കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചൈനയില്‍ നിന്ന് മടങ്ങിയെത്തിയ ആഗ്ര സ്വദേശിക്ക് കൊവിഡ്; വീട് സീല്‍ ചെയ്തു

Google Oneindia Malayalam News

ദില്ലി: ചൈനയില്‍ നിന്ന് മടങ്ങിയെത്തിയ ആഗ്രയിലെ താജ്നഗരിയില്‍ ഒരു യുവാവിന് കൊറോണ വൈറസ് ബാധിച്ചതായി റിപ്പോര്‍ട്ട്. 40 വയസ്സുള്ള, ഷാഗഞ്ച് ഏരിയയില്‍ നിന്നുള്ള യുവാവിന് ഡിസംബര്‍ 23 ന് ആണ് ചൈനയില്‍ നിന്ന് ആഗ്രയിലേക്ക് എത്തിയത്. ഇദ്ദേഹത്തിന്റെ കൊറോണ പരിശോധന ഫലം പോസിറ്റീവാണെന്നാണ് റിപ്പോര്‍ട്ട്. ഞായറാഴ്ച , പരിശോധനാ ഫലങ്ങള്‍ പോസിറ്റീവായതായി ആരോഗ്യ വകുപ്പിനെ അറിയിക്കുകയും ഉടന്‍ തന്നെ ഒരു റാപ്പിഡ് റെസ്പോണ്‍സ് ടീമിനെ അദ്ദേഹത്തിന്റെ വീട്ടിലേക്ക് അയക്കുകയും ചെയ്‌തെന്ന് അധികൃതര്‍ അറിയിച്ചു.

covid

വര്‍ഷാവസാനം നിരവധി ആളുകള്‍ ബിസിനസ്സിനു വേണ്ടി ചൈനയിലേക്ക് യാത്ര ചെയ്യാറുണ്ടെന്നും അങ്ങനെ ചെയ്യുന്നവര്‍ തിരിച്ചെത്തിയശേഷം നിരീക്ഷിക്കുമെന്നും ആഗ്ര ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ .അരുണ്‍ ശ്രീവാസ്തവ പറഞ്ഞു. രോഗബാധിതനായ വ്യക്തിയുടെ വീട് അടച്ചുപൂട്ടി, അദ്ദേഹവുമായി സമ്പര്‍ക്കം മറ്റേതെങ്കിലും വ്യക്തികള്‍ സമ്പര്‍ക്കം പുലര്‍ത്തിയിട്ടുണ്ടോ എന്ന് തിരിച്ചറിയാന്‍ കൂടുതല്‍ അന്വേഷണം നടത്തിവരികയാണെന്നും അദ്ദേഹം വ്യക്തമാക്കി.

വൈറസിന്റെ വ്യാപനം തടയുന്നതിനും പൊതുജനങ്ങളുടെ ആരോഗ്യം സംരക്ഷിക്കുന്നതിനും ആവശ്യമായ എല്ലാ മുന്‍കരുതലുകളും എടുക്കേണ്ടത് അത്യാവശ്യമാണ്. രോഗബാധിതനായ വ്യക്തി നിലവില്‍ മെഡിക്കല്‍ പ്രൊഫഷണലുകളുടെ ചികിത്സയിലും നിരീക്ഷണത്തിലുമാണെന്ന് അധികൃതര്‍ അറിയിച്ചു. കൊവിഡ് ന്ിയന്ത്രണങ്ങള്‍ നീക്കിയതിന് ശേഷം ചൈനയില്‍ കോവിഡ് അണുബാധകള്‍ വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത് മുതല്‍ ഇന്ത്യ അതീവ ജാഗ്രതയിലാണ്.

സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍മാര്‍ക്ക് മുട്ടന്‍ പണി, ഇത് ശ്രദ്ധിച്ചില്ലെങ്കില്‍ പിഴ 50 ലക്ഷം രൂപ വരെ..!!സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍മാര്‍ക്ക് മുട്ടന്‍ പണി, ഇത് ശ്രദ്ധിച്ചില്ലെങ്കില്‍ പിഴ 50 ലക്ഷം രൂപ വരെ..!!

എന്നാല്‍ ചൈനയേക്കാള്‍ മികച്ച വാക്‌സിനേഷന്‍ കവറേജ് ഉള്ളതിനാല്‍ ഇന്ത്യ അപകടകരമായ തരംഗത്തിന്റെ സാധ്യതയിലല്ലെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അധികൃതര്‍ ഉറപ്പുനല്‍കുന്നുണ്ട്. കേരളത്തില്‍ അടക്കം വലിയ ജാഗ്രതയാണ് പുറപ്പെടുവിച്ചിരിക്കുന്നത്. സ്റ്റേറ്റ് കോവിഡ് മോണിറ്ററിംഗ് സെല്ലിന്റെ പ്രവര്‍ത്തനം ഒരിടവേളയ്ക്ക് ശേഷം പുന:രാരംഭിച്ചിരുന്നു. കോവിഡ് കേസുകളുടെ വര്‍ധനവിന്റെ നിരക്കനുസരിച്ച് പ്രവര്‍ത്തനങ്ങള്‍ വിപുലപ്പെടുത്തുന്നതാണ്. വിമാനത്താവളങ്ങളിലും സീപോര്‍ട്ടിലും നിരീക്ഷണം ശക്തമാക്കും. കേന്ദ്ര നിര്‍ദേശ പ്രകാരം വിദേശത്ത് നിന്നും വരുന്ന 2 ശതമാനം പേരുടെ സാമ്പിളുകള്‍ പരിശോധിക്കും.

ഹിന്ദുകുട്ടികളെ സാന്താക്ലോസിന്റെ വേഷം ധരിപ്പിക്കുന്നു; ലക്ഷ്യം ക്രിസ്ത്യന്‍ മതപരിവര്‍ത്തനമാണോയെന്ന് വിഎച്ച്പിഹിന്ദുകുട്ടികളെ സാന്താക്ലോസിന്റെ വേഷം ധരിപ്പിക്കുന്നു; ലക്ഷ്യം ക്രിസ്ത്യന്‍ മതപരിവര്‍ത്തനമാണോയെന്ന് വിഎച്ച്പി

സംസ്ഥാനത്ത് നിലവില്‍ കോവിഡ് കേസുകള്‍ വളരെ കുറവാണ്. രണ്ടാഴ്ചയിലെ കണക്കെടുത്താല്‍ പ്രതിദിന കേസുകള്‍ 100ന് താഴെ മാത്രമാണ്. ആശുപത്രികളില്‍ ചികിത്സയിലുള്ള രോഗികളും വളരെ കുറവാണ്. പുതിയ വകഭേദങ്ങളെ നിരീക്ഷിക്കാനായി ജനിതക ശ്രേണീകരണം കൂടുതല്‍ ശക്തിപ്പെടുത്തും. എയര്‍പോര്‍ട്ടുകളിലും സീപോര്‍ട്ടിലും ആര്‍ക്കെങ്കിലും കോവിഡ് പോസിറ്റീവായാല്‍ ആ സാമ്പിളുകള്‍ ജനിതക ശ്രേണീകരണത്തിന് അയയ്ക്കുന്നതാണ്.

English summary
A native of Agra who returned from China has confirmed covid; The house was sealed
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X