കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപി എംപിമാരായ ശത്രുഖ്നന്‍ സിന്‍ഹ,കിര്‍ത്തി ആസാദ്.. കോണ്‍ഗ്രസിലേക്ക് ചേക്കാറാന്‍ പ്രമുഖര്‍

  • By
Google Oneindia Malayalam News

യുപിയും മഹാരാഷ്ട്രയും പോലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ നിര്‍ണായകമാണ് ബിഹാര്‍. ഇവിടെ ആര്‍ജെഡി, ആര്‍എല്‍എസ്പി, എന്നീ പാര്‍ട്ടുകളുമായി ചേര്‍ന്ന് തിരഞ്ഞെടുപ്പിനെ നേരിടാണ് കോണ്‍ഗ്രസ് ഒരുങ്ങുന്നത്.ഇവിടെ ആകെ 40 സീറ്റുകളാണ് ഉള്ളത്. 15 സീറ്റില്‍ വേണമെന്നാണ് കോണ്‍ഗ്രസ് നിലപാട്. ഇത് ഏറെ കുറേ ആര്‍ജെഡിക്ക് സമ്മതിച്ച് നല്‍കേണ്ടി വന്നേക്കും. കാരണം കാലിടറിയ കോണ്‍ഗ്രസ് അല്ല ഇപ്പോള്‍ ബിഹാറില്‍ ഉള്ളത്. രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ തിരുച്ചുവരവിന്‍റെ പാതയിലാണ് ഇവിടെ കോണ്‍ഗ്രസ്.

പാര്‍ട്ടിയുടെ സംസ്ഥാനത്തെ വളര്‍ച്ച മറ്റ് പാര്‍ട്ടികളില്‍ നിന്ന് നേതാക്കളെ കോണ്‍ഗ്രസിലേക്ക് ചേക്കേറാന്‍ പ്രേരിപ്പിച്ചിട്ടുണ്ട്.ആര്‍ജെഡിയില്‍ നിന്ന് ഉള്‍പ്പെടെ പ്രമുഖരാണ് കോണ്‍ഗ്രസില്‍ ചേരാന്‍ ഒരുങ്ങി നില്‍ക്കുന്നത്. ബിജെപി എംപിയും മോദിയുടെ നിരന്തര വിമര്‍ശകനുമായ ശത്രുഖ്നന്‍ സിന്‍ഹയും ഇക്കൂട്ടത്തില്‍ ഉണ്ടെന്ന് ദേശീയ മാധ്യമമായ എക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

 രാഹുലിനെ പുകഴ്ത്തി നേതാക്കള്‍

രാഹുലിനെ പുകഴ്ത്തി നേതാക്കള്‍

ഹിന്ദി ഹൃദയ ഭൂമിയിലെ മുന്നേറ്റം വലിയ പ്രതീക്ഷയാണ് കോണ്‍ഗ്രസിന് നല്‍കുന്നത്. കോണ്‍ഗ്രസിന്‍റെ തിരുച്ചുവരവില്‍ നിരവധി നേതാക്കള്‍ സ്വന്തം പാര്‍ട്ടി വിട്ട് കോണ്‍ഗ്രസില്‍ ചേക്കേറാന്‍ കാരണമായിട്ടുണ്ട്. ബദ്ധവൈരികളായ ബിജെപിയില്‍ നിന്നുള്‍പ്പെടെ നേതാക്കള്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തെ പുകഴ്ത്തി കോണ്‍ഗ്രസിലേക്ക് മറുകണ്ടം ചാടിയിട്ടുണ്ട്.

 പട്നയിലെ പടുകൂറ്റന്‍ റാലി

പട്നയിലെ പടുകൂറ്റന്‍ റാലി

പാര്‍ട്ടിക്ക് സ്വാധീനം കുറഞ്ഞ ബിഹാറിലും സ്ഥിതി വ്യത്യസ്തമല്ല. പട്നയിലെ ഗാന്ധി മൈതാനത്ത് 30 വര്‍ഷങ്ങള്‍ക്ക് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നടത്തിയ പടുകൂറ്റന്‍ റാലിയും മഹാസമ്മേളനവും സംസ്ഥാനത്തെ പാര്‍ട്ടിയുടെ തിരിച്ചുവരവിനെ സൂചിപ്പിക്കുന്നതായിരുന്നു.രാഹുല്‍ ഗാന്ധി അധ്യക്ഷനായ ശേഷം അദ്ദേഹം ബിഹാറില്‍ നടത്തുന്ന ആദ്യ റാലി കൂടിയായിരുന്നു ഇത്.

