കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശ്രീദേവിയുടെ മരണത്തിൽ അസാധാരണമായി പലതുമുണ്ട്.. ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ!!

Google Oneindia Malayalam News

Recommended Video

cmsvideo
ശ്രീദേവിയുടെ മരണത്തിൽ ഇപ്പോഴും ദുരൂഹത, നിരവധി ചോദ്യങ്ങൾ ബാക്കി | Oneindia Malayalam

മുംബൈ: ശ്രീദേവിയുടെ മരണത്തില്‍ അസ്വാഭാവികത ഇല്ലെന്നാണ് ദുബായ് പോലീസ് കണ്ടെത്തിയത്. അപകടമരണമെന്ന് പബ്ലിക് പ്രോസിക്യൂഷന്‍ നടത്തിയ അന്വേഷണത്തില്‍ വിധിയെഴുതിയതോടെ വിവാദങ്ങള്‍ക്ക് താല്‍ക്കാലിക വിരാമവുമായി. ഇനി പതുക്കെ ശ്രീദേവി ഓര്‍മ്മകളിലേക്ക് മറയും.

എന്നാല്‍ ശ്രീദേവിയുടെ മരണത്തില്‍ ഇനിയും ഉത്തരം കിട്ടാത്ത നിരവധി ചോദ്യങ്ങളുണ്ട്. ഹോട്ടല്‍ മുറിയിലെ ബാത്ത് ടബ്ബിലെ വെള്ളത്തില്‍ മുങ്ങിയുള്ള അപകടമരണമെന്ന് പറയുമ്പോഴും എണ്ണമറ്റ ദുരൂഹതകള്‍ ബാക്കി. ശ്രീദേവിയുടെ ഞെട്ടിക്കുന്ന മരണത്തില്‍ ദുരൂഹമായി തുടരുന്നത് എന്തൊക്കെ ?

ബോധം പോയത് എങ്ങനെ ?

ബോധം പോയത് എങ്ങനെ ?

ബോണി കപൂര്‍ ഒരുക്കിയ സര്‍പ്രൈസ് ഡിന്നറിന് വേണ്ടി തയ്യാറാകുന്നതിന് ബാത്ത് റൂമില്‍ കയറിയതാണ് ശ്രീദേവി എന്നാണ് ഇതുവരെയുള്ള വിവരങ്ങള്‍. ബോധം കെട്ട് വെള്ളത്തിലേക്ക് വീണുവെന്നും ശ്വാസകോശത്തില്‍ വെള്ളം കയറി മരണം സംഭവിച്ചുവെന്നും കണ്ടെത്തിയിരിക്കുന്നു. ശ്രീദേവിക്ക് എങ്ങനെയാണ് ബോധം പോയത് ?

അപകട മരണം തന്നെയോ ?

അപകട മരണം തന്നെയോ ?

ബാത്ത് ടബ്ബിലെ മുങ്ങിമരണത്തെക്കുറിച്ച് അനവധി ചര്‍ച്ചകള്‍ നടക്കുകയുണ്ടായി. ശ്രീദേവിയെ പോലെ ആരോഗ്യവതിയായ സ്ത്രീ ബാത്ടബ്ബില്‍ മുങ്ങി മരിക്കുന്നു എന്നത് അവിശ്വസനീയമായി തോന്നി പലര്‍ക്കും. ശ്രീദേവിയുടെ മുങ്ങി മരണം അപകടമരണമാണോ അതോ ആരെങ്കിലും മനപ്പൂര്‍വ്വം ചെയ്തതാണോ ?

പോലീസ് ഉറപ്പിച്ചത് എങ്ങനെ ?

പോലീസ് ഉറപ്പിച്ചത് എങ്ങനെ ?

