ശ്രീനഗറില്‍ വെടിയേറ്റ് പൊലീസുദ്യോഗസ്ഥന് വീരമൃത്യു; സംഭവം രാത്രി എട്ട് മണിയോടെ,
ശ്രീനഗര്‍: ജമ്മുകാശ്മീര്‍ ശ്രീനഗറില്‍ തീവ്രവാദികളുടെ വെടിയേറ്റ് പൊലീസുദ്യോഗസ്ഥന് വീരമൃത്യു. ബമാലൂവില്‍ വച്ചാണ് പോലീസുദ്യോഗസ്ഥനെ തീവ്രവാദികള്‍ അക്രമിച്ചതെന്ന് അധികൃതര്‍ പറഞ്ഞു. എട്ട് മണിക്കാണ് സംഭവം. ബത്മാലൂ എസ്ഡി കോളനിയിലെ തൗസീഫ് അഹമ്മദിനാണ് വെടിയേറ്റത്. അദ്ദേഹത്തിന്റെ വീടിന് സമീപത്ത് നിന്ന് തന്നെയാണ് അദ്ദേഹത്തിന് വെടിയെറ്റതെന്ന് വാര്‍ത്താ ഏജന്‍സി പിടിഐ റിപ്പോര്‍ട്ട് ചെയ്തു.
ഗുരുതരമായി പരിക്കേറ്റ ഉദ്യോഗസ്ഥനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ലെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഈ സ്ഥലം നിരീക്ഷണത്തിലാണെന്നും പ്രതികളെ പിടികൂടാനുള്ള നീക്കങ്ങള്‍ ആരംഭിച്ചുവെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.













Click it and Unblock the Notifications