'യുപിയിൽ അഖിലേഷ് ജയിക്കണം,യുപി മാറി ചിന്തിക്കുന്നിടത്ത് ഒരു പുതിയ ഇന്ത്യ ജനിക്കും';എംഎ നിഷാദ്
കൊച്ചി; യുപി മാറി ചിന്തിക്കുന്നിടത്ത് ഒരു പുതിയ ഇന്ത്യ ജനിക്കുമെന്ന് സംവിധാകൻ എം എ നിഷാദ്. ജാതിക്കും മതത്തിനുമതീതമായി മനുഷ്യൻ മനുഷ്യനെ സ്നേഹിക്കുന്ന
കാലത്തിനായി യു പി യിൽ അഖിലേഷ് യാദവ് വിജയിക്കണം.സത്യസന്ധമായ ഒരു തിരഞ്ഞെടുപ്പ് നടന്നാൽ യു പി പുതു ചരിത്രം കുറിക്കുമെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
'ആദിത്യനാഥന്റ്റെ ഭരണ മികവ് എന്താണെന്ന് കോവിഡ് കാലത്ത് ഗംഗയിലൂടെ ഒഴുകിയ ശവങ്ങൾ സാക്ഷി. പൈതൃക നഗരങ്ങളുടെ പേര് മാറ്റ പ്രക്രീയയിൽ മാത്രം ഊറ്റം കൊണ്ട ഒരു സർക്കാർ പശുക്കൾക്ക്,ആമ്പുലൻസും,ഗോമുത്ര- ചാണക രസായനങ്ങൾക്ക് ഔഷധ ഗുണം ഉണ്ടെന്ന് പ്രചരിപ്പിച്ചിരുന്ന ഒരു സർക്കാർ ഒരു നേരത്തെ അന്നത്തിന് വേണ്ടി
കഷ്ടപ്പെടുന്ന ദരിദ്രനാരായണന്മാർക്ക് തലചായ്ക്കാൻ ഒരിടം നൽകാത്ത സർക്കാർ..അതെ ആദിത്യനാഥന്റ്റെ സർക്കാർ നമ്പർ വണ്ണാകുന്നത് ഇങ്ങനെയൊക്കെയാണ്',പോസ്റ്റിൽ നിഷാദ് പറഞ്ഞു.

കേരളത്തെ അധിക്ഷേപിച്ച യോഗി ആദിത്യനാഥിനെതിരെ എസ് പി തലവൻ അഖിലേഷ് യാദവ് ഇന്ന് രംഗത്തെത്തിയിരുന്നു. സർവമേഖലകളിലും യുപിയേക്കാള്‍ എത്രയോ മുന്പിലാണ് കേരളമെന്നും തെരഞ്ഞെടുപ്പില്‍ ബിജെപിയെ ജനങ്ങള്‍ തൂത്തെറിയുമെന്നുമായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ. ഇതിന് പിന്നാലെയാണ് സംവിധായകന്റെ പ്രതികരണം.
നിഷാദിന്റെ കുറിപ്പിന്റെ പൂർണരൂപം വായിക്കാം- കേരളം തന്നെ ഒന്നാമൻ..
കേരളം തന്നെ മുന്നിൽ.. ഇത് പറയുന്നത്,മുൻ യു പി മുഖ്യമന്ത്രിയും സമാജ് വാദി പാർട്ടി നേതാവുമായ ശ്രീ അഖിലേഷ് യാദവാണ്.. യു പിയിലെ ജനങ്ങൾക്ക് മുലായം സിംഹ്
യാദവിനേയും,അദ്ദേഹത്തിന്റ്റെ മകൻ അഖിലേഷ് യാദവിനേയും തളളി കളയാനാവില്ല..കാരണം സാമൂഹിക നീതി സാധാരണക്കാരായ ജനങ്ങൾക്ക്, ഉറപ്പാക്കിയ സോഷ്യലിസ്റ്റുകളായിരുന്നു
അവർ രണ്ട് പേരും..
സമാജ് വാദി പാർട്ടി ഭരിക്കുമ്പോൾ,ബീഫ് കഴിച്ചതിന്റ്റെ പേരിൽ,ഒരാളും,മൃഗീയമായി കൊല്ലപ്പെട്ടിരുന്നില്ല...ഒരു ദളിത് പെൺകുട്ടിയും ക്രൂരമായി ബലാത്സംഘം ചെയ്യപ്പെട്ടിരുന്നില്ല...
ഉന്നാവയും,ഹത്രാസ്സും പോലെയുളള സംഭവങ്ങൾ അരങ്ങേറിയിരുന്നില്ല.. ഠാക്കൂറന്മാരുടെയും,പോലീസിന്റ്റേയും കിരാത വാഴ്ച്ചക്ക് ഇടം നൽകിയിരുന്നില്ല... മതത്തിന്റ്റെ പേരിൽ ചേരി തിരുവുകളുണ്ടായിരുന്നില്ല...ഓക്സിജൻ കിട്ടാതെ,പിഞ്ചുകുട്ടികൾ മരിച്ചിരുന്നില്ല...
ആദിത്യനാഥന്റ്റെ ഭരണ മികവ് എന്താണെന്ന്,കോവിഡ് കാലത്ത് ഗംഗയിലൂടെ ഒഴുകിയ ശവങ്ങൾ സാക്ഷി.. പൈതൃക നഗരങ്ങളുടെ പേര് മാറ്റ പ്രക്രീയയിൽ മാത്രം ഊറ്റം കൊണ്ട ഒരു സർക്കാർ പശുക്കൾക്ക്,ആമ്പുലൻസും,ഗോമുത്ര- ചാണക രസായനങ്ങൾക്ക് ഔഷധ ഗുണം ഉണ്ടെന്ന് പ്രചരിപ്പിച്ചിരുന്ന ഒരു സർക്കാർ ഒരു നേരത്തെ അന്നത്തിന് വേണ്ടി
കഷ്ടപ്പെടുന്ന ദരിദ്രനാരായണന്മാർക്ക് തലചായ്ക്കാൻ ഒരിടം നൽകാത്ത സർക്കാർ..അതെ ആദിത്യനാഥന്റ്റെ സർക്കാർ നമ്പർ വണ്ണാകുന്നത് ഇങ്ങനെയൊക്കെയാണ്....
Recommended Video
യൂ പി മാറി ചിന്തിക്കുന്നിടത്ത് ഒരു പുതിയ ഇൻഡ്യ ജനിക്കും...യൂ പി കേരളം പോലെയാകട്ടെ..
ഒരു പുതു ലോകത്തിനായി.. ജാതിക്കും മതത്തിനുമതീതമായി മനുഷ്യൻ മനുഷ്യനെ സ്നേഹിക്കുന്ന കാലത്തിനായി..യൂ പി യിൽ അഖിലേഷ് യാദവ് വിജയിക്കണം...
സത്യസന്ധമായ ഒരു തിരഞ്ഞെടുപ്പ് നടന്നാൽ യു പി പുതു ചരിത്രം കുറിക്കും, നിഷാദ് പോസ്റ്റിൽ പറഞ്ഞു.












Click it and Unblock the Notifications