ബാത്ത് ടബ്ബിലെ വെള്ളത്തില്‍ മുങ്ങി ശ്വാസം കോശത്തില്‍ വെള്ളം കയറി മരണം സംഭവിച്ചു എന്നാണല്ലോ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. അങ്ങനെയെങ്കില്‍ അത് അപകടമരണമാണ് എന്ന് എങ്ങനെയാണ് പോലീസ് ഉറപ്പിച്ചത് ? എന്ത് തെളിവാണ് അതിനുള്ളത് ?

ഹൃദയാഘാതം എവിടെ നിന്ന് വന്നു?

ഹൃദയാഘാതം എവിടെ നിന്ന് വന്നു?

ശനിയാഴ്ച രാത്രിയാണ് ശ്രീദേവിയുടെ മരണം സംഭവിച്ചത്. ഞായറാഴ്ച രാവിലെയോടെ എല്ലാ മാധ്യമങ്ങളിലും വാര്‍ത്തകള്‍ വന്നു തുടങ്ങി. നടി ശ്രീദേവി ഹൃദയാഘാതം മൂലം അന്തരിച്ചു എന്നായിരുന്നു വാര്‍ത്ത. പരിശോധനയില്‍ ഹൃദയാഘാതമല്ല മരണകാരണമെന്ന് കണ്ടെത്തി. അപ്പോള്‍ ഈ ഹൃദയാഘാതമെന്ന കണ്ടെത്തല്‍ നടത്തിയതാരാണ് ?

മദ്യമാണോ ബോധം പോകാൻ കാരണം?

മദ്യമാണോ ബോധം പോകാൻ കാരണം?

ശ്രീദേവി നില തെറ്റി വെള്ളത്തില്‍ വീണെന്നും അത് മരണകാരണമായി എന്നതും സംശയമുണര്‍ത്തുന്നു. രക്തത്തില്‍ മദ്യത്തിന്റെ അംശമുണ്ടായിരുന്നു എന്ന കണ്ടെത്തല്‍ മാത്രം മതിയാകുമോ അത് മൂലമാണ് ബോധം പോയതെന്നും മരണത്തിലേക്ക് നയിച്ചതെന്നും തെളിയിക്കാന്‍ ?

മരണത്തിന് മുൻപ് ആരോഗ്യപ്രശ്നം?

മരണത്തിന് മുൻപ് ആരോഗ്യപ്രശ്നം?

മരണസമയത്ത് ശ്രീദേവിക്കൊപ്പം ഹോട്ടല്‍ മുറിയില്‍ ഉണ്ടായിരുന്നത് ഭര്‍ത്താവ് ബോണി കപൂര്‍ മാത്രമായിരുന്നു. ശ്രീദേവി ബാത്ത് റൂമിലേക്ക് പോകും മുന്‍പ് ബോണിയുമായി 15 മിനുറ്റോളം സംസാരിച്ചിരുന്നു. ആ സമയത്ത് ശ്രീദേവി എന്തെങ്കിലും ആരോഗ്യ പ്രശ്‌നങ്ങള്‍ പ്രകടിപ്പിച്ചിരുന്നോ ?

കണ്ടെത്തുമ്പോൾ ചീർത്തിരുന്നോ ?

കണ്ടെത്തുമ്പോൾ ചീർത്തിരുന്നോ ?

ബാത്ത് ടബ്ബില്‍ മുങ്ങിക്കിടക്കുന്ന നിലയില്‍ ആയിരുന്നു ശ്രീദേവിയുടെ മൃതദേഹം കിടന്നിരുന്നത് എന്നാണ് ബോണി കപൂറിന്റെ മൊഴി. കണ്ടെത്തുമ്പോള്‍ ശ്രീദേവിയുടെ മൃതദേഹം വെള്ളത്തില്‍ കിടന്ന് ചീര്‍ത്ത നിലയിലോ മറ്റോ ആയിരുന്നോ അതോ സാധാരണ നിലയില്‍ ആയിരുന്നോ?

ബാത്ത്റൂമിൽ എത്ര നേരം ?

