കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കനത്ത മഴയിൽ നഗരത്തിലേക്ക് ഇറങ്ങി സിംഹക്കൂട്ടം, ഏഴ് സിംഹങ്ങൾ റോഡിൽ, നടുക്കുന്ന ദൃശ്യം, വീഡിയോ വൈറൽ!

Google Oneindia Malayalam News

ജുനഗഡ്: ഗുജറാത്തിലെ ജുനഗഡില്‍ നഗര മധ്യത്തിലേക്ക് ഇറങ്ങി സിംഹക്കൂട്ടം. കഴിഞ്ഞ ദിവസം രാത്രിയാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. ഏഴ് സിംഹങ്ങളാണ് കനത്ത മഴയെ തുടര്‍ന്ന് കാട്ടില്‍ നിന്ന് നാട്ടിലേക്ക് ഇറങ്ങിയത്. ജുനഗഡിലെ റോഡിലാണ് രാത്രിയോടെ സിംഹങ്ങളെ കണ്ടത്. സ്ഥലത്തുണ്ടായിരുന്ന ഒരാള്‍ പകര്‍ത്തിയ സിംഹങ്ങളുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

ഗുജറാത്തിന്റെ വ്യാവസായിക തലസ്ഥാനം എന്നറിയപ്പെടുന്ന സൗരാഷ്ട്ര മേഖലയില്‍ നിന്നും 100 കിലോ മീറ്റര്‍ അകലത്തിലുളള ജുനഗഡ് സ്ഥിതി ചെയ്യുന്നത് ഗിര്‍നഗര്‍ വന്യജീവി സംരക്ഷണ കേന്ദ്രത്തിന് സമീപത്താണ്. ഇവിടെ നാല്‍പതോളം സിംഹങ്ങളാണ് ഉളളത്. ഇവിടെ നിന്നാണ് സിംഹങ്ങള്‍ നഗരത്തിലെത്തിയത് എന്നാണ് കരുതപ്പെടുന്നത്.

lion

മഴയില്‍ സിംഹങ്ങള്‍ റോഡിലൂടെ നടക്കുന്നതും അലറുന്നതും വീഡിയോയില്‍ കാണാം. സിംഹങ്ങള്‍ കാരണം അനിഷ്ടസംഭവങ്ങളൊന്നും ഉണ്ടായിട്ടില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രദേശവാസികള്‍ അറിയിച്ചതിനെ തുടര്‍ന്ന് വനംവകുപ്പ് ജീവനക്കാരെത്തി സിംഹങ്ങളെ തിരിച്ച് കൊണ്ടുപോയെന്നാണ് റിപ്പോര്‍ട്ടുകള്‍. ഗിര്‍ നഗര്‍ വന്യജീവി സംരക്ഷണ കേന്ദ്രത്തില്‍ നിന്നും സിംഹങ്ങള്‍ റോഡിലേക്ക് ഇറങ്ങുന്നത് പതിവാണെന്നും രാത്രി പുറത്തിറങ്ങുന്ന സിംഹക്കൂട്ടം അത് പോലെ തന്നെ തിരിച്ച് പോകുമെന്നും വനംവകുപ്പിലെ ഡോ. സുനില്‍ കുമാര്‍ ബെര്‍വാള്‍ പറയുന്നു.

വനംവകുപ്പ് സിംഹങ്ങളെ കൃത്യമായി നിരീക്ഷിക്കുന്നുണ്ടെന്നും ആവശ്യം വന്നാല്‍ അപകടം ഒഴിവാക്കാന്‍ അവയെ തിരിച്ച് കൊണ്ട് വന്യജീവി സംരക്ഷണ കേന്ദ്രത്തിലേക്ക് കൊണ്ട് പോകുമെന്നും ഡോ. ബെര്‍വാള്‍ വ്യക്തമാക്കി. വലിയ തോതില്‍ വംശനാശം നേരിടുന്ന ഏഷ്യന്‍ സിംഹങ്ങള്‍ ലോകത്ത് തന്നെ നിലവില്‍ ഗിര്‍ വനത്തില്‍ മാത്രമേ കാണപ്പെടുന്നുളളൂ. 2015ല്‍ നടത്തിയ കണക്കെടുപ്പ് പ്രകാരം 523 സിംഹങ്ങളാണ് ഗിര്‍ വന്യജീവി സംരക്ഷണണ കേന്ദ്രത്തിന് അകത്തും പുറത്തുമായി ഉളളത്.

English summary
A pride of seven lions was spotted roaming in Gujarat roads, video viral
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X