നയന്‍താര-വിഘ്നേഷ് ദമ്പതികള്‍ക്കായി വാടകഗര്‍ഭം ധരിച്ചത് ബന്ധുവെന്ന് റിപ്പോര്‍ട്ട്
ചെന്നൈ: താരദമ്പതികളായ നടി നയന്‍താരയ്ക്കും ഭര്‍ത്താവ് വിഘ്നേഷ് ശിവനും വേണ്ടി വാടക ഗര്‍ഭധാരണത്തിന് തയ്യാറായത് മലയാളി യുവതി ആണ് എന്ന് റിപ്പോര്‍ട്ട്. മനോരമ ഓണ്‍ലൈന്‍ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.
നയന്‍താരയുടെ ബന്ധുവായ ഈ മലയാളി യുവതി ആണ് ദുബായിലെ ബിസിനസ് കൈകാര്യം ചെയ്യുന്നത് എന്നാണ് റിപ്പോര്‍ട്ട്. നേരത്തെ ഇരുവര്‍ക്കും കുഞ്ഞ് ജനിച്ചതിന് പിന്നാലെ വാടകഗര്‍ഭ ധാരണത്തിലെ ചട്ടങ്ങള്‍ ലംഘിക്കപ്പെട്ടതായി ആരോപണം ഉയര്‍ന്നിരുന്നു.

എന്നാല്‍ ഇതിന് പിന്നാലെ വാടക ഗര്‍ഭധാരണം സംബന്ധിച്ച വിവാദങ്ങള്‍ക്ക് മറുപടിയായി നയന്‍താരയും ഭര്‍ത്താവ് വിഘ്നേഷ് ശിവനും തമിഴ്നാട് ആരോഗ്യവകുപ്പിന് സത്യവാങ്മൂലം നല്‍കിയിട്ടുണ്ട്. ഇതിന് പിന്നാലെയാണ് വാടക ഗര്‍ഭധാരണത്തിന് തയ്യാറായത് മലയാളി യുവതി ആണ് എന്ന റിപ്പോര്‍ട്ടും പുറത്തുവരുന്നത്.

അതേസമയം ആറ് വര്‍ഷം മുന്‍പ് തന്നെ വിവാഹം രജിസ്റ്റര്‍ ചെയ്തിട്ടുണ്ട് എന്നും വാടക ഗര്‍ഭധാരണത്തിലെ മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ചിട്ടില്ല എന്നുമാണ് നയന്‍താരയും വിഘ്നേഷ് ശിവനും തമിഴ്നാട് ആരോഗ്യവകുപ്പിന് നല്കിയ സത്യവാങ്മൂലത്തില്‍ പറയുന്നത്. കഴിഞ്ഞ ഡിസംബറില്‍ തന്നെ വാടകഗര്‍ഭധാരണ കരാര്‍ നടപടികള്‍ പൂര്‍ത്തിയാക്കിയെന്നും ഇരുവരും ചൂണ്ടിക്കാട്ടി.

ലിവിങ് ടുഗെദര്‍ ആയിരുനന ഇരുവരും ജൂണ്‍ 9 ന് നടന്ന വിപുലമായ ചടങ്ങിലാണ് വിവാഹിതരായത്. എന്നാല്‍, 2016 ല്‍ തന്നെ വിവാഹം രജിസ്റ്റര്‍ ചെയ്തിരുന്നു എന്നാണ് ഇപ്പോള്‍ ഇരുവരും പറയുന്നത്. വിവാഹം കഴിഞ്ഞ് 5 വര്‍ഷത്തിനു ശേഷവും കുട്ടികള്‍ ഇല്ലെങ്കില്‍ മാത്രമേ വാടകഗര്‍ഭധാരണം തെരഞ്ഞെടുക്കാവൂ എന്നതാണ് ഇത് സംബന്ധിച്ച ചട്ടം പറയുന്നത്.

എന്നാല്‍ വിവാഹം കഴിഞ്ഞു 4 മാസമാകും മുന്‍പ് ഇരട്ടക്കുഞ്ഞുങ്ങളുടെ അച്ഛനമ്മമാരായതോടെയാണ് ഇരുവര്‍ക്കുമെതിരെ തമിഴ്നാട് ആരോഗ്യവകുപ്പ് അന്വേഷണം ആരംഭിച്ചത്. നയന്‍താരയും വിഘ്നേഷ് ശിവനും വാടകഗര്‍ഭധാരണ ഭേദഗതി നിയമപ്രകാരമുള്ള വ്യവസ്ഥകള്‍ ലംഘിച്ചു എന്ന ആരോപണമാണ് ഉയര്‍ന്നത്.

വാടകഗര്‍ഭധാരണ ഭേദഗതി ജൂണ്‍ 22 നാണ് വിജ്ഞാപനം ചെയ്ത് പ്രാബല്യത്തില്‍ വന്നത്. എന്നാല്‍ അതിന് മുന്‍പേ വാടകഗര്‍ഭധാരണ നടപടികള്‍ പൂര്‍ത്തിയാക്കിയിരുന്നു എന്നും അതിനാല്‍ ഈ ഭേദഗതി ബാധകമാകില്ലെന്നും ആണ് ഇരുവരും പറയുന്നത്. സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന കാര്യങ്ങളില്‍ വാസ്തവമില്ലെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.

അതിനിടെ നയന്‍താര - വിഘ്നേഷ് ശിവന് താരദമ്പതികള്‍ക്ക് വാടക ഗര്‍ഭധാരണത്തിലൂടെ ഇരട്ടക്കുഞ്ഞുങ്ങള്‍ ജനിച്ച ആശുപത്രി തമിഴ്നാട് ആരോഗ്യവകുപ്പ് കണ്ടെത്തിയിരുന്നു. വാടക ഗര്‍ഭധാരണ നിയമം ലംഘിച്ചിട്ടുണ്ടോ എന്ന് അന്വേഷിക്കുന്ന ആരോഗ്യവകുപ്പ് സമിതി ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കും. തുടര്‍നടപടികള്‍ റിപ്പോര്‍ട്ട് കിട്ടിയ ശേഷം ആലോചിക്കുമെന്ന് ആരോഗ്യമന്ത്രി എം സുബ്രഹ്മണ്യന് പറഞ്ഞു.
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍












Click it and Unblock the Notifications