കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാംഗ്ലൂര്‍ നഗരത്തില്‍ കൊവിഡ്‌ ക്ലസ്റ്ററായി നഴ്‌സിങ്‌ കോളേജ്‌; മലയാളി വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ 49 പേര്‍ക്ക്‌

Google Oneindia Malayalam News

മാംഗ്ലൂര്‍: കര്‍ണാടകയിലെ മാംഗ്ലൂര്‍ നഗരത്തലെ ഏറ്റവും വലിയ കൊവിഡ്‌ ക്ലസ്റ്റര്‍ ആയി മാറിയിരിക്കുകയാണ്‌ നഗരത്തില്‍ സ്ഥിതിചെയ്യുന്ന നഴ്‌സിങ്‌ കോളേജ്‌. കഴിഞ്ഞ ദിവസം 49 നഴ്‌സിങ്‌ വിദ്യാര്‍ഥികള്‍ക്കാണ്‌ ഇവിടെ കൊവിഡ്‌ സ്ഥിരീകരിച്ചത്‌. വിദ്യാര്‍ഥികള്‍ക്ക്‌ കൊവിഡ്‌ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന്‌ ഫെബ്രുവരി 19വരെ കോളേജും പ്രദേശവും കണ്ടയ്‌ന്‍മെന്റ്‌ സോണായി പ്രഖ്യാപിച്ചിരിക്കുകയാണ്‌.

104 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 49എണ്ണം പോസിറ്റീവായി. കേരളത്തില്‍നിന്നുള്ള നഴ്‌സിങ്‌ വിദ്യാര്‍ഥികളുള്‍പ്പെടെ 49 പേരാണ്‌ കൊവിഡ്‌ പോസിറ്റീവായത്‌.കഴിഞ്ഞ ജനുവരി 29ന്‌ ഈ കോളേജില്‍ 6 വിദ്യാര്‍ഥികള്‍ക്ക്‌ കൊവിഡ്‌ പോസിറ്റീവ്‌ സ്ഥിരീകരിച്ചിരുന്നതായി ദക്ഷിണ കര്‍ണാടക നോഡല്‍ ഓഫീസര്‍ ഡോ. അശോക്‌ എച്ച്‌ പറഞ്ഞു. കൊവിഡ്‌ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന്‌ സ്ഥിരീകരിച്ച വിദ്യാര്‍ഥികള്‍ താമസിച്ചിരുന്ന സ്ഥലം സാനിറ്റൈസ്‌ ചെയ്യുകയും സമ്പര്‍ക്കം പുലര്‍ത്തിയ സ്ഥാപനത്തിലെ സ്റ്റാഫുകള്‍ ഉള്‍പ്പടെ 104 പേരുടെ സാമ്പിളുകള്‍ ശേഖരിച്ച്‌ പരിശോധനക്ക്‌ അയക്കുകയും ചെയ്‌തു. വിദ്യാര്‍ഥികള്‍ക്ക്‌ ആര്‍ടിപിസിആര്‍ പരിശോധനകളാണ്‌ നടത്തിയതെന്നും നോഡല്‍ ഓഫീസര്‍ അറിയിച്ചു.

covid 19

ബംഗളൂരുവില്‍ പരീക്ഷ എഴുതാന്‍ പോയ മലയാളി വിദ്യാര്‍ഥികള്‍ ഉള്‍പ്പെടുള്ളവര്‍ക്കാണ്‌ ആദ്യം കൊവിഡ്‌ സ്ഥിരീകരിച്ചത്‌.സ്ഥാപനത്തിലെ 49 വിദ്യാര്‍ഥികള്‍ക്ക്‌ കൊവിഡ്‌ സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ നഗരത്തില്‍ പ്രവര്‍ത്തിക്കുന്ന മറ്റ്‌ 36 വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും കൊവിഡ്‌ മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കാന്‍ മുനിസിപ്പാലിറ്റി നിര്‍ദേശം നല്‍കി.
കര്‍ണാടകയില്‍ ആകെ 9 ലക്ഷത്തിലധികമാളുകള്‍ക്കാണ്‌ ഇതുവരം കൊവിഡ്‌ സ്ഥിരീകരിച്ചത്‌. 12225 പേര്‍ സംസ്ഥാനത്ത്‌ കൊവിഡ്‌ ബാധിച്ചു മരിച്ചു. ദിവസേന രാജ്യത്ത്‌ ഏറ്റഴും കൂടുതല്‍ കൊവിഡ്‌ റിപ്പോര്‍ട്ട്‌ ചെയ്യുന്ന സംസ്ഥാനങ്ങളില്‍ മുന്‍പന്തിയിലാണ്‌ കര്‍ണാടക.

Recommended Video

cmsvideo
രണ്ട് ഡോക്ടര്‍മാര്‍ വാക്‌സിന്‍ എടുക്കുന്നതായി അഭിനയിക്കുന്ന വീഡിയോ | Oneindia Malayalam

English summary
A nursing college emerging as a covid cluster in Mangalore city
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X