കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മഹാരാഷ്ട്രയിൽ കോൺഗ്രസ് വൻ തകർച്ചയിലേക്ക്! ബിജെപിയിലേക്ക് കൂട്ടത്തോടെ ചാടാൻ എംഎൽഎമാർ!

Google Oneindia Malayalam News

മുംബൈ: മഹാരാഷ്ട്രയില്‍ നിയമസഭാ തിരഞ്ഞെടുപ്പിന് ഇനി മൂന്ന് മാസങ്ങള്‍ മാത്രമാണ് അവശേഷിക്കുന്നത്. സംസ്ഥാന തലത്തിലും ദേശീയ തലത്തിലും പാര്‍ട്ടിയെ നയിക്കാന്‍ നേതാവ് ഇല്ലാതെ അന്തം വിട്ടിരിക്കുകയായിരുന്ന കോണ്‍ഗ്രസിന് ഇപ്പോള്‍ പുതിയ സംസ്ഥാന അധ്യക്ഷനെ കിട്ടിയിട്ടുണ്ട്.

ബാലസാഹേബ് തോറാട്ട് ആണ് മഹാരാഷ്ട്രയിലെ പുതിയ കോണ്‍ഗ്രസ് അധ്യക്ഷന്‍. നേതാവ് ആയെങ്കിലും വന്‍ പ്രതിസന്ധിയാണ് കോണ്‍ഗ്രസിനെ മഹാരാഷ്ട്രയില്‍ കാത്തിരിക്കുന്നത്. നിരവധി കോണ്‍ഗ്രസ് എംഎല്‍എമാര്‍ പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേരാന്‍ കാത്ത് നില്‍ക്കുകയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇനി തകർച്ച മഹാരാഷ്ട്രയിൽ

ഇനി തകർച്ച മഹാരാഷ്ട്രയിൽ

ഒന്നിന് പിറകേ ഒന്നായി വിവിധ സംസ്ഥാനങ്ങളില്‍ തങ്ങളുടെ നേതാക്കളും എംഎല്‍എമാരും അടക്കം പാര്‍ട്ടി വിട്ട് ബിജെപിക്കൊപ്പം ചേരുന്നത് കോണ്‍ഗ്രസിനെ വന്‍ പ്രതിസന്ധിയിലേക്ക് തളളി വിട്ടിരിക്കുകയാണ്. കര്‍ണാടകത്തിന് പിന്നാലെ ഗോവയിലും എംഎല്‍എമാര്‍ പാര്‍ട്ടിയെ കൈവിട്ടു. അതേ സാഹചര്യം ഇനി കോണ്‍ഗ്രസിനെ കാത്തിരിക്കുന്നത് കര്‍ണാടകയിലാണ്. പാര്‍ട്ടിയുടെ തിരിച്ച് വരവിനെ കുറിച്ച് പ്രതീക്ഷ ഇല്ലാത്ത നേതാക്കള്‍ ഉറ്റ് നോക്കുന്നത് ബിജെപിയുടെ ഒരു വിളിക്കാണ്.

മുഖ്യമന്ത്രിയെ കാണാൻ

മുഖ്യമന്ത്രിയെ കാണാൻ

കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപി പാളയത്തിലെത്തിയേക്കും എന്ന് കഴിഞ്ഞ ദിവസത്തോടെയാണ് ഏറക്കുറെ ബോധ്യമായിരിക്കുന്നത്. കഴിഞ്ഞ ദിവസം പ്രസിദ്ധമായ വിത്തല്‍ ക്ഷേത്രത്തില്‍ ദര്‍ശനത്തിന് എത്തിയ മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസിനെ സ്വീകരിക്കാന്‍ കോണ്‍ഗ്രസ്, എന്‍സിപി എംഎല്‍എമാരുടെ നിര ആയിരുന്നു എന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. നിയമസഭാ തിരഞ്ഞെടുപ്പിന് മുന്‍പ് പാര്‍ട്ടി മാറാനാണ് പലരും പദ്ധതിയിടുന്നത്.

എന്‍സിപിയുടെ എംഎല്‍എയും

എന്‍സിപിയുടെ എംഎല്‍എയും

സോലാപൂരില്‍ വെച്ച് കോണ്‍ഗ്രസ് എംഎല്‍എമാരായ സിദ്ധറാം മെത്രേ, ഭാരത് ഭാല്‍ക്കേ എന്നിവരാണ് ബിജെപി മുഖ്യമന്ത്രിയെ സ്വീകരിച്ചത്. അമ്പലം സന്ദര്‍ശിച്ചതിന് ശേഷം ബിജെപി എംഎല്‍എ സംഘടിപ്പിച്ച പരിപാടിയില്‍ ഫട്‌നാവിസ് പങ്കെടുത്തിരുന്നു. കോണ്‍ഗ്രസിന്റെ സഖ്യകക്ഷിയായ എന്‍സിപിയുടെ എംഎല്‍എ ബാബന്‍ ഷിന്‍ഡേയും ഈ പരിപാടിയുണ്ടായിരുന്നു എന്നത് നിരവധി ചോദ്യങ്ങളാണ് ഉയര്‍ത്തുന്നത്.

