കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജനിച്ച് നാല് ദിവസം കഴിഞ്ഞിട്ടും പെണ്‍കുഞ്ഞിന് മുലയൂട്ടില്ലെന്ന വാശിയില്‍ അമ്മ

  • By ഭദ്ര
Google Oneindia Malayalam News

ഹൈദരാബാദ്: ജനിച്ചത് പെണ്‍കുഞ്ഞാണെന്ന് അറിഞ്ഞപ്പോള്‍ അമ്മ മുലയൂട്ടാന്‍ വിസമതിച്ചു. ഹൈദരാബാദിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ജനിച്ച പെണ്‍കുഞ്ഞിനാണ് അമ്മ മുലയൂട്ടാതിരുന്നത്.

ആണ്‍കുഞ്ഞ് ജനിക്കും എന്ന് കാത്തിരുന്ന യുവതിയ്ക്ക് ജനിച്ചത് പെണ്‍കുഞ്ഞായിരുന്നു. സിറ്റിയില്‍ നിന്നും 100 കിലോമീറ്റര്‍ ദൂരെയുള്ള മെഹ്ബൂബ്‌നഗര്‍ ഗ്രാമത്തിലെ ആദിവാസി യുവതിയായ രജിതയാണ്(22) കുഞ്ഞിനു മുലയൂട്ടുന്ന കാര്യത്തെ ചൊല്ലി നഴ്‌സുമാരോട് തര്‍ക്കിച്ചത്.

 breastfeeding

പെണ്‍കുഞ്ഞ് ജനിച്ച് 14 മാസങ്ങള്‍ക്ക് ശേഷമാണ് രണ്ടാമതും പെണ്‍കുഞ്ഞ് ജനിച്ചത്. ലേബര്‍ റൂമില്‍ രജിഷയ്‌ക്കൊപ്പം രമ എന്ന സ്ത്രീയും പ്രസവിച്ചിരുന്നു. രമ പ്രസവിച്ച ആണ്‍കുഞ്ഞിനെ രജിഷയുടെ വീട്ടുക്കാര്‍ക്ക് തെറ്റി നല്‍കുകയാണ് നഴ്‌സ് ചെയ്തത്.

മണിക്കൂറുകള്‍ക്ക് ശേഷം രജിഷ പെണ്‍കുഞ്ഞിന് ജന്മം നല്‍കിയപ്പോഴാണ് കുഞ്ഞിനെ കൈമാറിയ നഴ്‌സിന് തെറ്റുപറ്റിയത് മനസ്സിലായത്. ആണ്‍കുഞ്ഞിനെ വിട്ടു തരാന്‍ സാധിക്കില്ലെന്ന് വീട്ടുക്കാരും പെണ്‍കുഞ്ഞിന് മുലയൂട്ടില്ലെന്ന് തര്‍ക്കിച്ച് രജിഷയും വാശിയിലായതോടെ പോലീസില്‍ വിവരമറിയിച്ചു.

തനിക്ക് ജനിച്ച ആണ്‍കുഞ്ഞിനെ തിരിച്ച് കിട്ടണമെന്നാണ് രമ പറയുന്നത്. രണ്ട് കുഞ്ഞുങ്ങള്‍ക്കും കൃത്രിമമായി പാര്‍ നല്‍കുകയാണ് ഡോക്ടര്‍മാര്‍. തര്‍ക്കം പരിഹരിച്ചതിന് ശേഷം മാത്രമേ കുഞ്ഞുങ്ങളെ കൈമാറാന്‍ സാധിക്കൂ എന്ന അവസ്ഥയിലാണ് ആശുപത്രി അധികൃതര്‍. പ്രസവം കഴിഞ്ഞ് നാല് ദിവസമായിട്ടും കുഞ്ഞുങ്ങളെ വീട്ടുക്കാര്‍ക്ക് നല്‍കാന്‍ സാധിച്ചിട്ടില്ല.

English summary
At a government hospital in Hyderabad, a beautiful baby girl, not even four days old, has been abandoned by her family. The girl is not being breastfed by her mother, who insists that she gave birth to a boy.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X