കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുസ്ലിങ്ങളേ...ഇന്ത്യയിലെ ഹിന്ദുക്കള്‍ക്ക് ക്ഷമയുള്ളത് നിങ്ങളുടെ ഭാഗ്യം, മുസ്ലീം യുവതിയുടെ ലേഖനം...

  • By ജാനകി
Google Oneindia Malayalam News

ബെംഗളൂരു: രാജ്യത്ത് അസഹിഷ്ണുത വിവാദം കൊഴുക്കുകയാണല്ലോ. ന്യൂനപക്ഷങ്ങള്‍ പ്രത്യേകിച്ചും മുസ്ലിം സമുദായത്തിലുള്ളവര്‍ക്ക് ജീവിയ്ക്കാന്‍ കഴിയാത്ത സാഹചര്യമാണ് ഇന്ത്യയില്‍ ഉള്ളതെന്നാണ് പ്രചാരണം. സെലിബ്രിറ്റികള്‍ മുതല്‍ സാധാരണക്കാര്‍വരെ ഈ അസഹിഷ്ണുത വിവാദത്തില്‍ അറിഞ്ഞോ അറിയാതെയോ പങ്കുചേരുന്നു.

ജനിച്ച് 18 വയസുവരെ കുവൈത്തില്‍ ജീവിച്ച ഇന്ത്യന്‍ വംശജയായ ഒരു മുസ്ലീം യുവതി തന്റെ അനുഭവങ്ങളെക്കുറിച്ചെഴുതിയ ലേഖനം ശ്രദ്ധേയമാകുന്നു. ശരിയ്ക്കും ഇന്ത്യയില്‍ അസഹിഷ്ണുത നിലനില്‍ക്കുന്നുണ്ടോ. കെട്ടിച്ചമച്ച ഒന്നല്ലേ അത്? ആമിര്‍ ഖാന് രാജ്യത്ത് അസഹിഷ്ണുതയുണ്ടെന്ന് കരുതി മീന്‍ വില്‍ക്കുന്ന മമ്മദിനോ, വീട്ടമ്മയായ റജീനയ്‌ക്കോ ഒന്നും അസഹിഷ്ണുതയുണ്ടാകണമെന്നില്ല.

Muslims India

ചുരുക്കം ചിലരുടെ തോന്നലിനെ ഒരു സമൂഹത്തിന്റെ ഒന്നടങ്കം വികാരമായ ഉയര്‍ത്തിക്കാട്ടുന്നതിനെതിരെയാണ് ബെംഗളൂരുവില്‍ ത്വക്ക് രോഗവിദഗ്ദയായി ജോലി ചെയ്യുന്ന സോഫിയ രാംഗ് വാല ലേഖനമൊഴുതിയിരിയ്ക്കുന്നത്. ലേഖനത്തിന്റെ മലയാളം പരിഭാഷ വയിക്കാം...

കഴിഞ്ഞ ഒരുമാസമായി ഇല്ലാത്ത അസഹിഷ്ണുതയെ വ്യാജമായി സൃഷ്ടിയ്ക്കുകയാണ് ചിലര്‍. ഒരു മുസ്ലീം സ്ത്രീ അതിനെക്കാളുപരി ഇന്ത്യയില്‍ ജീവിയ്ക്കുന്ന ഒരു വ്യക്തി എന്ന നിലയില്‍ എനിയ്ക്കും ചിലത് പറയാനുണ്ട്. എല്ലാവരും പറയുന്ന ഈ അസഹിഷ്ണുത എനിയ്ക്ക് ഇതുവരേയും തോന്നിയിട്ടില്ല. ഈ വിവാദങ്ങളൊക്കെ കേള്‍ക്കുമ്പോള്‍ ഇനിയും മിണ്ടാതിരിയ്ക്കാനാകില്ല. ആരോ മുഖത്തേയ്ക്ക് വെള്ളം ഒഴിയ്ക്കുന്നത് പോലെയാണ് എനിയ്ക്ക് തോന്നുന്നത്. ഒരു മുസ്ലിമെന്ന നിലയില്‍ എനിയ്ക്കും ചിലത് പറയാനുണ്ട്.

