'2019 ലെ തിരഞ്ഞെടുപ്പില്‍ ക്രമക്കേട് നടന്നു?'; അസിസ്റ്റന്റ് പ്രൊഫസറുടെ പ്രബന്ധം വിവാദത്തില്‍
ന്യൂദല്‍ഹി: 2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ക്രമക്കേട് നടന്നെന്ന് സമര്‍ത്ഥിക്കുന്ന ഗവേഷണ പ്രബന്ധം വിവാദമാകുന്നു. അശോക സര്‍വകലാശാലയിലെ ഫാക്കല്‍റ്റി അംഗവും സാമ്പത്തിക ശാസ്ത്ര അസിസ്റ്റന്റ് പ്രൊഫസറുമായ സവ്യസാചി ദാസിന്റെ 'ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യത്തിലെ ജനാധിപത്യ പിന്മാറ്റം' എന്ന തലക്കെട്ടോടെയുള്ള പ്രബന്ധമാണ് വിവാദമായിരിക്കുന്നത്.
2019 ലെ പൊതുതെരഞ്ഞെടുപ്പില്‍ വോട്ടര്‍ എണ്ണത്തില്‍ ക്രമക്കേട് നടന്നതിന് തെളിവ് കാണിക്കുന്നെന്ന് അവകാശപ്പെട്ടാണ് പ്രബന്ധം പുറത്തിറക്കിയിരിക്കുന്നത്. നിലവില്‍ ഭരണത്തിലുള്ളവര്‍ക്ക് പ്രചാരണത്തിലൂടെ വിജയ മാര്‍ജിനുകളെ കൃത്യമായി പ്രവചിക്കാനും സ്വാധീനിക്കാനും കഴിയും എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. തിരഞ്ഞെടുപ്പ് സമയത്ത് ബി ജെ പി ഭരിക്കുന്ന സംസ്ഥാനങ്ങളിലാണ് പാര്‍ട്ടിയുടെ ആനുപാതികമല്ലാത്ത വിജയം കൂടുതലായി കേന്ദ്രീകരിച്ചിരിക്കുന്നതെന്ന് അദ്ദേഹം പറയുന്നു.

തിരഞ്ഞെടുപ്പ് കൃത്രിമത്വ സിദ്ധാന്തത്തിന് അനുകൂലമായ തെളിവുകളാണ് താന്‍ പ്രധാനമായും അന്വേഷിക്കുന്നത് എന്നും സവ്യസാചി പറയുന്നു. സംഭവം ഇതിനോടകം രാഷ്ട്രീയ വിവാദത്തിന് തിരികൊളുത്തിയിട്ടുണ്ട്. കോണ്‍ഗ്രസ് എം പി ശശി തരൂര്‍ ഗവേഷണ പ്രബന്ധത്തിലെ കണ്ടെത്തലുകളെ പ്രയാസകരം എന്നാണ് വിശേഷിപ്പിച്ചത്. തിരഞ്ഞെടുപ്പ് കമ്മീഷനും കേന്ദ്രസര്‍ക്കാരും വിഷയത്തില്‍ പ്രതികരിക്കണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അതേസമയം പാതിവെന്ത ഗവേഷണം എന്നാണ് ബി ജെ പി എം പി നിഷികാന്ത് ദുബെ പറഞ്ഞത്. ബി ജെ പിയുമായി നയപരമായ കാര്യങ്ങളില്‍ അഭിപ്രായവ്യത്യാസമുണ്ടാകുന്നത് നല്ലതാണ് എന്നും പക്ഷേ ഇത് അങ്ങനെയല്ല എന്നും അദ്ദേഹം പറഞ്ഞു. ഇത്തരം ഗവേഷണത്തിന്റെ പേരില്‍ ഒരാള്‍ക്ക് എങ്ങനെയാണ് ഇന്ത്യയുടെ ഊര്‍ജ്ജസ്വലമായ തിരഞ്ഞെടുപ്പ് പ്രക്രിയയെ അപകീര്‍ത്തിപ്പെടുത്താന്‍ കഴിയുക എന്നും അദ്ദേഹം ചോദിച്ചു.
