രക്ഷാബന്ധന്: വനിതകള്‍ക്കുമാത്രമായി ഒരു വനിതാ പോലീസ് സ്റ്റേഷന്
ഗുര്‍ഗോണ്‍: രാജ്യം രക്ഷാബന്ധന് ദിവസ് ആഘോഷിക്കുമ്പോള്‍ വനിതകള്‍ക്കുമാത്രമായി ഒരു വനിതാ പോലീസ് സ്റ്റേഷന് ആരംഭിച്ച് ഹരിയാണ സര്‍ക്കാര്‍ ശ്രദ്ധേയമായി. ഗുര്‍ഗോണ്‍ സെക്ടര്‍ 51 ലാണ് പോലീസ് സ്റ്റേഷന് തുടക്കമായത്. വനിതാ പോലീസുകാര്‍ മാത്രം നിയന്ത്രിക്കുന്ന സ്റ്റേഷന് വനിതകളുടെ പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യാന്‍വേണ്ടി മാത്രമാണ് സ്ഥാപിച്ചിരിക്കുന്നത്.
കേന്ദ്രമന്ത്രി റാവു ഇന്ദ്രജിത്ത് സിങ് ആണ് സ്റ്റേഷന് ഉദ്ഘാടനം ചെയ്തത്. നീല്‍ ആംസ്ട്രോങ് ചന്ദ്രനില്‍ കാലുകുത്തിയതുപോലെ സുപ്രധാനമായൊരു കാല്‍വെയ്പാണ് വനിതകള്‍ക്കുവേണ്ടിയുള്ള വനിതാ പോലീസ് സ്റ്റേഷനെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ബിബിസി അടക്കമുള്ളവ പോലീസ് സ്റ്റേഷന് തുടക്കമിട്ടതിന്റെ വാര്‍ത്ത പങ്കുവെച്ചിരുന്നു.

ലോകപ്രശസ്തമായ ഗുര്‍ഗോണില്‍ ഇത്തരമൊരു സ്റ്റേഷന് തുടങ്ങിയതിലൂടെ പ്രദേശത്ത് സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങളില്‍ കുറവുവരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. വനിതാ പോലീസ് സ്റ്റേഷനെക്കുറിച്ച് ഏറെ പ്രതീക്ഷയുണ്ടെന്ന് ഗുര്‍ഗോണ്‍ പോലീസ് കമ്മീഷണര്‍ നവദീപ് സിങും പറഞ്ഞു.
ഗാര്‍ഹിക പീഡനം, ബലാത്സംഗം, സ്ത്രീകള്‍ക്കെതിരായ മറ്റു അതിക്രമങ്ങള്‍ എന്നിവയെല്ലാം കൈകാര്യം ചെയ്യാന്‍ കഴിവു തെളിയിച്ച ഉദ്യോഗസ്ഥരെയാണ് സ്റ്റേഷനില്‍ നിയമിച്ചിട്ടുള്ളതെന്ന് അദ്ദേഹം പറഞ്ഞു. സ്ത്രീകള്‍ക്കുള്ള കൗണ്‍സിങ്ങും സ്റ്റേഷനില്‍ നല്‍കും. മാത്രമല്ല, സ്ത്രീകള്‍ക്ക് സ്വയം പ്രതിരോധത്തിനുള്ള പരിശീലനം നല്കുന്ന കാര്യവും പരിഗണനയിലാണെന്ന് കമ്മീഷണര്‍ വ്യക്തമാക്കി.
-
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
വിജയ് സംഗീത വിവാഹ മോചനത്തിനിടെ ജയം രവിയുടെ വേറിട്ട പ്രതികരണം; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
സൗദി അറേബ്യ നിര്‍ത്തിയാലും പ്രശ്നമില്ല; എണ്ണ ഒഴുക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍, സുപ്രധാന നീക്കം ഇങ്ങനെ -
മോദി ഭക്തയല്ല, നമ്മുടെ പ്രധാനമന്ത്രിയല്ലേ, സ്നേഹമാണ് എന്ന് പ്രിയങ്ക, വര്‍ക്കലയില്‍ മല്‍സരിക്കാന്‍ റോബിന് -
നരേന്ദ്ര മോദി ക്ഷണിച്ച പരിപാടിക്ക് ചെന്നപ്പോള്‍ ആധാര്‍ കാര്‍ഡ് ചോദിച്ചു; തര്‍ക്കം, അപമാനം എന്ന് മന്ത്രി രാജേഷ് -
മൊണാലിസയുടെ വിവാഹത്തിനെതിരെ ബിജെപി;'ക്ഷേത്രങ്ങൾ നിരീശ്വരവാദികൾക്ക് തോന്നിയവാസം കാട്ടാനുള്ളതല്ല' -
'മരുമകൻ അല്ലെടോ.. അത് കേരളത്തിന്റെ പൊതുമരാമത്ത് വകുപ്പ് മന്ത്രിയാണ്'; മറുപടിയുമായി തോമസ് ഐസക് -
വ്യാഴം മാറുമ്പോൾ എട്ടിന്റെ പണി; ഈ രാശിക്കാർക്ക് ധന നഷ്ടം, കുടുംബ ജീവിതത്തിൽ താളപ്പിഴ, മാർച്ച് 11 മുതൽ -
'അഡ്രസ് പോലും വ്യാജം; ചെയ്തത് ക്രിമിനല്‍ കുറ്റം' ശ്രീനാദേവി കുഞ്ഞമ്മക്കെതിരേ ആരോപണങ്ങളുമായി ഷഹനാസ് -
മുഖ്യമന്ത്രിയെ ക്ഷണിച്ചിട്ടുണ്ട്, മരുമകനേയും ക്ഷണിക്കണോ? വിവാദത്തിൽ പ്രതികരിച്ച് രാജീവ് ചന്ദ്രശേഖർ












Click it and Unblock the Notifications