ഹിന്ദുത്വക്കെതിരായ പരാമര്‍ശം; നടന്‍ ചേതന്‍ അംഹിസയ്ക്ക് തിരിച്ചടി, ഒസിഐ കാര്‍ഡ് റദ്ദാക്കി
ബംഗളൂരു: കന്നഡ നടനും സാമൂഹിക പ്രവര്‍ത്തകനുമായ ചേതന്‍കുമാര്‍ എന്ന ചേതന്‍ അഹിംസയുടെ ഓവര്‍സീസ് സിറ്റിസണ്‍ ഓഫ് ഇന്ത്യ കാര്‍ഡ് കേന്ദ്ര സര്‍ക്കാര്‍ റദ്ദാക്കി. 15 ദിവസത്തിനുള്ളില്‍ കാര്‍ഡ് തിരികെ നല്‍കണമെന്ന് ആവശ്യപ്പെട്ട് ഫോറിനേഴ്‌സ് റീജിനല്‍ രജിസ്‌ട്രേഷന്‍ ഓഫീസിന്റെ കത്ത് കഴിഞ്ഞ ദിവസം ചേതന് ലഭിച്ചിരുന്നു. ഇന്ത്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയെന്ന് ആരോപിച്ചാണ് ഒ സി ഐ കാര്‍ഡ് കേന്ദ്ര സര്‍ക്കാര്‍ തിരികെ ആവശ്യപ്പെട്ടത്.
ജഡ്ജിമാര്‍ക്കെതിരെ മോശം പ്രയോഗങ്ങള്‍ നടത്തിയെന്നും മറ്റ് ദേശദ്രോഹ പ്രയോഗങ്ങള്‍ നടത്തിയെന്നും കാണിച്ച് ചേതന് 2022 ജൂണില്‍ എഫ് ആര്‍ ആര്‍ ഒ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. ഈ കത്തിന് നല്‍കിയ മറുപടി തൃപ്തികരമല്ലെന്നാണ് ഇന്നലെ ലഭിച്ച കത്തില്‍ ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കിയിരിക്കുന്നത്.

സംഭവത്തിന് പിന്നാലെ പ്രതികരണവുമായി ചേതന്‍ രംഗത്തെത്തിയിരുന്നു. തങ്ങളുടെ പ്രത്യയശാസ്ത്രത്തിന് എതിരായവരില്‍ ഭയം വളര്‍ത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും ചേതന്‍ മാധ്യമങ്ങളോട് പറഞ്ഞു. ചേതന്റെ ഒ സി ഐ കാര്‍ഡ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് വി എച്ച് പിയാണ് ഫോറിനേഴ്‌സ് റീജിനല്‍ രജിസ്‌ട്രേഷന്‍ ഓഫീസിനെ സമീപിച്ചത്.
ഷിക്കാഗോയില്‍ താമസിക്കുന്ന ചേതന് 2018ല്‍ ആണ് ഒ സി ഐ കാര്‍ഡ് ലഭിച്ചത്. ബ്രാഹ്മണിസത്തെ കുറിച്ച് സംസാരിച്ച് തുടങ്ങിയപ്പോഴാണ് തനിക്കെതിരെ വലതുപക്ഷം രംഗത്തെത്തിയതെന്ന് ചേതന്‍ പറയുന്നു. ഈ നീക്കം ജനാധിപത്യത്തിന് എതിരാണെന്നും അവര്‍ക്കെതിരെ സംസാരിക്കുന്നവരെ നിശബ്ദരാക്കാന്‍ മാത്രമാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
കര്‍ണാടകയിലെ സ്‌കൂളുകളില്‍ മുസ്ലീം പെണ്‍കുട്ടികള്‍ ഹിജാബ് ധരിച്ച് വരുന്നത് വിലക്കിയതിനെതിരെ ഹര്‍ജികള്‍ പരിഗണിച്ച കര്‍ണാടക ഹൈക്കോടതി ജഡ്ജി കൃഷ്ണ ദീക്ഷിതിനെ വിര്‍ശിച്ച് ചേതന്‍ ട്വീറ്റ് പങ്കുവച്ചിരുന്നു. ഇതേ തുടര്‍ന്ന് 2022ല്‍ ചേതനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കൂടാതെ ഹിന്ദുത്വയെ ചോദ്യം ചെയ്തുള്ള ട്വീറ്റിന്റെ പേരില്‍ മാര്‍ച്ച് 21നും ബംഗളൂരു പൊലീസ് ചേതനെ അറസ്റ്റ് ചെയ്തിരുന്നു.
ഹിന്ദുത്വം കെട്ടിപ്പൊക്കിയത് നുണകളില്‍ എന്ന തുടങ്ങുന്ന ട്വീറ്റ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇതിന് പിന്നാലെയാണ് നടപടി. ദളിത് ആക്ടിവിസ്റ്റ് കൂടിയായ നടന്‍ ഹിന്ദുക്കളുടെ വികാരം വ്രണപ്പെടുത്തി, ശത്രുത വളര്‍ത്തുന്ന രീതിയില്‍ പ്രസ്താവന നടത്തി എന്നീ കുറ്റങ്ങളായിരുന്നു ചേതനെതിരെ ചുമത്തിയിരുന്നത്. ആ കേസില്‍ ഇപ്പോള്‍ ജാമ്യത്തിലാണ് നടന്‍.
അന്ന് ചേതന്‍ ട്വിറ്ററില്‍ പങ്കുവച്ചത് ഇങ്ങനെയായിരുന്നു, ഇത് കര്‍ണാടക ഹൈക്കോടതി വിധിയുമായി ബന്ധപ്പെട്ട് രണ്ട് വര്‍ഷം മുമ്പ് ഞാന്‍ എഴുതിയ ട്വീറ്റാണ്. ഒരു ബലാത്സംഗ കേസില്‍ ജസ്റ്റിസ് കൃഷ്ണ ദീക്ഷിതിന്റെ അഭിപ്രായമായിരുന്നു ഇത്. ബലാംത്സംഗക്കേസില്‍ മോശം പരാമര്‍ശം നടത്തിയ ജഡ്ജിയാണ്. എന്നാല്‍, ഇപ്പോള്‍ സര്‍ക്കാര്‍ സ്‌കൂളുകളില്‍ ഹിജാബുകള്‍ ധരിക്കണോ എന്നത് അതേ ജഡ്ജിയാണ് തീരുമാനിക്കുന്നത് എന്നായിരുന്നു ചേതന്‍ കുമാര്‍ ട്വീറ്റിലൂടെ ചോദിച്ചത്.












Click it and Unblock the Notifications