കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചായക്കടയിലിരുന്ന് 'തള്ളോട്...തള്ള്'; അടുത്തിരുന്നത് പോലീസുകാരനും, അറസ്റ്റിലായത് വൻ കിഡ്നി റാക്കറ്റ്!

  • By Akshay
Google Oneindia Malayalam News

ഡെറാഡൂൺ: ചായക്കടയിൽ നിന്ന് പോലീസുകാരൻ‌ യാദൃശ്ചികമായി കേൽക്കാനിടയായ സംഭഷണത്തിൽ കുടുങ്ങിയത് വൻ കിഡ്നി റാക്കറ്റ്. ഹരിദ്വാര്‍ റാണിപൂര്‍ സ്‌റ്റേഷനിലെ പോലീസ് കോണ്‍സ്റ്റബിള്‍ പങ്കജ് ശര്‍മ്മയാണ് വെറുതെ കേട്ട ഒരു സംഭാഷണത്തിന് പുറകെ പോയി സംസ്ഥാനത്തെ തന്നെ വന്‍ കിഡ്‌നി റാക്കറ്റിനെ വലയിലാക്കിയത്.

കഴിഞ്ഞ മാസമാണ് സംഭവം നടന്നത്. റാണിപൂര്‍ പോലീസ് സ്‌റ്റേഷനിലേക്ക് നിയമിതനായ പങ്കജ് ശര്‍മ്മ തന്റെ പ്രഭാത നടത്തത്തിന് ശേഷം വഴിവക്കിലെ കടയില്‍ ചായകുടിക്കാന്‍ കയറിയത്. സാധാരണ വേഷത്തിലായത് കൊണ്ട് ആര്‍ക്കും പങ്കജിനെ മനസിലായുമില്ല. ഇതിനിടെ അടുത്ത ഏതോ ഒരു ആശുപത്രിയിലെ കിഡ്‌നി റാക്കറ്റിനെ കുറിച്ച് രണ്ട് പേര്‍ കാര്യമായി സംസാരിക്കുന്നത് ശര്‍മ്മയുടെ ശ്രദ്ധയില്‍പെട്ടു. തുടർന്ന് അതിനു പിന്നാലെ പോലീസ് പോകുകയായിരുന്നു.

ആശുപത്രിയുടെ പേര് കിട്ടിയില്ല

ആശുപത്രിയുടെ പേര് കിട്ടിയില്ല

ആശുപത്രിയുടെ പേര് ഇവര്‍ പറഞ്ഞിരുന്നില്ലെങ്കിലും കിഡ്‌നി റാക്കറ്റ് പ്രവര്‍ത്തിക്കുന്നതിനെ കുറിച്ചായിരുന്നു സംസാരം. പിന്നീട് ഇതിനെ കുറിച്ച് പങ്കജ് ശര്‍മ്മ തന്റെ മുതിര്‍ന്ന ഉദ്യോഗസ്ഥരോട് സംസാരിക്കുകയായിരുന്നു.

അന്വേഷണം ആരംഭിച്ചു

അന്വേഷണം ആരംഭിച്ചു

ശര്‍മ്മയുടെ വിവരത്തെ തുടര്‍ന്ന് പോലീസ് സൂപ്രണ്ടിന്റെ നിര്‍ദേശത്തോടെ ഒരു താല്‍ക്കാലിക അന്വേഷണ സംഘത്തെ രൂപീകരിക്കുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു.

ഗംഗോത്രി ചാരിറ്റബിള്‍ ആശുപത്രി

ഗംഗോത്രി ചാരിറ്റബിള്‍ ആശുപത്രി

തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ലത്താപ്പുര്‍ ഭാഗത്തെ ഗംഗോത്രി ചാരിറ്റബിള്‍ ആശുപത്രിയിലാണ് സംഭവം നടക്കുന്നതെന്ന് അന്വേഷണ ഉദ്യഗസ്ഥര്‍ക്ക് മനസിലായി.

ഒരു മാസത്തിനുള്ളിൽ അറസ്റ്റ്

ഒരു മാസത്തിനുള്ളിൽ അറസ്റ്റ്

ഒരു മാസത്തിന് ശേഷം ഇതുമായി ബന്ധമുള്ള വ്യക്തിയെ സെപ്റ്റംബര്‍ പത്താംതീയതിയാണ് സംഘത്തെ അറസ്റ്റ് ചെയ്തത്.

ആദ്യം പൊക്കിയത് ഡ്രൈവറെ

ആദ്യം പൊക്കിയത് ഡ്രൈവറെ

കിഡ്‌നിയെടുക്കേണ്ട വ്യക്തിയെ ആശുപത്രിയില്‍ എത്തിക്കുന്ന എസ്യുവിയിലെ ഡ്രൈവറെ തന്നെയാണ് ആദ്യം പോലീസ് അറസ്റ്റ് ചെയ്തത്. പിന്നീട് ഇതുമായി ബന്ധപ്പെട്ട അഞ്ച് പേരെയും പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു

പങ്കജ് ശർമ്മയ്ക്ക് ആദരവ്

പങ്കജ് ശർമ്മയ്ക്ക് ആദരവ്

പങ്കജ് ശര്‍മ്മയുടെ ബുദ്ധിപരമായ നീക്കത്തിന് ആദരമെന്നോണം ഇയാളെ വരും വര്‍ഷത്തെ നല്ല പോലീസ് ഉദ്യോഗസ്ഥനുള്ള അവാര്‍ഡിനായി ഹരിദ്വാര്‍ പോലീസ് നിര്‍ദേശിച്ചിട്ടുണ്ട്.

English summary
It was a random conversation at a tea shop overheard by a policeman that eventually led to busting of the kidney racket in Dehradun. The discussion in question happened between two drivers who were tasked to ferry kidney donors to Gangotri Charitable Hospital on the outskirts of Dehradun.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X