കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

9 സംസ്ഥാനം 27 കൊലകള്‍... ആള്‍ക്കൂട്ട കൊലപാതകം പെരുകുന്നു, പോലീസ് വിചാരിച്ചാലും രക്ഷയില്ല!!

Google Oneindia Malayalam News

ദില്ലി: ഇന്ത്യയിലൊട്ടാകെ ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ പെരുകി വരികയാണ്. ഒരുവര്‍ഷത്തിനിടയില്‍ ഇതുവരെ 27 കൊലപാതകങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. എല്ലാ കൊലപാതകങ്ങളും കൃത്യമായ പൊരുത്തമുണ്ടെന്നാണ് ഇന്ത്യന്‍ എക്‌സ്പ്രസ് നടത്തിയ പ്രത്യേക അന്വേഷണത്തില്‍ നിന്ന് വ്യക്തമാകുന്നത്. പുറത്ത് നിന്ന് വരുന്ന ആളുകള്‍, രാത്രിയില്‍ വാഹനം ഓടിച്ച് അപരിചിതമായ സ്ഥലത്ത് കൂടെ പോകുന്നവര്‍, വഴി ചോദിക്കുന്നവര്‍, കുട്ടികള്‍ക്ക് ചോക്ലേറ്റ് നല്‍കുന്നവര്‍ എന്നിവരൊക്കെയാണ് സാധാരണ കൊലപ്പെടുന്നവരില്‍ അധികവും. ഇവരൊക്കെ അപരിചിതരായത് കൊണ്ട് കുട്ടികളെ തട്ടിക്കൊണ്ടു പോകുന്നു എന്ന് വ്യാജ പ്രചാരണവും ഉണ്ടാവുന്നുണ്ട്.

1

ആളുകളുടെ എണ്ണമാണ് പലപ്പോഴും മരണത്തിന് കാരണമാകുന്നത്. ഇവര്‍ സംഘടിക്കുന്ന രീതി, പോലീസിന്റെ സഹായം എന്നിവയും ഇതില്‍ നിര്‍ണായകമാണ്. കൊല്ലപ്പെട്ട 27 പേര്‍ക്കും പോലീസ് സഹായം ലഭിക്കുക എന്നത് അസാധ്യമായിരുന്നു. അതായത് സംഭവം നടക്കുന്ന സ്ഥലങ്ങളില്‍ പോലീസ് സ്‌റ്റേഷനുകള്‍ ഇല്ല എന്ന് തന്നെ പറയേണ്ടി വരും. പലയിടത്തും 10 കിലോമീറ്റര്‍ അപ്പുറത്താണ് പോലീസ് സ്‌റ്റേഷന്‍ ഉണ്ടായിരുന്നത്. ഇനി അക്രമം നടക്കുന്ന സ്ഥലത്ത് ഇവര്‍ എത്തിയാല്‍ തന്നെ ജനക്കൂട്ടത്തോട് പിടിച്ചുനില്‍ക്കാനുള്ള അംഗബലവും ഇവര്‍ക്കുണ്ടാവില്ല. പലയിടത്തും സോഷ്യല്‍ മീഡിയ വഴിയുള്ള പ്രചാരണം പോലീസിന്റെ പ്രവര്‍ത്തനത്തേക്കാള്‍ വേഗത്തിലാണെന്നാണ് റിപ്പോര്‍ട്ട്. ത്രിപുരയിലും ജാര്‍ഖണ്ഡിലും പോലീസിന്റെ കണ്‍മുന്നില്‍ നിന്നാണ് പലരും കൊല്ലപ്പെട്ടത്. കൊല്ലുന്നവരെ ആള്‍ക്കൂട്ടത്തിലെ ഒരാള്‍ക്ക് പോലും പരിചയമുണ്ടാവില്ലെന്നാണ് കണ്ടെത്തല്‍.

lynchings-1530889021.jpg -Properties

അതേസമയം പോലീസുകാരുടെ എണ്ണമാണ് ഏറ്റവും ആശങ്കപ്പെടുത്തുന്ന ഘടകം. പലയിടത്തും ആവശ്യത്തിന് പോലീസും ആയുധങ്ങളും ഇല്ലാത്തത് ആള്‍ക്കൂട്ട അതിക്രമത്തെ നേരിടുന്നതിന് തടസം നില്‍ക്കുന്നുണ്ട്. ഒരു ചെറിയ സര്‍ക്കിളുകളില്‍ പോലീസ് സ്‌റ്റേഷന്‍ ഇല്ലാത്തതും നിയമം കൈയ്യിലെടുക്കുന്നതിന് ഇവരെ സഹായിക്കുന്നുണ്ട്. പോലീസ് സ്‌റ്റേഷന്റെ അഭാവം കൊണ്ട് തന്നെ കുട്ടികളെ തട്ടിക്കൊണ്ട് പോകുന്നു എന്ന വാര്‍ത്തയില്‍ ഇവര്‍ക്ക് പരാതിപ്പെടാന്‍ സാധിക്കുന്നില്ല. ഈ സാഹചര്യത്തില്‍ സംശയമുള്ളവരെ തല്ലിക്കൊലുക എന്നത് മാത്രമാണ് മുന്നിലുള്ള വഴി. ജാര്‍ഖണ്ഡില്‍ എഴ്, തമിഴ്‌നാട്, കര്‍ണാടക, തെലങ്കാന, എന്നീ സംസ്ഥാനങ്ങളില്‍ മൂന്നും അസമില്‍ രണ്ടും പശ്ചിമ ബംഗാളില്‍ രണ്ടും ഛത്തീസ്ഗഡിലും ത്രിപുരയിലുമായി നാലും മഹാരാഷ്ട്രയില്‍ ഒന്‍പതു പേരാണ് ഇതുവരെ കൊല്ലപ്പെട്ടത്.

വീണ്ടും താരമായി അഭിലാഷ് മോഹനൻ.. ഇത്തവണ വായടപ്പിച്ചത് മുസ്ലീം ലീഗ് നേതാവ് ഒ അബ്ദുള്ളയുടേത്..വീണ്ടും താരമായി അഭിലാഷ് മോഹനൻ.. ഇത്തവണ വായടപ്പിച്ചത് മുസ്ലീം ലീഗ് നേതാവ് ഒ അബ്ദുള്ളയുടേത്..

അഭിമന്യു വധക്കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റി.... മുഖ്യപ്രതി ഇപ്പോഴും ഒളിവില്‍... അന്വേഷണം ശക്തംഅഭിമന്യു വധക്കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റി.... മുഖ്യപ്രതി ഇപ്പോഴും ഒളിവില്‍... അന്വേഷണം ശക്തം

English summary
a pattern to the mob lynchinsg
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X