കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആംബുലന്‍സ് വിളിച്ചിട്ട് വന്നില്ല; ബന്ധുക്കള്‍ സ്‌കൂട്ടറിലെത്തിച്ച രോഗി മരിച്ചു, കൊറോണയെന്ന് സംശയം

Google Oneindia Malayalam News

ഇന്‍ഡോര്‍: ആംബുലന്‍സ് ലഭിക്കാത്തതിനെ തുടര്‍ന്ന് സ്‌കൂട്ടറില്‍ ആശുപത്രിയിലെത്തിച്ച രോഗി മരിച്ചു. മധ്യപ്രദേശിലെ ഇന്‍ഡോറിലാണ് സംഭവം. മരിച്ച രോഗിക്ക് കൊറോണ വൈറസ് ബാധ സംശയിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് ആംബുലന്‍സ് നിഷേധിച്ചതെന്നാണ് കരുതുന്നത്. തുടര്‍ന്ന് ബന്ധുക്കളായ സ്ത്രീകള്‍ സ്‌കൂട്ടറില്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കൊറോണ വ്യാപന മേഖലയായ ഇന്‍ഡോറിലെ ചൗകിയില്‍ നിന്നുള്ള 60കാരനാണ് മരിച്ചത്.

death

തിങ്കളാഴ്ച ശ്വാസതടസത്തെ തുടര്‍ന്നാണ് ഇദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ചിരുന്നു. അവിടെ നിന്ന് കിടത്തി ചികിത്സ നല്‍കാതെ മരുന്നു നല്‍കി തിരിച്ചയയ്ക്കുകയായിരുന്നു. തുടര്‍ന്ന് ചൊവ്വാഴ്ച രോഗം മൂര്‍ച്ചിച്ചതിനെ തുടര്‍ന്ന് ഇദ്ദേഹത്തെ ആശുപത്രിയില്‍ എത്തിക്കാന്‍ ആംബുലന്‍സ് വിളിച്ചെങ്കിലും കൊറോണ മേഖലയായതിനാല്‍ ആരും വന്നില്ല. തുടര്‍ന്ന് ബന്ധുക്കളായ സ്ത്രീകള്‍ സ്‌കൂട്ടറില്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. എന്നാല്‍ ജീവന്‍ രക്ഷിക്കാനായില്ല. മാഹരഹ യശ്വന്ത് റാവ അശുപത്രിയിലാണ് ഇദ്ദേഹത്തെ എത്തിച്ചത്. എന്നാല്‍ ആശുപത്രിയില്‍ എത്തുന്നതിന് മുമ്പ് തന്നെ ജീവന്‍ നഷ്ടപ്പെടുകയായിരുന്നു.

അതേസമയം, ആശുപത്രിക്കെതിരെ ബന്ധുക്കള്‍ രംഗത്തെത്തി. രോഗിയെ ആദ്യം കൊണ്ടുവന്ന ദിവസം കിടത്തി ചികിത്സ നല്‍കാനോ കൂടുതല്‍ പരിശോധനകള്‍ക്ക് വിധേയമാക്കാനോ ആശുപത്രി അധികൃതര്‍ തയ്യാറായില്ലെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു. എന്നാല്‍ രോഗിയുടെ രക്ത സാമ്പില്‍ പരിശോധനയ്ക്കയച്ചെന്നും രോഗിയുടെ കൂടെ വന്ന സ്ത്രീകളുടെ സ്രവങ്ങളും പരിശോധനയ്ക്കയച്ചെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

ഇതിനിടെ സംസ്ഥാനത്ത് മറ്റൊരിടത്തും ആംബുലന്‍സ് നിഷേധിച്ച ഒരാള്‍ മരിച്ചു. ഖാണ്ഡവ ജില്ലയിലെ ഒരാള്‍ക്ക് രോഗം മൂര്‍ച്ചിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിക്കാന്‍ ആംബുലന്‍സ് വിളിച്ചെങ്കിലും ആരും വന്നില്ല. തുടര്‍ന്ന് ബൈക്കില്‍ ആശുപത്രിയില്‍ എത്തിക്കാന്‍ ശ്രമിക്കുന്നതിനിടെ ജീവന്‍ നഷ്്ടമാകുകയായിരുന്നു. പ്രമേഹ രോഗത്തെ തുടര്‍ന്ന് അവശനിലയിലായ ഷെയ്ഖ് ഹമീദ് എന്നയാളാണ് മരിച്ചത്. ഇദ്ദേഹം താമസിക്കുന്ന മേഖലയും കൊറോണ ബാധിത പ്രദേശമായതിനാലാണ് ആംബുലന്‍സ് വരാതിരുന്നത്. അതേസമയം, മധ്യപ്രദേശില്‍ 730 പേര്‍ക്കാണ് കൊറോണ സ്ഥരീകരിച്ചത്. 50 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടപ്പോള്‍ 51 പേര്‍ രോഗം ഭേദമായി ആശുപത്രിവിട്ടു. സംസ്ഥാനത്തെ കൊറോണ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതില്‍ 70 ശതമാനവും ഇന്‍ഡോറില്‍ നിന്നുള്ളവരാണ്.

ഇതിനിടെ രാജ്യത്ത് രോഗികളുടെ എണ്ണം ക്രമാധീതമായി വര്‍ദ്ധിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 1076 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 38 പേരാണ് ഈ മണിക്കൂറില്‍ മരിച്ചത്. രാജ്യത്ത് കൊറോണ രോഗികളുടെ എണ്ണം ക്രകമാധീതമായി ഉയരുകയാണെന്നാണ് ഐസിഎംആര്‍ റിപ്പോര്‍ട്ട്.

English summary
A Patient Who Was Rushed To The Hospital On A Scooter Died After Receiving No Ambulance
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X