Get Updates
Get notified of breaking news, exclusive insights, and must-see stories!

എലിയ്ക്കും പാമ്പിനും പിന്നാലെ തേളും; എയർ ഇന്ത്യയിൽ യാത്രക്കാരിക്ക് തേളിന്റെ കുത്തേറ്റു

വിമാനത്തിൽ നിന്ന് പല സംഭവങ്ങളും റിപ്പോർട്ട് ചെയ്യാറുണ്ട്. പാമ്പിനെ വരെ കണ്ടെത്തിയ സംഭവം ഉണ്ടായിട്ടുണ്ട്. മറ്റൊരു വാർത്തയാണ് പുറത്ത് വന്നിട്ടുള്ളത്. എയർ ഇന്ത്യ വിമാനത്തിലെ യാത്രക്കാരിയെ തേൾ കുത്തിയ സംഭവമാണ് ഇപ്പോൾ പുറത്തുവന്നത്.. കഴിഞ്ഞ മാസമാണ് സംഭവം. കഴിഞ്ഞ മാസം നാഗ്പൂരിൽ നിന്ന് മുംബൈയിലേക്കുള്ള എയർ ഇന്ത്യ വിമാനത്തിൽ യാത്ര ചെയ്യുക ആയിരുന്ന സ്ത്രീയെ തേൾ കുത്തുകയായിരുന്നു.

വിമാനത്താവളത്തിൽ ഇറങ്ങിയശേഷം , യാത്രക്കാരിയെ ഒരു ഡോക്ടറെ കാണുകയും തുടർന്ന് ആശുപത്രിയിൽ ചികിത്സിക്കുകയും ഡിസ്ചാർജ് ചെയ്യുകയും ചെയ്തുവെന്ന് എയർലൈൻ ഇന്ന് പ്രസ്താവനയിൽ‌ വ്യക്തമാക്കി."2023 ഏപ്രിൽ 23 ന് ഞങ്ങളുടെ AI 630 വിമാനത്തിൽ ഒരു യാത്രക്കാരിയെ തേൾ കടിച്ച വളരെ അപൂർവവും നിർഭാഗ്യകരവുമായ ഒരു സംഭവം ഉണ്ടായി, എന്നാണ് എയർ ഇന്ത്യ പറഞ്ഞത്. എയർലൈൻ പറയുന്നതനുസരിച്ച്, ഇത് പ്രോട്ടോക്കോൾ പാലിക്കുകയും വിമാനത്തിന്റെ പൂർണ്ണമായ പരിശോധന നടത്തുകയും തേളിനെ കണ്ടെത്തുകയും ചെയ്ത ശേഷം ഫ്യൂമിഗേഷൻ പ്രക്രിയ നടത്തുകയും ചെയ്തു.

Air India New131

തേൾ കുത്തേറ്റ സംഭവത്തെത്തുടർന്ന്, ഡ്രൈ ക്ലീനർമാർക്ക് അവരുടെ ഫെസിലിറ്റീസ് പരിശോധിക്കാൻ ഉപദേശിക്കാൻ എയർ ഇന്ത്യ കാറ്ററിംഗ് വകുപ്പിനോട് ആവശ്യപ്പെട്ടു, എന്നാണ് ഒരു എയർ ഇന്ത്യ ഉദ്യോഗസ്ഥൻ പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യയോട് പറഞ്ഞത്. ഇതാദ്യമയല്ല ഇത്തരം സംഭവങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. നേരത്തെയും വിമാനത്തിൽ ഇത്തരം ഇഴജന്തുക്കളെ കണ്ടെത്തിയ സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്.

കഴിഞ്ഞ വർഷം ഡിസംബറിൽ കോഴിക്കോട്ടു നിന്ന് ദുബായ് വിമാനത്താവളത്തിൽ ഇറങ്ങിയ എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിന്റെ കാർഗോ ഹോൾഡിൽ പാമ്പിനെ കണ്ടെത്തിയിരുന്നു. എയർപോർട്ട് ഫയർ സർവീസുകളെ വിവരമറിയിച്ച ശേഷം വിമാനം ഫ്യൂമിഗേറ്റ് ചെയ്യുകയായിരുന്നു.

അതേസമയം നേരത്തെ ഏപ്രിൽ 20 ന് വിമാനത്തിൽ എലിയെ കണ്ടതിനെ തുടർന്ന് എയർ ഇന്ത്യ വിമാനം ഒരു മണിക്കൂറോളം വൈകിയിരുന്നു. ടേക്ക് ഓഫിന് മുമ്പായിരുന്നു എലിയെ കണ്ടത്. ഉച്ചയ്ക്ക് 2:15ന് പുറപ്പെടേണ്ടിയിരുന്ന വിമാനം ഒരു മണിക്കൂർ വൈകി. ഒടുവിൽ ഉച്ചകഴിഞ്ഞ് 3:20 ന് ആണ് വിട്ടത്.

Hair Care: മുടി കൊഴിച്ചിൽ ഇനിയൊരു പ്രശ്നമേയല്ല.... കാരണം കയ്യിലുണ്ടല്ലോ ഈ പരിഹാരം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+