ഞാനൊരു മുസ്ലീം യുവതിയാണ്. ത്വക്ക് രോഗവിദഗ്ദയായ ഞാന്‍ ബെംഗളൂരുവില്‍ ഒരു ക്ലിനിക്ക് നടത്തുകയാണ്. എന്റെ പതിനെട്ട് വയസുവരെ ഞാന്‍ ജീവിച്ചത് കുവൈത്തിലാണ്. മെഡിക്കല്‍ വിദ്യാഭ്യാസത്തിന് വേണ്ടിയാണ് ഞാന്‍ ഇന്ത്യയില്‍ എത്തുന്നത്. വിദ്യാഭ്യാസം പൂര്‍ത്തായിക്കിയതോടെ എന്റെ സുഹൃത്തുക്കളെല്ലാം ഇന്ത്യ വിട്ട് കുവൈത്തിലേയ്ക്ക് പോയി. പക്ഷേ ഒരിയ്ക്കലും എനിയ്ക്ക് ഇന്ത്യ വിട്ട് പോകാന്‍ തോന്നിയില്ല, എന്റേ വേരുകള്‍ ഈ രാജ്യത്തല്ലേ..ഇതെന്റെ രാജ്യമല്ലേ ഞാന്‍ എങ്ങനെ ഇവിടം വിട്ട് പോകും? കഴിഞ്ഞ 20 വര്‍ഷമായി ഞാനും ജീവിയ്ക്കുന്നു ഇന്ത്യയില്‍, ഒരു അസഹിഷ്ണുതയുമില്ലാതെ തികഞ്ഞ ഒരു ഇസ്ലാം മത വിശ്വാസിയായി.

മണിപ്പാലില്‍ പഠിയ്ക്കുമ്പോള്‍ എന്റെ അധ്യാപകരിലും സഹപാഠികളിലും ഏറെയും ഹിന്ദുക്കളായിരുന്നു. ഒരു മുസ്ലീമാണെന്ന് കരുതി ആരും എന്നെ അകറ്റി നിര്‍ത്തിയിട്ടില്ല, എന്നെ അപമാനിച്ചിട്ടില്ല. വിവാഹ ശേഷം എന്റെ ഭര്‍ത്താവ് ഇഖ്ബാലുമൊത്ത് ഞാന്‍ ജീവിതം ആരംഭിച്ചത് ബെംഗളൂരുവിലാണ്. എയ്‌റോസ്‌പേസ് എഞ്ചിനീയറായ ഇഖ്ബാല്‍ ചെന്നൈ ഐഐടിയില്‍ നിന്നാണ് എഞ്ചിനീയറിംഗ് ബിരുദം നേടുന്നത്. തുടര്‍ന്ന് ജര്‍മ്മനിയില്‍ നിന്നുമാണ് പിച്ച്ഡി കരസ്ഥമാക്കിയത്

ഇന്ത്യയില്‍ ഒരിടത്തും, ഒരു എയര്‍പോര്‍ട്ടിലും എന്നേയോ എന്റെ ഭര്‍ത്താവിനെയോ മുസ്ലിമാണെന്ന പേരില്‍ തുണിയഴിച്ച് പരിശോധിച്ചിട്ടില്ല. എന്റെ ഭര്‍ത്താവിനൊപ്പവും എനിയ്‌ക്കൊപ്പവും ജോലി ചെയ്യുന്നവരില്‍ ഏറെയും ഹിന്ദുക്കളും മറ്റ് മതങ്ങളില്‍പ്പെട്ടവരുമാണ്. മോദി അധികാരത്തില്‍ വന്നിട്ടും അവരില്‍ നിന്നൊന്നും ഒരു അസഹിഷ്ണുതയും ഞങ്ങള്‍ക്ക് നേരിടേണ്ടി വന്നിട്ടില്ല. മോദിസര്‍ക്കാര്‍ ഭരണം തുടങ്ങിയതിന് ശേഷവും ‍ഞങ്ങള്‍ ബെംഗളൂരുവില്‍ തന്നെയാണ് താമസം ഇതുവരേയും ഒരു അസഹിഷ്ണുതയുമില്ല.അതേ സമയം ജര്‍മ്മനിയില്‍ പഠിയ്ക്കാന്‍ പോയ എന്റെ ഭര്‍ത്താവിനെ സുരക്ഷാ കാരണങ്ങള്‍ പറഞ്ഞ് മുസ്ലാമയതിന്റെ പേരില്‍ തുണിയഴിച്ച് പരിശോധിച്ചിട്ടുണ്ട്. യുഎസില്‍ വച്ചും ഇതേ അനുഭവം ഉണ്ടായിട്ടുണ്ട്.

ഞങ്ങളുടെ ബന്ധുക്കളെല്ലാം കുവൈത്തിലാണ്. അവിടെ ഇതിനെക്കാള്‍ മികച്ച ശമ്പളത്തിന് എനിയ്ക്ക് ജോലി ചെയ്യാം. അവരെല്ലാം വിളിയ്ക്കുന്നുണ്ട്. പക്ഷേ ഒരിയ്ക്കലും ഇന്ത്യ വിട്ട് പോകുന്നതിനെപ്പറ്റി എനിയ്ക്ക് ചിന്തിയ്ക്കാനേ കഴിയില്ല. വര്‍ഷങ്ങളായി കുവൈത്തില്‍ താമസിയ്ക്കുന്ന എന്റെ ബന്ധുക്കള്‍ ആ രാജ്യത്ത് ഇപ്പോഴും രണ്ടാം പൗരന്മാരാണ്. അവരെ വിദേശികളായി തന്നെയാണ് രാജ്യം കാണുന്നത്.

