള്‍ ഉള്‍പ്പെടുത്തിയാണ് പാര്‍ക്ക് നിര്‍മിക്കുന്നത്. ഇതിനൊപ്പം വാട്ടര്‍ ഫൗണ്ടനുകള്‍, നീരുറവകള്‍, ആകര്‍ഷകമായ ജലധാരകള്‍, വിശാലമായ ഫുഡ് കോര്‍ട്ട്, ഔട്ട്ഡോര്‍ ജിം, വാച്ച് ടവര്‍, സാംസ്കാരിക കേന്ദ്രം, സ്പോര്‍ട്സ് ഹബ്, മള്‍ട്ടിപര്‍പ്പസ് തിയറ്റര്‍ എന്നിവയും ഇവിടെ സജ്ജമാക്കുന്നുണ്ട്.

നിലവിലുള്ള മരങ്ങളൊന്നും മുറിക്കാതെ നടപ്പാക്കുന്ന ഈ പദ്ധതി ലാല്ബാഗിനെയും കബ്ബണ്‍ പാര്‍ക്കിനെയും വെല്ലുമെന്നാണ് മന്ത്രി നല്കുന്ന ഉറപ്പ്. ബൈയപ്പനഹള്ളിയെ ഒരു അന്താരാഷ്ട്ര ഹരിത കേന്ദ്രമായി വികസിപ്പിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. 37.75 കോടി രൂപ ചെലവില്‍ വിവിധ ഘട്ടങ്ങളിലായാണ് പദ്ധതി പൂര്‍ത്തിയാക്കാന്‍ ഉദ്ദേശിക്കുന്നത്. ഈ വമ്പന്‍ പദ്ധതിയില്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്കായി 'ഇന്നോവേഴ്സ്' എന്ന പേരില്‍ ഇന്‍കുബേഷന്‍ സെന്ററും ഒരു അത്യാധുനിക ടെക്നോളജി മ്യൂസിയവും കൂടി ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതോടെ പ്രകൃതി ഭംഗിയും ആധുനിക സൗകര്യങ്ങളും ഒത്തുചേരുന്ന ബെംഗളൂരുവിലെ ഏറ്റവും പ്രധാനപ്പെട്ട വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായി ബൈയപ്പനഹള്ളി മാറും.
ആകെ നാല് ഘട്ടങ്ങളിലായാണ് പദ്ധതി നടപ്പാക്കുന്നത്. ഒന്നാം ഘട്ടത്തിനായി 11.50 കോടി രൂപ ഇതിനകം സര്‍ക്കാര്‍ അനുവദിച്ചു കഴിഞ്ഞു. അടുത്ത ആറ് മാസത്തിനുള്ളില്‍ രണ്ടാം ഘട്ട പ്രവൃത്തികളും പൂര്‍ത്തിയാകും. ഫാക്ടറി കോമ്പൗണ്ടിന് പുറത്തുള്ള, ഫാക്ടറിയുടെ ഉടമസ്ഥതയിലുള്ള 4.5 ഏക്കര്‍ സ്ഥലത്ത് 5,000 മുതല്‍ 7,000 വരെ വാഹനങ്ങള്‍ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന മള്‍ട്ടി-ലെവല്‍ പാര്‍ക്കിങ് സൗകര്യം കൂടി നിര്‍മ്മിക്കുമെന്നും അദ്ദേഹം പറഞ്ഞു. 100 കോടി രൂപ ചെലവിട്ടാണ് 'ടെക്നോളജി ഇന്നൊവേഷന് മ്യൂസിയം' ഐടി വകുപ്പ് നിര്‍മ്മിക്കുന്നത്.
പഴയ ഫാക്ടറി കെട്ടിടങ്ങള്‍ പൊളിച്ചുനീക്കാതെ തന്നെ അവ പുനരുദ്ധരിച്ച് പ്രയോജനപ്പെടുത്താനാണ് സര്‍ക്കാരിന്റെ തീരുമാനം. നിലവിലുള്ള മോട്ടോര്‍ ഷെഡുകള്‍ നവീകരിച്ച് 15,000 പേര്‍ക്ക് ഇരിക്കാവുന്ന രണ്ട് കണ്വെന്ഷന് സെന്ററുകളാക്കും.
-
സ്വര്‍ണം വന്‍തോതില്‍ ഒഴുകും; അമേരിക്ക ഇളവ് പ്രഖ്യാപിച്ചു, യുഎഇ, തുര്‍ക്കി എന്നിവര്‍ക്ക് നേട്ടം -
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം












Click it and Unblock the Notifications