നേതാക്കള്‍ കൂട്ടത്തോട്ടെ

നേതാക്കള്‍ കൂട്ടത്തോട്ടെ


കോണ്‍ഗ്രസിന്‍റെ സംസ്ഥാനത്തെ തിരിച്ചുവരവോടെ ബിജെപി,ജെഡിയു, എന്‍സിപി, ആര്‍ജെഡി എന്നീ പാര്‍ട്ടികള്‍ നിന്നുള്‍പ്പെടെയുള്ളവര്‍ കോണ്‍ഗ്രസിലേക്ക് ചേരാന്‍ ഒരുങ്ങുന്നുണ്ട്. മറ്റ് സംസ്ഥാനങ്ങളില്‍ സ്ഥാനാര്‍ത്ഥികളായി പ്രമുഖരെ കോണ്‍ഗ്രസ് തേടുമ്പോള്‍ ബിഹാറില്‍ നേതാക്കളെ തെരഞ്ഞെടുക്കാനാവാതെ നേതൃത്വം ബുദ്ധിമുട്ടുകയാണെന്നാണ് റിപ്പോര്‍ട്ട്.

 ബിജെപി എംപിമാര്‍

ബിജെപി എംപിമാര്‍

ഒരു വര്‍ഷം മുന്‍പ് പാര്‍ട്ടി അധ്യക്ഷനെ തെരഞ്ഞെടുക്കാന്‍ കോണ്‍ഗ്രസ് പ്രതിസന്ധി നേരിട്ട സംസ്ഥാനത്താണ് ഈ സാഹചര്യത്തിലേക്ക് കാര്യങ്ങള്‍ എത്തിയത്.ബിജെപി എംപിമാരായ മുന്‍ ക്രിക്കറ്റര്‍ കിര്‍ത്തി ആസാദ്, നടന്‍ ശത്രുഖ്നന്‍ സിന്‍ഹ, മുന്‍ എംപി ഉദയ് സിങ്ങ്, ആനന്ദ് സിങ്ങ്, ജന്‍ അധികാര്‍ പാര്‍ട്ടി നേതാവ് പപ്പു യാദവ് എന്നിവര്‍ കോണ്‍ഗ്രസില്‍ ചേരാന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ടെന്നാണ് വിവരം.

മുന്നോക്ക വിഭാഗം

മുന്നോക്ക വിഭാഗം

മുന്‍ കേന്ദ്രമന്ത്രി എല്‍എന്‍ മിശ്രയുടെ കൊച്ചുമകനും ജെഡിയു നേതാവുമായ റിഷി മിശ്ര, മുന്‍ എംപി ലൗവ്ലി ആനന്ദ്, എന്‍സിപി നേതാവ് താരിഖ് അന്‍വര്‍ എന്നിവര്‍ ഇപ്പോള്‍ തന്നെ കോണ്‍ഗ്രസില്‍ ചേര്‍ന്ന് കഴിഞ്ഞു.ഇവരെല്ലാം തന്നെ മുന്നോക്ക സമുദായാംഗങ്ങളാണെന്നത് കോണ്‍ഗ്രസിന് തലവേദനയാകുന്നുണ്ട്.

 ചൊടിപ്പിച്ചു

ചൊടിപ്പിച്ചു

റിഷി മിശ്രയും കിര്‍ത്തി ആസാദും ബ്രാഹ്മണരാണ്. അതേസമയം ഉദയ് സിങ്ങും ലൗവ്ലിയും രജപുത്രും. അനന്ദ് സിങ്ങും ശത്രുഖ്നന്‍ സിന്‍ഹയും മുന്നോക്ക വിഭാഗത്തില്‍ പെടുന്നവരാണ്.കോണ്‍ഗ്രസിലേക്കുള്ള സവര്‍ണരുടെ ഒഴുക്ക് ആര്‍ജെഡി നേതൃത്വത്തെ ചൊടിപ്പിച്ചിട്ടുണ്ട്.