ചുക്കാൻ പിടിക്കുന്നത് പാട്ടീൽ

ചുക്കാൻ പിടിക്കുന്നത് പാട്ടീൽ

പരിപാടിക്ക് ശേഷം ഫട്‌നാവിസ് ഭാരത് ഭാല്‍ക്കേയുടെ വീട് സന്ദര്‍ശിച്ചു. ഇവിടെ വെച്ച് ബിജെപിയില്‍ ചേരാന്‍ താല്‍പര്യമുളള എംഎല്‍എമാരുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്. അടുത്തിടെ കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ എത്തുകയും പിന്നീട് മന്ത്രിസഭയില്‍ ഇടം ലഭിക്കുകയും ചെയ്ത രാധാകൃഷ്ണ വിഖെ പാട്ടീലിന്റെ സാന്നിധ്യത്തില്‍ ആയിരുന്നു കൂടിക്കാഴ്ച. ചേരി മാറല്‍ നീക്കങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത് മുന്‍ പ്രതിപക്ഷ നേതാവ് കൂടിയായ പാട്ടീലാണ്.

പരസ്യ ചർച്ച നടത്തില്ലല്ലോ

പരസ്യ ചർച്ച നടത്തില്ലല്ലോ

ബിജെപിയിലേക്ക് കൂടുമാറാന്‍ സാധ്യതയുണ്ടെന്ന് കേള്‍ക്കുന്ന എംഎല്‍എമാരില്‍ ഒന്നാമതാണ് ഭാല്‍ക്കെ. എന്നാല്‍ അത്തരം വാര്‍ത്തകള്‍ ഭാല്‍ക്കെ നിഷേധിക്കുന്നു. മുഖ്യമന്ത്രിയുടേത് സ്വകാര്യ സന്ദര്‍ശനമായിരുന്നു എന്നാണ് കോണ്‍ഗ്രസ് എംഎല്‍എ പറയുന്നത്. പാര്‍ട്ടി മാറാന്‍ ഉദ്ദേശിച്ചാണെങ്കില്‍ രാഷ്ട്രീയ ചര്‍ച്ചകള്‍ രഹസ്യമായാണ് നടത്തുകയെന്നും ഇത്രം പരസ്യമായല്ല എന്നും എംഎല്‍ എ പറഞ്ഞു.

തകർച്ചയിലേക്ക് കോൺഗ്രസ്

തകർച്ചയിലേക്ക് കോൺഗ്രസ്

ഭാല്‍ക്കെയെ കൂടാതെ പ്രതിപക്ഷ എംഎല്‍എമാരായ ജയകുമാര്‍ ഖോര്‍, അബ്ദുള്‍ സത്താര്‍ എന്നിവരും ബിജെപിയില്‍ ചേര്‍ന്നേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. എട്ട് മുതല്‍ പത്ത് വരെ കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപിയുമായി ബന്ധപ്പെടുന്നുണ്ട് എന്നും തങ്ങള്‍ മഹാരാഷ്ട്രയിലെ കോണ്‍ഗ്രസ് നേതൃത്വത്തില്‍ അസംതൃപ്തരാണ് എന്നും സത്താര്‍ പറയുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ശിവസേനയ്ക്ക ്‌വേണ്ടി പരസ്യമായി പ്രചാരണത്തിന് ഇറങ്ങിയ കോണ്‍ഗ്രസ് എംഎല്‍എ കാളിദാസ് കൊലംബ്കറും ബിജെപിയില്‍ ചേര്‍ന്നേക്കും.

ജാഗരൂകരാകേണ്ടത് ഇടത് പക്ഷമാണ്, പഴയ എസ്എഫ്ഐക്കാരനായ സംവിധായകന്റെ കുറിപ്പ് ശ്രദ്ധേയം!ജാഗരൂകരാകേണ്ടത് ഇടത് പക്ഷമാണ്, പഴയ എസ്എഫ്ഐക്കാരനായ സംവിധായകന്റെ കുറിപ്പ് ശ്രദ്ധേയം!

English summary
A number of Congress MLAs in Maharashtra are likely to join BJP before election
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X