കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഷ്ട്രപതി ഭവനിലും ജാതിചിന്തകള്‍.. രാഷ്ട്രപതിയുടെ അംഗരക്ഷകര്‍ എല്ലാം മൂനു ജാതിയില്‍ നിന്നുള്ളവര്‍.. വിശദീകരണം തേടി ദില്ലി ഹൈക്കോടതി

  • By Desk
Google Oneindia Malayalam News

ദില്ലി: രാഷ്ട്രപതിയുടെ അംഗരക്ഷകരെ കുറിച്ച് ദില്ലി ഹൈക്കോടതിയിലെത്തിയ പൊതു താത്പര്യഹര്‍ജിയില്‍ കേന്ദ്രത്തിന്‍റെയും ഇന്ത്യന്‍ ആര്‍മി ചീഫിന്‍റെയും നിലപാട് അറിയിക്കാന്‍ കോടതി ആവശ്യപ്പെട്ടു. രാഷ്ട്രപതിയുടെ അംഗരക്ഷകരായി മൂനു ജാതിയില്‍ പെട്ടവരെ മാത്രമാണ് നിയമിക്കുന്നതെന്നത് എന്നതിനെ കുറിച്ചാണ് ഹര്‍ജി. ജസ്റ്റിസ് എസ് മുരളീധര്‍ ജസ്റ്റിസ് സഞ്ജീവ് നാറുല എന്നിവരടങ്ങുന്ന ബെഞ്ച് പ്രതിരോധ മന്ത്രാലയം, ചീഫ് ആര്‍മി സ്റ്റാഫ്, പിബിജി കമാന്‍ഡന്റ് ആര്‍മി റിക്രൂട്ട്‌മെന്റ് എന്നിവര്‍ക്ക് നോട്ടീസ് അയച്ചതായി പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഹരിയാന സ്വദേശിയായ ഗൗരവ് യാദവ് സമര്‍പ്പിച്ച പൊതു താത്പര്യ ഹര്‍ജിയിലാണ് കോടതി നോട്ടീസ് നല്കിയത്. സെപ്റ്റംബറില്‍ പ്രസിഡന്റ് ഓഫ് ഇന്ത്യ ബോഡിഗാര്‍ഡ് റിക്യുട്ട്‌മെന്റ് നടത്തിയിരുന്നു.ഇതില്‍ പങ്കെടുക്കാന്‍ അനുമതി ഉണ്ടായത് മൂനു ജാതിയില്‍ പെട്ടവര്‍ക്ക് മാത്രമാണ്. ജാട്ട്, രജപുത്ര, ജാട്ട് സിക്ക് എന്നി സമുദായത്തില്‍ ഉള്‍പെട്ടവരെ മാത്രമാണ് റിക്രൂട്ട്‌മെന്റിന് ക്ഷണിച്ചതെന്ന് പറയുന്നു. ഗൗരവ് യാദവിന് പിബിജി അനുശാസിക്കുന്ന എല്ലാ യോഗ്യതകളും ഉണ്ടായിരുന്നു, എന്നാല്‍ ജാതി യാദവന്‍ ആയതിനാല്‍ പിന്തള്ളപ്പെട്ടു. ജാതി അടിസ്ഥാനത്തില്‍ മുന്‍ഗണന നല്കി എന്നതു ചൂണ്ടിക്കാട്ടിയാണ് ഗൗരവ് യാദവ് ദില്ലി ഹൈക്കോടതിയില്‍ പൊതുതാത്പര്യ ഹര്‍ജി നല്കിയത്.

ram-nath-kovind2-

എന്തുകൊണ്ടാണ് ഈ മൂനു ജാതിയില്‍ പെട്ടവര്‍ക്ക് മാത്രം പിബിജിയില്‍ നിയമനം ലഭിക്കുന്നത്. 2013ല്‍ പിബിജി ഹിന്ദു ജാട്ട്, രജപുത്, ജാട്ട് സിഖ് എന്നിവര്‍ക്കുമാത്രമായി നല്കുന്നുവെന്ന് ആര്‍മി സുപ്രിം കോടതിയില്‍ സമ്മതിച്ചിരുന്നു. ഇതില്‍ ജാതി മത വേര്‍തിരിവില്ലെന്നും പറഞ്ഞിരുന്നു.
സുപ്രീം കോടതിയില്‍ ആര്‍മി സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പക്ഷപാതം കാണിക്കുന്നുവെന്ന ആരോപണങ്ങള്‍ എല്ലാം തള്ളയിരുന്നു. രാഷ്ട്രപതിയുമായി ബന്ധപ്പെട്ടുള്ള എല്ലാ നിയമനങ്ങളും ഉയരത്തിന്റെയും ആരോഗ്യത്തിന്‍റെയും ആകാരത്തിന്‍റെയും അടിസ്ഥാനത്തിലാണെന്നും പറഞ്ഞിരുന്നു.
203ല്‍ ഇതേ ആരോപണവുമായി ഐഎസ് യാദവ് എന്നയാളും പൊതുതാത്പര്യഹര്‍ജി നലകിയിരുന്നു.

എന്നാല്‍ ആര്‍മി സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പിബിജി എന്നത് 150 പേരടങ്ങുന്ന രാഷ്ട്രപതിയുടെ സെക്രട്ടേറിയേറ്റിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന രാഷ്ട്രപതി ഭവന്‍ ചട്ടങ്ങള്‍ പാലിക്കുന്ന സംഘമാണെന്ന് പറഞ്ഞു. മിലിറ്ററി യോഗ്യതകള്‍ ഉള്ളവരെയാണ് നിയമിക്കുന്നതെന്ന് സത്യവാങ്മൂലത്തില്‍ പറയുന്നു.പിബിജിക്ക് മൂന് വിങുകളുണ്ടെന്നും അതിനാല്‍ മൂന് വിഭാഗത്തിനെ മാത്രമമേ നിയോഗിക്കാന്‍ കഴിയൂ എന്നും ആര്‍മി പറയുന്നു.

English summary
A public interest litigation filed in Delhi High Court seeking inquiry about PBG recruitment is only for three caste
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X