കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഈ ബേക്കറിയില്‍ കേക്ക് സൗജന്യമാണ്, പക്ഷേ, എല്ലാവര്‍ക്കുമില്ല, ഉടമയുടെ നല്ല മനസിന് കയ്യടി

Google Oneindia Malayalam News

സമൂഹത്തിന് നന്മ ചെയ്യുക, അതിലൂടെ ലഭിക്കുന്ന സന്തോഷം പറഞ്ഞറിയിക്കാന്‍ പറ്റാത്തതാണ്. പാവപ്പെട്ടവരുടെ ദുരിതങ്ങള്‍ കണ്ട് അവരെ മനസോടെ സഹായിക്കുന്ന ഒരുപാട് പേരെ നമ്മള്‍ കണ്ടറിഞ്ഞിട്ടുണ്ട്. ഒരാളുടെ ഒരു നേരത്തെ വിശപ്പ് മാറ്റാന്‍ കഴിഞ്ഞാല്‍ അതിനേക്കാള്‍ വലിയ പുണ്യം വെറെയില്ലെന്നാണ് ആളുകള്‍ പറയാറുള്ളത്. അങ്ങനെയൊരു കാഴ്ചയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. 14 വയസ്സ് വരെ അനാഥരായ കുട്ടികള്‍ക്ക് സൗജന്യമായി കേക്ക് നല്‍കുന്ന ബേക്കറിയുടെ ഫോട്ടോയാണ് അത്.

ദേ...പെൺകടുവ; അശ്വതി ചേച്ചീ..നിങ്ങൾ പൊളിയാണ്, വൈറൽ ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

1

ഈ ബേക്കറി ഉത്തര്‍പ്രദേശിലാണെന്ന് ഫോട്ടോ ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത ഐ എ എസ് ഉദ്യോഗസ്ഥന്‍ അവനീഷ് ശരണ്‍ പറയുന്നു. ചിത്രത്തില്‍ ബേക്കറിയുടെ ഡിസ്പ്ലേ കൗണ്ടറില്‍ സൂക്ഷിച്ചിരിക്കുന്ന നിരവധി കേക്കുകള്‍ കാണാം. അതേസമയം ഗ്ലാസ് ബോക്‌സില്‍ ഒരു കുറിപ്പ് ഒട്ടിച്ചതും കാണാം, 'സൗജന്യമാണ്! സൗജന്യം! സൗജന്യം! കേക്ക് അനാഥരായ 0-14 വയസ്സ് വരെയുള്ള കുട്ടികള്‍ക്ക് സൗജന്യമാണ്- എന്നാണ് ബോര്‍ഡില്‍ എഴുതിയിരിക്കുന്നത്.

2

കടയുടമയോട് സ്‌നേഹവും ബഹുമാനവും, എന്ന കുറിപ്പോടെയാണ് ഐഎഎസ് ഉദ്യോഗസ്ഥന്‍ ഫോട്ടോ ട്വിറ്ററില്‍ പങ്കുവച്ചത്. ഉപയോക്താക്കളുടെ അഭിപ്രായങ്ങള്‍ക്ക് മറുപടിയായി, ഈ ബേക്കറി ഉത്തര്‍പ്രദേശിലെ ഡിയോറിയയിലാണെന്ന് ഐ എ എസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

3

പോസ്റ്റിന് 25,000-ലധികം ലൈക്കുകളും 2,000-ത്തിലധികം റീട്വീറ്റുകളും ലഭിച്ചു. നിരവധി ഉപയോക്താക്കള്‍ ബേക്കറി ഉടമയുടെ സംരംഭത്തെ പ്രശംസിച്ചു. എന്തായാലും ഈ കടയും ഈ ചിത്രവും ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ബേക്കറി ഉടമയുടെ നല്ല മനസിന് അഭിനന്ദനങ്ങള്‍ എന്നാണ് പലരും കമന്റില്‍ കുറിക്കുന്നത്.

4

നേരത്തെ, വീടില്ലാത്ത കുട്ടികളോട് ദയ കാണിക്കുന്ന ഒരു ട്രാഫിക് പോലീസുകാരനെ സോഷ്യല്‍ മീഡിയ പ്രശംസിച്ചിരുന്നു. ഭക്ഷണത്തിനായി ഡസ്റ്റ്ബിന്‍ തിരയുന്ന കുട്ടികളോട് കോണ്‍സ്റ്റബിള്‍ സിരുപാംഗി മഹേഷ് കുമാര്‍ കാണിക്കുന്ന ആംഗ്യത്തിന്റെ വീഡിയോ തെലങ്കാന പോലീസിന്റെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡില്‍ പങ്കിട്ടതിന് ശേഷം വൈറലായിയിരുന്നു.

5

പഞ്ചഗുട്ട സ്റ്റേഷനിലെ മഹേഷ്, സോമാജിഗുഡയില്‍ ഡ്യൂട്ടിയിലിരിക്കെ, തെരുവില്‍ പട്രോളിംഗ് നടത്തുന്നതിനിടെ അസാധാരണമായ എന്തോ ഒന്ന് ശ്രദ്ധയില്‍പ്പെട്ടു. രണ്ട് കുട്ടികള്‍ ഭക്ഷണത്തിനായി ചവറ്റുകുട്ടകള്‍ക്കിടയിലൂടെ നോക്കുന്നത് അയാള്‍ കണ്ടു. കുട്ടികള്‍ വിശന്നു വലയുന്നതും ഭക്ഷണത്തിനായി നെട്ടോട്ടമോടുന്നതും കണ്ട മഹേഷ് ലഞ്ച് ബോക്‌സ് എടുത്ത് കുട്ടികള്‍ക്ക് വിളമ്പുകയായിരുന്നു. ഹൈദരാബാദ് സിറ്റി പോലീസ് ഇതിന്റെ ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു, അത് പെട്ടെന്ന് വൈറലായി, വിവിധ കോണുകളില്‍ നിന്ന് അഭിനന്ദനം അദ്ദേഹത്തിന് ലഭിച്ചു.

യുഎഇയില്‍ ആണോ നിങ്ങള്‍; തൊഴില്‍ നിരോധനത്തെ കുറിച്ച് അറിയാമോ, അറിഞ്ഞിരിക്കണം ഈ കാര്യങ്ങള്‍യുഎഇയില്‍ ആണോ നിങ്ങള്‍; തൊഴില്‍ നിരോധനത്തെ കുറിച്ച് അറിയാമോ, അറിഞ്ഞിരിക്കണം ഈ കാര്യങ്ങള്‍

Recommended Video

cmsvideo
മങ്കിപോക്‌സിന് വാക്‌സിനുണ്ടാകുമോ? പ്രതികരണവുമായി സെറം ഇന്‍സ്റ്റിറ്റ്യൂട്ട് |*India

English summary
A photo of a bakery giving free cakes to orphans up to the age of 14 is goes viral
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X