 സീറ്റ് വിഭജനം

സീറ്റ് വിഭജനം

മുന്നോക്ക വിഭാഗം കോണ്‍ഗ്രസിലേക്ക് എത്തുന്നത് ഒബിസി,ദളിത് വോട്ടുകളെ ബാധിക്കുമെന്ന് ആര്‍ജെഡി ഭയക്കുന്നുണ്ട്. അതുകൂടാതെ സീറ്റ് വിഭജനവും വലിയ വെല്ലുവിളിയായി വിലയിരുത്തപ്പെടുന്നുണ്ട്.

 അംഗീകരിച്ച് തേജസ്വി

അംഗീകരിച്ച് തേജസ്വി

ആര്‍ജെഡിയുടെ സിറ്റിങ്ങ് സീറ്റായ മുംഗറില്‍ നിന്ന് മത്സരിക്കാനുള്ള സന്നദ്ധതയാണ് ആനന്ദ് സിങ്ങ് അറിയിച്ചത്. എന്നാല്‍ അനന്ദിന്‍റെ സ്ഥാനാര്‍ത്ഥിത്വം ആര്‍ജെഡി നേതാവ് തേജസ്വി യാദവ് അംഗീകരിച്ചതായാണ് വിവരം.

 സിറ്റിങ്ങ് സീറ്റുകള്‍

സിറ്റിങ്ങ് സീറ്റുകള്‍

മുന്‍ എംപി ശത്രുഖ്നന്‍ സിന്‍ഹയും ഉദയ് സിങ്ങും മത്സരിക്കാന്‍ ഉദ്ദേശിക്കുന്ന മണ്ഡലങ്ങള്‍ കോണ്‍ഗ്രസിന്‍റെ സിറ്റിങ്ങ് സീറ്റുകളാണ്. അതുകൊണ്ട് തന്നെ ഇരുവരുടേയും സീറ്റ് പാര്‍ട്ടിക്ക് തലവേദന ആയേക്കില്ല.

 മറ്റ് പാര്‍ട്ടികള്‍

മറ്റ് പാര്‍ട്ടികള്‍

അതേസമയം മറ്റ് നേതാക്കളുടെ കാര്യം അങ്ങനെയല്ല. ലൗവ്ലി ആനന്ദ് മത്സരിക്കാന്‍ താത്പര്യപ്പെടുന്ന മണ്ഡലം ആര്‍ജെഡിക്ക് അനുവദിച്ചതാണ്. ആസാദ് മത്സരിക്കാന്‍ സന്നദ്ധത അറിയിച്ച ദര്‍ബാംഗ സഖ്യത്തിലെ മറ്റ് രണ്ട് പാര്‍ട്ടികള്‍ കണ്ണ് വെച്ചിട്ടുണ്ട്.

 കോണ്‍ഗ്രസിന് തലവേദന

കോണ്‍ഗ്രസിന് തലവേദന

ജെഡിയു നേതാവ് ശരദ് യാദവ് മത്സരിക്കാന്‍ ഉദ്ദേശിക്കുന്ന മദേപുരയില്‍ മത്സരിക്കാനാണ് ജെഎപി നേതാവ് പപ്പു യാദവ് തയ്യാറായിരിക്കുന്നത്. പറ്റ്നയില്‍ കോണ്‍ഗ്രസ് റാലി സംഘടിപ്പിക്കുന്നതില്‍ മുന്‍ നിരയില്‍ ഉണ്ടായിരുന്ന നേതാവാണ് പപ്പു. ഈ സാഹചര്യത്തില്‍ ലോക്സഭാ തിരഞ്ഞെടുപ്പ് അടുക്കുന്നതോടെ സീറ്റ് തര്‍ക്കം കോണ്‍ഗ്രസിന് തലവേദനയാകുമെന്നാണ് കണക്കാക്കപ്പെടുന്നത്.

English summary
A problem of plenty for Congress in Bihar now
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X