പ്രബന്ധം വിവാദമായതോടെ അശോക സര്‍വകലാശാലയും പ്രതികരണവുമായി രംഗത്തെത്തി. അശോക സര്‍വകലാശാലയിലെ ഫാക്കല്‍റ്റിയോ വിദ്യാര്‍ത്ഥികളോ ജീവനക്കാരോ വ്യക്തിപരമായി നടത്തുന്ന സോഷ്യല്‍ മീഡിയ പ്രവര്‍ത്തനമോ പൊതു പ്രവര്‍ത്തനമോ സര്‍വകലാശാലയുടെ നിലപാടിനെ പ്രതിഫലിപ്പിക്കുന്നതല്ല എന്നാണ് അശോക സര്‍വകലാശാല പുറത്ത് വിട്ട പ്രസ്താവനയില്‍ പറയുന്നത്.
സവ്യസാചി ദാസിന്റെ ഗവേഷണ പ്രബന്ധത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ തങ്ങളെ നിരാശപ്പെടുത്തിയെന്നും സര്‍വകലാശാല വ്യക്തമാക്കി. വിവാദ പ്രബന്ധം ഇതുവരെ ഒരു നിര്‍ണായക അവലോകന പ്രക്രിയ പൂര്‍ത്തിയാക്കിയിട്ടില്ലെന്നും ഒരു അക്കാദമിക് ജേണലിലും പ്രസിദ്ധീകരിച്ചിട്ടില്ലെന്നും അശോക സര്‍വകലാശാല കൂട്ടിച്ചേര്‍ത്തു. അതേസമയം പ്രബന്ധം വിവാദമായ സാഹചര്യത്തില്‍ പ്രസ്താവനയില്‍ കൂടുതല്‍ ഒന്നും പറയാനില്ല എന്നാണ് സര്‍വകലശാല സഹസ്ഥാപകരായ സഞ്ജീവ് ബിക്ചന്ദാനിയുപം ആശിഷ് ധവാനും പ്രതികരിച്ചത്.
-
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ -
രാജീവ് ഗാന്ധിയുടെ സോറി- ‘ഡീൽ’ ആരോപണം ചൂടുപിടിക്കുമ്പോൾ മൂന്നര പതിറ്റാണ്ടിനിപ്പുറവും ലൈവായി ‘കോലീബി സഖ്യം’ -
പത്തനംതിട്ടയിൽ അഞ്ചിടത്തും പഞ്ചതന്ത്രം പയറ്റി മുന്നണികൾ -
‘ഒന്ന് മാറിത്തന്നൂടെ...’- ഇനി അപരന്മാർക്ക് ഡിമാന്റുള്ള രണ്ടുനാൾ -
ത്രികോണപ്പോര് മുറുകി തലസ്ഥാന ജില്ല, മൂന്ന് ഹോട്ട്സ്പോട്ടുകൾ -
വി.എം. സുധീരനെ അപരൻ ‘തോൽപ്പിച്ചപ്പോൾ...’ -
‘ചാഞ്ചാട്ട’ മണ്ഡലങ്ങൾ പത്ത്- എൽഡിഎഫിന് ഏഴ്, യുഡിഎഫിന് മൂന്ന്, അഞ്ചിടത്ത് രണ്ടാമതെത്തിയത് എൻഡിഎ -
സാങ്കേതിക പിഴവ്; ബിജെപി സീലിൽ വിശദീകരണവുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ -
'പാലക്കാട് നേമം ആവർത്തിക്കാനുളള പുറപ്പാട്, ബിജെപിയെ നേരിടേണ്ടത് കോമഡി കൊണ്ടല്ല', രമേഷിനെതിരെ ഐസക് -
ആരും കേരളത്തിൽ സർക്കാരുണ്ടാക്കാം, നേരിയ മുൻതൂക്കം ഈ മുന്നണിക്ക്, വോട്ട് വൈബ് സര്‍വ്വേ ഫലം പറയുന്നത് -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
'സ്വർണ വില പവന് ഇനി 30,000 രൂപ വരെ കുറയും'; 18 കാരറ്റ് വേണ്ട, 22 കാരറ്റ് തന്നെ വില കുറച്ച് വാങ്ങാം












Click it and Unblock the Notifications