യുവാക്കള്‍ക്ക് ജോലി വാഗ്ദാനവുമായി മെട്രോ റെയില്‍ പദ്ധതി
ദില്ലി: ഇന്ത്യന്‍ റെയില്‍വെ സുരക്ഷയ്ക്ക് പ്രാധാന്യം നല്‍കുമെന്ന് അരുണ്‍ ജെയ്റ്റലി. പുതിയ മെട്രോ റെയില്‍ പദ്ധിതിയും പ്രഖ്യാപിക്കും. ഇത് വഴി യുവാക്കള്‍ക്ക് ഗുണകരമാകുമെന്ന് ജെയ്റ്റ്‌ലി പറഞ്ഞു. ഐആര്‍സിടി വഴിയുള്ള വഴിയുള്ള ബുക്കിങിന് സേവന നികുതി ഒഴിവാക്കിയതായി ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു. റെയില്‍വെ പരാതികള്‍ പരിഹരിക്കാന്‍ 'കോച്ച് മിത്ര' പദ്ധതി ആരംഭിക്കും. റെയില്‍വെയില്‍ ഭിന്നശേഷിക്കാര്‍ക്ക് പ്രത്യേക സൗകര്യം ഏര്‍പ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.
റെയില്‍വെക്കായി 1,31,000 കോടി രൂപയാണ് ബജറ്റില്‍ ധനമന്ത്രി നീക്കിവെച്ചത്. 500 സ്റ്റേഷനുകള്‍ ഭിന്നശേഷി സൗഹൃദ സ്റ്റേഷനാക്കും. ഐആര്‍സിടിസി, സംസ്ഥാന സര്‍ക്കാരുകളുടെ ഉടമസ്ഥതയിലുള്ള ഐആര്‍കോണ്‍ എന്നീ സ്ഥാപനങ്ങള്‍ സ്‌റ്റോക്ക് എക്‌സേഞ്ചില്‍ ലിസ്റ്റ് ചെയ്യുമെന്ന സുപ്രധാന പ്രഖ്യാപനവും അരുണ്‍ ജെയ്റ്റ്‌ലിയില്‍ നിന്നുണ്ടായി.

ചരക്കുകള്‍ കടത്തുന്നതിന്
തിരഞ്ഞെടുത്ത വസ്തുകളും, ചരക്കുകളും കടത്തുന്നതിനായി പോയിന്റ് ടു പോയിന്റ് സര്‍വ്വീസുകള്‍.

തീര്‍ത്ഥാടനം
2020 ഓടെ ആളില്ലാ ലെവല്‍ ക്രോസുകളില്ലാതാക്കും. ടൂറിസവും തീര്‍ത്ഥാടനവും ലക്ഷ്യമാക്കി പ്രത്യേക ട്രെയിനുകള്‍.

കമ്മീഷന്‍ ചെയ്തു
2017-18ല്‍ 25 റെയില്‍വെ സ്‌റ്റേഷനുകള്‍ പുനരുദ്ധരിക്കും 3500 കിമീ പുതിയ റെയില്‍ പാത കമ്മീഷന്‍ ചെയ്തു.

ക്ലീന്‍ മൈ കോച്ച്
പുതിയ മെട്രോ റെയില്‍ നയത്തിനു രൂപം നല്‍കും എസ്എംഎസ് അടിസ്ഥാനമാക്കി ക്ലീന്‍ മൈ കോച്ച് പദ്ധതി ആരംഭിക്കും












Click it and Unblock the Notifications