എആര്‍ റഹ്മാന്റെ വീടും സ്റ്റുഡിയോയും വെള്ളപ്പൊക്കത്തില്‍പ്പെട്ടു!!
ചെന്നൈ: കനിഹ, സിദ്ധാര്‍ത്ഥ് എന്നീ ചലച്ചിത്ര താരങ്ങള്‍ മാത്രമല്ല പ്രശസ്ത സംഗീത സംവിധായകന് എആര്‍ റഹ്മാനും ചെന്നൈയിലെ വെള്ളപ്പൊക്കത്തില്‍ പെട്ടിരിക്കുകയാണ്. എആര്‍ റഹ്മാന് ഫേസ്ബുക്കിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. സംഗീത സ്റ്റുഡിയോയും വീടും വെള്ളപ്പൊക്കത്തില്‍ പെട്ടിരിക്കുകയാണെന്ന് റഹ്മാന് പറയുന്നു.
ഓരോ പതിനഞ്ച് മിനിട്ട് കൂടുമ്പോഴും വീട്ടിനുള്ളിലെയും സ്റ്റുഡിയോയിനുള്ളിലെയും വെള്ളം പമ്പ് ചെയ്ത് പുറത്തു കളയുകയാണ് ചെയ്യുന്നതെന്ന് അദ്ദേഹം പറയുന്നു. വല്ലാത്തൊരു അവസ്ഥയാണിതെന്നും തമിഴ്നാട് മുഴുവന്‍ ഭീതിയിലാണെന്നും അദ്ദേഹം ഫേസ്ബുക്കിലൂടെ പങ്കുവെച്ചു.

തമിഴ്നാടിന് സഹായമായി എത്തുന്നവര്‍ക്കും പ്രാര്‍ത്ഥിക്കുന്നവര്‍ക്കും നന്ദിയുണ്ടെന്നും എആര്‍ റഹ്മാന് ഫേസ്ബുക്കില്‍ കുറിച്ചു. ചെന്നൈയുടെ ഇപ്പോഴത്തെ അവസ്ഥ കാണാനുള്ള മനക്കട്ടി തനിക്കില്ലെന്നും എആര്‍ റഹ്മാന് പറയുന്നു. ഇപ്പോള്‍ തമിഴ്നാട്ടിലെ ജനങ്ങള്‍ ഒരു അഭയാര്‍ത്ഥികളെ പോലെയാണെന്നും അദ്ദേഹം പറയുന്നു.
Friends and Well wishers, thank you for your kind concerns. It's very difficult to see fellow Chenaiites and people...
Posted by A.R. Rahman on Thursday, December 3, 2015
മഴ ശമിച്ച് ചെന്നൈ പഴയ രൂപത്തിലേക്ക് പെട്ടെന്ന് തിരിച്ചെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇനി ഇങ്ങനെയൊരു ദുരന്തം ഉണ്ടാകല്ലേയെന്ന പ്രാര്‍ത്ഥനയാണ് ഉള്ളതെന്നും അദ്ദേഹം പറഞ്ഞു. എല്ലാത്തിനും ദൈവം അനുഗ്രഹിക്കട്ടേയെന്നും എആര്‍ റഹ്മാന് ഫേസ്ബുക്കില്‍ കുറിച്ചു.
-
സോഷ്യൽ മീഡിയ താരം 'ഗുണ്ട ബിനു' അന്തരിച്ചു; കുറിപ്പുമായി നടി സ്നേഹ ശ്രീകുമാർ -
'ദിലീപ് മണ്ടനായിരിക്കും.. ഉടൻ വരും ആ മഹാൻ വിഗ്ഗും റോസ് പൗഡറും ഇട്ട്, തെറി വിളിപ്പിക്കും';ശാന്തിവിള ദിനേശ് -
സഹനത്തിന്റെയും ഉയർത്തെഴുന്നേൽപ്പിന്റെയും ഈസ്റ്റർ; നേരാം കുടുംബത്തിനും മാലോകർക്കും ആശംസകൾ -
സ്വർണ വിലയിൽ 17 ശതമാനത്തിൻ്റെ ഇടിവ്; ഇനിയൊരു തിരിച്ചുവരവ് ഇല്ലേ? തിരിച്ചടിക്കുള്ള കാരണങ്ങൾ -
ബിഗ് ടിക്കറ്റിൽ വീണ്ടും മലയാളി തിളക്കം; അതും 50 കോടി രൂപയുടെ വമ്പൻ സമ്മാനം..! ഷാജിക്ക് ഭാഗ്യനേട്ടം -
അബിൻ-വീണ പോരാട്ടം പ്രവചനാതീതം, റോഷി അഗസ്റ്റിൻ തോൽക്കും, കടന്നപ്പള്ളിക്ക് വെല്ലുവിളി, പ്രവചിച്ച് സർവേ -
പവർഫുൾ കുബേര യോഗം വിഷു ദിനത്തിൽ; ഈ രാശിക്കാരിലേക്ക് പണം ഒഴുകിവരും, നല്ല ജോലി കിട്ടും..! -
സംസ്ഥാനത്ത് നാല് ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത; യെല്ലോ അലർട്ട്, കാറ്റ് വീശിയേക്കും, ഇടിമിന്നൽ സൂക്ഷിക്കുക -
അമേരിക്കക്ക് വൻ തിരിച്ചടി; 24 മണിക്കൂറിനിടെ രണ്ടാമത്തെ യുദ്ധവിമാനവും ഇറാൻ തകർത്തു -
ബെംഗളൂരുവിലെ ഗതാഗത കുരുക്ക് ഇനി സ്വപ്നം മാത്രം; മെഹ്ക്രി സർക്കിളിൽ ഫ്ലൈഓവർ വരുന്നു, ചിലവ് 420 കോടി! -
വിജയ് പ്രചാരണ വാഹനത്തില്‍ നിന്ന് നിയന്ത്രണം വിട്ടു; റോഡ് ഷോ വീഡിയോ വൈറല്‍, ഇതാണ് കാരണം -
അന്യഗ്രഹജീവികളുടെ രഹസ്യ ഫയലുകൾ തുറക്കാൻ ട്രംപിന്റെ ഉത്തരവ്! നെഞ്ചിടിപ്പോടെ ലോകം












Click it and Unblock the Notifications