ഹൈദരബാദിൽ 17കാരിയെ കാറിൽ കൂട്ടബലാൽസംഘത്തിനിരയാക്കി; അഞ്ച് പ്രതികളും പ്രായപൂർത്തി ആകാത്തവർ
ഹൈദരാബാദ്: ഹൈദരാബാദിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കാറിൽ വെച്ച് അഞ്ചോളം പേർ കൂട്ടമായി ബലാൽസംഘം ചെയ്തതായി റിപ്പോർട്ട്. സംഭവത്തിൽ പ്രതികളായ അഞ്ച് പേർക്കും പ്രായപൂർത്തി ആയിട്ടില്ല. പ്രതികളിൽ ഒരാൾ എംഎൽഎയുടെ മകൻ ആണെന്നും സൂചന ഉണ്ട്. ശനിയാഴ്ചയാണ് ദാരുണമായ ഈ സംഭവം നടന്നത്. ന ഗരത്തിലെ ജൂബിലി ഹിൽസ് പോലീസ് സ്റ്റേഷനിൽ ആണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
മൂന്ന് പ്രതികൾക്കെതിരെ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 354, കുട്ടികൾക്കെതിരായ ലൈംഗിക കുറ്റകൃത്യങ്ങളിൽ നിന്നുള്ള സംരക്ഷണം (പോക്‌സോ) നിയമപ്രകാരമാണ് ആദ്യം കേസെടുത്തത്. എന്നാൽ പീഡനത്തിനിരയായ പെൺകുട്ടിയുടെ വൈദ്യപരിശോധന കഴിഞ്ഞപ്പോൾ ഐപിസി 376 (കൂട്ടബലാത്സംഗം) എന്ന സെക്ഷൻ കൂടി പ്രതികൾക്കെതിരെ ചുമത്തുന്നതായി പോലീസ് പറഞ്ഞു. 17 വയസ് മാത്രമാണ് പീഡനത്തിനിരയായ പെൺകുട്ടിയുടെ പ്രായം. സംസ്ഥാനത്തെ ഒരു എംഎൽഎയുടെ മകനും ന്യൂനപക്ഷ ബോർഡ് ചെയർമാന്റെ മകനും സംഭവത്തിൽ പങ്കുള്ളതായും ഇവർ പെൺകുട്ടിയെ അനുഗമിച്ചിരുന്നതായും മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. പ്രതികളിൽ ഒരാളെ മാത്രമാണ് ഇരയായ പെൺകുട്ടി തിരിച്ചറിഞ്ഞത്.

പ്രതികൾക്കൊപ്പം കാറിൽ കയറാൻ പെൺകുട്ടിയോട് ആവശ്യപ്പെട്ടതായി ഇരയുടെ പിതാവ് പറഞ്ഞു. പിതാവ് നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇതനുസരിച്ച് പ്രതി ഇരയോട് മോശമായി പെരുമാറുകയും അവളുടെ കഴുത്തിൽ മുറിവേൽപ്പിക്കുകയും ചെയ്തിട്ടുണ്ട്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്. അതേ സമയം സംഭവത്തെ ബിജെപി ശക്തമായി അപലപിച്ചു. കുറ്റവാളികളിൽ ഒരാൾ മജ്‌ലിസ്-ഇ-ഇത്തേഹാദുൽ മുസ്ലിമീൻ (എംഐഎം) എംഎൽഎയുടെ മകനാണെന്നും മറ്റൊരാൾ ന്യൂനപക്ഷ ചെയർമാന്റെ മകനാണെന്നും തെലങ്കാന ബിജെപി ആരോപിച്ചു.
ഇരയുടെ രക്ഷിതാക്കൾ ക്രിമിനൽ പരാതി നൽകിയിട്ടും ഹൈദരാബാദ് പോലീസ് ഇതുവരെ ഒരു പ്രതിയെയും അറസ്റ്റ് ചെയ്തിട്ടില്ല. ഈ കേസിൽ പൊലീസ് മെല്ലെപ്പോക്ക് നടപടിയാണെന്ന് ബിജെപി ആരോപിച്ചു. പ്രതികളെ അറസ്റ്റ് ചെയ്യാൻ എംഐഎം നേതാവ് അസദുദ്ദീനിൽ നിന്നോ മുഖ്യമന്ത്രി കെസിആറിൽ നിന്നോ അനുമതി ലഭിക്കും വരെ പോലീസ് കാത്തിരിക്കുമോ എന്ന് ബിജെപിയുടെ മുഖ്യ വക്താവ് കൃഷ്ണ സാഗർ റാവു ചോദിച്ചു. പകൽവെളിച്ചത്തിലുള്ള ഞെട്ടിക്കുന്ന കൊള്ളകൾ, കൊലപാതകങ്ങൾ, ബലാത്സംഗങ്ങൾ തുടങ്ങിയ കുറ്റകൃത്യങ്ങളുടെ പരമ്പര തെലങ്കാനക്ക് ചീത്തപ്പേര് ഉണ്ടാക്കുന്നു എന്നും. നിയമസംവിധാനത്തിൽ കുറ്റവാളികൾക്ക് ഭയം ഇല്ലെന്നും ഇദ്ദേഹം കൂട്ടിച്ചേർത്തു.
അടിപൊളി ലുക്കിലാണല്ലോ; അനിഖ എന്നും പൊളിയാമെന്ന് ആരാധകര്‍, വൈറല്‍ ചിത്രങ്ങള്‍












Click it and Unblock the Notifications