കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നന്ദി മോദി ഭയ്യാ.. നരേന്ദ്ര മോദിക്ക് ബലൂചിസ്ഥാന്‍ പെണ്‍കുട്ടിയുടെ വീഡിയോ സന്ദേശം വൈറല്‍!

  • By Kishor
Google Oneindia Malayalam News

ദില്ലി: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അതിര്‍ത്തി കടന്ന് ഒരു വീഡിയോ സന്ദേശം. ബലൂചിസ്ഥാന്‍ വിഷയത്തില്‍ താല്‍പര്യം പ്രകടിപ്പിച്ച മോദിക്ക് നന്ദി പറഞ്ഞ്ബലൂചിസ്ഥാനില്‍ നിന്നുള്ള പെണ്‍കുട്ടി പോസ്റ്റ് ചെയ്തതാണ് വീഡിയോ. രക്ഷാബന്ധന്‍ ദിനത്തിലാണ് ഇത്. വിദ്യാര്‍ഥി നേതാവായ കരീമ ബലോച് ആണ് വീഡിയോ ഷെയര്‍ ചെയ്തത്.

<strong>സിന്ധു ഒളിംപിക്‌സ് ഫൈനലില്‍.. ഫേസ്ബുക്കില്‍ നരേന്ദ്ര മോദിക്ക് ട്രോള്‍.. അതെന്താ സംഭവം, കാണൂ..</strong>സിന്ധു ഒളിംപിക്‌സ് ഫൈനലില്‍.. ഫേസ്ബുക്കില്‍ നരേന്ദ്ര മോദിക്ക് ട്രോള്‍.. അതെന്താ സംഭവം, കാണൂ..

സാഹോദര്യത്തിന്റെയും സംരക്ഷണത്തിന്റെയും പ്രാധാന്യമാണ് ബലോച് തന്റെ സന്ദേശത്തില്‍ പറയുന്നത്. തങ്ങള്‍ക്ക് വേണ്ടി മോദി നിലകൊണ്ടാല്‍ തങ്ങള്‍ മോദിയോട് ബലൂചിസ്ഥാന്‍ സമൂഹം കടപ്പെട്ടിരിക്കും. പാക് സൈന്യം തങ്ങളുടെ നാട്ടില്‍ നടത്തുന്ന അതിക്രമങ്ങളെയും ക്രൂരതകളെയും വീഡിയോയില്‍ കരീമ ബലോച്് വിവരിക്കുന്നുണ്ട്.

baloch

പാകിസ്താന്‍ സൈന്യം ബലൂചിസ്ഥാനിലെ സാധാരണ ജനങ്ങളെ വേട്ടയാടുകയാണ്. തങ്ങളുടെ നാട്ടില്‍ കരിനിഴല്‍ വീഴ്ത്തിയ സൈന്യം ജനജീവിതം താറുമാറാക്കി. രണ്ട് മിനുട്ട് ദൈര്‍ഘ്യമുള്ള ഈ വീഡിയോയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ബലോച് സഹോദരന്‍ എന്ന് അഭിസംബോധന ചെയ്യുന്നതും കേള്‍ക്കാം. വീഡിയോയുടെ അവസാനം ഗുജറാത്തിയിലാണ് റെക്കോര്‍ഡ് ചെയ്തിട്ടുള്ളത്.

<strong>സാക്ഷിക്ക് പിന്നാലെ സിന്ധുവും... എന്ത്യേ മാനം കാക്കുന്ന ആങ്ങളമാര്‍ എന്ത്യേ.. ട്രോളുകള്‍ കാണണ്ടേ!</strong>സാക്ഷിക്ക് പിന്നാലെ സിന്ധുവും... എന്ത്യേ മാനം കാക്കുന്ന ആങ്ങളമാര്‍ എന്ത്യേ.. ട്രോളുകള്‍ കാണണ്ടേ!

നേരത്തെ ഇന്ത്യയുടെ എഴുപതാം സ്വാതന്ത്ര്യദിനത്തില്‍ ചെങ്കോട്ടയില്‍ നടത്തിയ പ്രസംഗത്തില്‍ മോദി ബലൂചിസ്ഥാന്‍ വിഷയം ഉയര്‍ത്തിയിരുന്നു. ഇത് ബലൂചിസ്ഥാന്‍ സ്വാഗതം ചെയ്തിരുന്നു. പിന്നാലെയാണ് ബലൂചിസ്ഥാനിലെ വിദ്യാര്‍ഥി നേതാവായ കരീമ ബലോച് മോദിയെ അഭിസംബോധന ചെയ്ത് വീഡിയോ ഷെയര്‍ ചെയ്തത്. സോഷ്യല്‍ മീഡിയയില്‍ വൈറലായ വീഡിയോ കാണൂ...

English summary
Prime Minister Narendra Modi has a message from a student in Balochistan. Karima Baloch, the chairperson of the Baloch Student Organisation in a video message says that we will fight our war, you be our voice. The video was posted on the Youtube channel of activist Tarek Fatah on Raksha Bandhan.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X