ബാത്ത്റൂമിൽ എത്ര നേരം ?

ഡിന്നറിന് പോകുന്നതിന് വേണ്ടി റെഡിയാകാന്‍ ബാത്ത് റൂമില്‍ പോയ ശ്രീദേവി എത്രനേരം അകത്ത് തുടര്‍ന്നു ? ചലമറ്റ രീതിയില്‍ ശ്രീദേവിയെ ബോണി കപൂര്‍ കണ്ടെടുക്കുന്നത് അവര്‍ ബാത്ത്‌റൂമില്‍ കയറി എത്ര സമയത്തിന് ശേഷമാണ് ? 15 മിനുറ്റെന്ന ബോണിയുടെ മൊഴിയെ എത്രത്തോളം വിശ്വസിക്കാവുന്നതാണ് ?

പോലീസിനെ വിളിച്ചത് എപ്പോൾ ?

പോലീസിനെ വിളിച്ചത് എപ്പോൾ ?

ശ്രീദേവിയെ ബാത്ത് ടബ്ബില്‍ നിന്നും അനക്കമറ്റ നിലയില്‍ കണ്ടെത്തിയതിന് ശേഷം ബോണി കപൂര്‍ പോലീസിനെ വിളിക്കാന്‍ എത്ര സമയമെടുത്തു ? രണ്ടര മണിക്കൂറോളം വൈകിയാണ് പോലീസിനെ വിളിക്കുന്നത് എന്നതില്‍ ദുരൂഹതയില്ലേ? അതിനിടെ ഡോക്ടറെ എങ്കിലും ബോണി കപൂര്‍ വിളിച്ചിരുന്നോ?

പുറത്തേക്ക് എടുത്തത് ആര് ?

പുറത്തേക്ക് എടുത്തത് ആര് ?

ശ്രീദേവിയുടെ ശരീരം ബാത്ത് ടബ്ബില്‍ നിന്ന് പുറത്തേക്ക് എടുത്തത് ആരാണ്? ചലനമറ്റ രീതിയില്‍ ഭാര്യയെ കണ്ട ബോണി തന്നെ ശ്രീദേവിയെ പുറത്ത് എത്തിച്ചോ അതോ ഹോട്ടല്‍ ജീവനക്കാരോ മെഡിക്കല്‍ സംഘമോ എത്തിയാണോ ശരീരം പുറത്തേക്ക് എടുത്തത്?

ആ വാക്കുകളുടെ അർത്ഥം?

ആ വാക്കുകളുടെ അർത്ഥം?

കപൂര്‍ കുടുംബത്തിന്റെ അടുത്ത സുഹൃത്തുക്കളിലൊരാളായ മുന്‍ സമാജ് വാദി പാര്‍ട്ടി നേതാവ് അമര്‍ സിംഗ് പറയുകയുണ്ടായി '' അത് ശ്രീദേവി ചെയ്തിരിക്കാന്‍ സാധ്യതയില്ല '' എന്ന്. എന്താണ് ആ വാക്കുകള്‍ അര്‍ത്ഥമാക്കുന്നത് ?

പുറത്തേക്ക് പോയില്ലേ ?

പുറത്തേക്ക് പോയില്ലേ ?

ബന്ധുവിന്റെ വിവാഹത്തിനെത്തിയ ശ്രീദേവി വിവാഹത്തിന് ശേഷവും ദുബായില്‍ തുടര്‍ന്നു. നാല് ദിവസമാണ് ദുബായില്‍ ശ്രീദേവി ഉണ്ടായിരുന്നത്. മരണത്തിന് മുന്‍പുള്ള ദിവസങ്ങളില്‍ ശ്രീദേവി പുറത്തേക്ക് എവിടെയും പോയിരുന്നില്ലേ? അതോ മുറിയില്‍ തന്നെ ആയിരുന്നോ ?

അവസാനം വിളിച്ചത് ആരെ ?