സെലിബ്രിറ്റികളുടെ വാക്ക് കേട്ട് ആരാണ് ഇന്ത്യയില്‍ അസഹിഷ്ണുതയുണ്ടെന്ന് പറയുന്നത്? ആരെങ്കിലും സാധാരണക്കാരുടെ വാക്ക് കേട്ടിട്ടുണ്ടോ? ബോഡി ഗാര്‍ഡുകളുടെ സഹായത്തോടെ പുറത്തിറങ്ങുന്ന ആമിര്‍ഖാനും ഭാര്യ കിരണിനുമൊക്കെ എപ്പോഴെങ്കിലും അസഹിഷ്ണുതയുണ്ടെന്ന് തോന്നുന്ന ഒരു അനുഭവമെങ്കിലും ഉണ്ടായിട്ടുണ്ടോ? ഞാനൊരു സാധാരണക്കാരിയാണ്. ദിവസേന വീട്ടു സാധനങ്ങള്‍ വാങ്ങാനും ആവശ്യങ്ങള്‍ക്കുമായി ഒറ്റയ്ക്ക് പുറത്തിറങ്ങുന്ന ഒരു വീട്ടമ്മ. അസഹിഷ്ണുതയുടെ ഒരു നോട്ടമോ വാക്കോ എനിയ്ക്ക് നേരെ ഇതുവരെയുണ്ടായിട്ടില്ല. ആമിര്‍ഖാനും ഷാരൂഖ് ഖാനും നടത്തിയ പരാമര്‍ശങ്ങള്‍ രാജ്യത്തെ 13 കോടി മുസ്ലിങ്ങളുടെ ആകെ പ്രതിച്ഛായയെ തന്നെയല്ലേ ബാധിച്ചത്?

പൊതു അഭിപ്രായങ്ങളായി അവര്‍ നിരത്തുന്ന പ്രസ്താവനകള്‍ തികച്ചും വ്യക്തിപരം മാത്രമല്ലേ? ഇന്ത്യയിലെ മുസ്ലിങ്ങള്‍ സുരക്ഷിതരാണോ എന്ന് രാജ്യാന്തര തലത്തില്‍ പോലും ചര്‍ച്ചയുണ്ടായില്ലേ? എന്ത് അഹന്തയോടെയാണ് അവരെ പാകിസ്താന്‍ സ്വന്തം രാജ്യത്തേയ്ക്ക് ക്ഷണിച്ചത്? മുസ്ലിങ്ങളെപ്പറ്റിയുള്ള എന്റെ ഹിന്ദു സുഹൃത്തുക്കളുടെ പ്രസ്താവന കേട്ടപ്പോഴാണ് എന്റെ ഹൃദയം ശരിയ്ക്കും വേദനിച്ചത്.

ഹിന്ദുക്കളില്‍ നിന്നും എനിയ്ക്ക് യാതൊരു അസഹിഷ്ണുതയും ഉണ്ടാകുന്നില്ല. എനിയ്ക്കും എന്റെ സമൂഹത്തിനും എന്റെ രാജ്യത്തിനും നാണക്കേട് ഉണ്ടാക്കുന്ന ഇത്തരം പ്രസ്താവനകള്‍ നടത്തുന്നത് എന്റെ മതത്തില്‍പ്പെട്ടവര്‍ മാത്രമാണ്. എത്രനാള്‍ രാജ്യത്തെ ഭൂരിപക്ഷമായ ഹിന്ദുക്കള്‍ ഇത്തരം വിഡ്ഢികളേയും വിഡ്ഢിത്തരങ്ങളേയും സഹിയ്ക്കും? എനിയ്ക്കതില്‍ ആശങ്കയുണ്ട്. ഇന്ത്യയില്‍ അനുഭവിയ്ക്കുന്ന സ്വാതന്ത്ര്യത്തിന്റേയും സമാധാനത്തിന്റേയും വില മുസ്ലിങ്ങള്‍ തിരിച്ചറിയേണ്ട ഏറ്റവും ഉചിതമായ സന്ദര്‍ഭം ഇതാണ്. രാജ്യത്തെ ഹിന്ദുക്കള്‍ ക്ഷമയുള്ളവരായി തുടരട്ടേയെന്ന് ഞാന്‍ പ്രാര്‍ത്ഥിയ്ക്കുന്നു.

സോഫിയ രംഗ് വാല

English summary
A Muslim Lady Shows Mirror to All Intolerance Rants in This Brilliant Article.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X