Get Updates
Get notified of breaking news, exclusive insights, and must-see stories!

പരീക്ഷാകേന്ദ്രം മാറിപ്പോയി, പകച്ചുനിന്ന പെണ്‍കുട്ടിയെ മിന്നല്‍വേഗത്തില്‍ എത്തിച്ച് പോലീസുകാരന്‍

EXAM31

പലപ്പോഴും പോലീസുകാരെക്കുറച്ച് പല പരാതികളും വിമർശനങ്ങളും ഉയർന്നുവരാറുണ്ട്. പക്ഷേ ഇപ്പോൾ സോഷ്യൽമീഡിയയിൽ‌ ഒരു പോലീസുകാരനാ‍ ചെയ്ത ഒരു പ്രവൃത്തിയാണ് വ്യാപകമായി ചർച്ച ചെയ്യപ്പെടുന്നു. ഒരു പെൺകുട്ടിയുടെ ജീവിതത്തിലെ പ്രധാനപ്പെട്ട സംഭവത്തിനാണ് ഇദ്ദേഹം കാരണമായത്. നിറഞ്ഞ കയ്യടിയാണ് ഈ പോലീസുകാരന് നൽകുന്നത്. സംഭവത്തെക്കുറിച്ച് നമുക്ക് വിശദമായി അറിയാം...

പരീക്ഷയുടെ അവസാന നിമിഷം പരീക്ഷ കേന്ദ്രം മാറിയാണ് എത്തിയതെന്ന് മനസ്സിലായാൽ എന്താണ് എന്തായിരിക്കും നമ്മുടെ അവസ്ഥ.
ഗുജറാത്തിൽ ബോർഡ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന മകളെ പിതാവ് കൊണ്ടുവിട്ടത് തെറ്റായ പരീക്ഷാ കേന്ദ്രത്തിൽ ആയിരുന്നു.സ്തളം മാറിയതായിരുന്നു. പരീക്ഷാ കേന്ദ്രത്തിലെത്താൻ വേണ്ടത് 20 കിലോമീറ്റർ. കൊണ്ടുവിട്ട് അദ്ദേഹം പോയി. പിന്നെയാണ് ഇതല്ല പരീക്ഷ കേന്ദ്രം എന്ന് മനസ്സിലായത്. കൃത്യ സമയത്ത് എത്തുമോ എന്ന് വെപ്രാലം പിടിച്ചു നിൽക്കുന്ന സമയത്താണ് യുവ പോലീസുകാരൻ ഇടപെടുന്നത്.

Skin care: ചർമ്മകാന്തിക്ക് വാഴപ്പഴം മതി! ​ഗുണങ്ങൾ അറിഞ്ഞാൽ തേടിപ്പിടിച്ച് ഉപയോ​ഗിക്കും..

മകളെ പരീക്ഷാ കേന്ദ്രത്തിലാക്കി പിതാവ് മടങ്ങിപ്പോയിരുന്നു, തുടർന്ന് പരീക്ഷാ കേന്ദ്രത്തിലെത്തി റോൾ നമ്പർ പരിശോധിക്കുമ്പോഴാണ് പരീക്ഷ എഴുതേണ്ട കേന്ദ്രത്തിലേക്ക് ഇനിയും ഇരുപത് കിലോമീറ്റർ കൂടിയുണ്ടെന്ന് പെൺകുട്ടിക്ക് മനസ്സിലാവുന്നത്. സമയത്ത് പരീക്ഷ എഴുതാനായില്ലെങ്കിൽ ഒരു വർഷം നഷ്ടമാകും എന്നോർത്ത് ഭയന്നിരിക്കുന്ന പെൺകുട്ടിയെ പരീക്ഷാ കേന്ദ്രത്തിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന യുവ പൊലീസുകാരൻ കണ്ടു. കാര്യം എന്താണെന്നറിയാൻ കുട്ടിയോടെ വിവരം തിരക്കിയപ്പോഴാണ് സംഭവം മനസിലായത്. ഒട്ടും വൈകിയില്ല പൊലീസ് ജീപ്പുമായി എത്തിയ പൊലീസുകാരൻ സൈറണും മുഴക്കി കുട്ടിയ 20 കിലോമീറ്റർ അകലെയുള്ള പരീക്ഷാ കേന്ദ്രത്തിലേക്ക് കൃത്യസമയത്ത് തന്നെ എത്തിച്ചു.

കൃത്യസമയത്ത് ഹാളിലെത്തിയ കുട്ടി പരീക്ഷ എഴുതിയെന്ന് ഉറപ്പാക്കിയ ശേഷമാണ് പൊലീസുകാരൻ അവിടെ നിന്ന് പോയത്. നിരവധിപേരാണ് പൊലീസുകാരൻറെ പ്രവർത്തിക്ക് അഭിനന്ദനവുമായി എത്തുന്നത്. ആ കുട്ടിയുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു സംഭവമാണ് അദ്ദേഹം കാരണം പൂർത്തിയായതെന്നാണ് കമന്റുകൾ. എന്തായാലും യുവ പോലീസുകാരൻ സഹായിച്ചതുകൊണ്ട് അവർക്ക് പരീക്ഷ എഴുതാൻ പറ്റി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+