അവസാനം വിളിച്ചത് ആരെ ?

മരണത്തിന് മുന്‍പ് ശ്രീദേവി അവസാനമായി വിളിച്ചത് ആരെയായിരുന്നു? മൂത്ത മകള്‍ ജാന്‍വിയെ ആയിരുന്നുവോ ശ്രീദേവി വിളിച്ചത് ? അല്ല എന്നാണെങ്കില്‍ ദുബായ് പോലീസ് പരിശോധിച്ച ശ്രീദേവിയുടെ ഫോണ്‍ രേഖകള്‍ എന്താണ് പറയുന്നത്?

ആ വെളിപ്പെടുത്തൽ എന്ത് ?

ആ വെളിപ്പെടുത്തൽ എന്ത് ?

ബോണി കപൂര്‍ ഒരു വിവാഹത്തിന് പോയതിന്റെ പേരില്‍ ശ്രീദേവി അസ്വസ്ഥയായിരുന്നു എന്ന് അമര്‍ സിംഗ് പറയുകയുണ്ടായി. അമര്‍ സിംഗിന്റെ ആ വെളിപ്പെടുത്തലില്‍ എന്തെങ്കിലും യാഥാര്‍ത്ഥ്യമുണ്ടോ ?

സർപ്രൈസ് ഡിന്നർ തന്നെയോ ?

സർപ്രൈസ് ഡിന്നർ തന്നെയോ ?

നിക്ഷേപക സംഗമത്തില്‍ പങ്കെടുക്കാന്‍ ഇന്ത്യയിലെത്തിയ ബോണി കപൂര്‍ പെട്ടെന്ന് തിരികെ ദുബായിലേക്ക് പോവുകയായിരുന്നു. ദുബായിലേക്ക് അടിയന്തരമായി പോകണം എന്ന് ബോണി കപൂര്‍ സുഹൃത്തിനോട് പറഞ്ഞത് എന്തിനായിരുന്നു. സര്‍പ്രൈസ് ഡിന്നറെന്ന വാദത്തില്‍ സത്യമുണ്ടോ?

 ഇനി അന്വേഷണമുണ്ടോ ?

ഇനി അന്വേഷണമുണ്ടോ ?

ദുബായ് പോലീസ് അന്വേഷണം അവസാനിപ്പിച്ച ശേഷമാണ് ശ്രീദേവിയുടെ മൃതദേഹം വിട്ടുകൊടുത്തത്. രാജ്യം മുഴുവന്‍ അറിയുന്ന ഒരു സെലിബ്രിറ്റിയുടെ സംശയകരമായ മരണത്തെക്കുറിച്ച് ആര്‍ക്കും പരാതിയില്ലേ ? ശ്രീദേവിയുടെ മരണത്തില്‍ ദുബായ് പോലീസോ ഇന്ത്യന്‍ പോലീസോ ഇനി അന്വേഷണം നടത്തുമോ ?

ട്വിസ്റ്റുകൾ നിറഞ്ഞ ശ്രീദേവിയുടെ ജീവിതം!! രണ്ട് വിവാദ പ്രണയങ്ങൾ.. ഗർഭിണിയായപ്പോൾ കിട്ടിയ തല്ല്ട്വിസ്റ്റുകൾ നിറഞ്ഞ ശ്രീദേവിയുടെ ജീവിതം!! രണ്ട് വിവാദ പ്രണയങ്ങൾ.. ഗർഭിണിയായപ്പോൾ കിട്ടിയ തല്ല്

ബോണി കപൂറിനെ വിടാതെ അർണബ് ഗോസ്വാമി! ദുബായിലേക്കുള്ള മടക്കം സംശയത്തിൽ..ബോണി കപൂറിനെ വിടാതെ അർണബ് ഗോസ്വാമി! ദുബായിലേക്കുള്ള മടക്കം സംശയത്തിൽ..

English summary
There are a number of doubts to be cleared in Sridevi's death
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X