കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോഷണ മുതലുമായി രക്ഷപ്പെടാന്‍ കള്ളന്‍ ലിഫ്റ്റ് ചോദിച്ചത് വീട്ടുടമയുടെ ബൈക്കില്‍; ട്വിസ്റ്റ്

Google Oneindia Malayalam News

കള്ളനെ കയ്യോടെ പൊക്കി എന്ന് പറഞ്ഞുകേട്ടിട്ടില്ലേ. അതുപോലൊരു സംഭവമാണ് ഇനി പറയാൻ പോകുന്നത്. മോഷ്ടിച്ച സാധനങ്ങളുമായി രക്ഷപ്പെടാൻ ശ്രമിക്കുമ്പോഴാണ് ഇയാളെ മോഷണം നടത്തിയ വീട്ടിന്റെ ഉടമസ്ഥൻ കയ്യോടെ പൊക്കിയത്. സംഭവം ശരിക്കും സിനിമ കഥ പോലെയാണ്. തുടക്കം മുതലുള്ള സംഭവം വിശദമായി അറിയാം...

ഈ കള്ളന്റേത് വല്ലാത്തൊരു വിധി തന്നെയായിരുന്നു. വീട്ടിൽ കയറി കവർച്ച നടത്തിയ കള്ളൻ രക്ഷപ്പെടാൻ ലിഫ്റ്റ് ചോദിച്ചത് വീട്ടുടമയുടെ ബൈക്കിൽ തന്നെയായിരുന്നു. ചെന്നൈയിലെ ആവഡിയിലാണ് സംഭവം. നാല് പവനോളം വരുന്ന നെക്ലേസ് ആയിരുന്നു ഇയാൾ മോഷ്ടിച്ചത്.

1

ആവഡി സ്വദേശിയായ ജെനിം രാജാദാസ് തന്റെ വീട്ടിൽ നടന്ന കവർച്ചയെ കുറിച്ച് പരാതി നൽകാനാണ് ബൈക്കിൽ പുറപ്പെട്ടത്. ഇടയ്ക്കുവച്ച് ഒരാൾ ബൈക്കിന് കൈ കാണിച്ച് ലിഫ്റ്റ് ചോദിച്ചു.പ്രദേശത്ത് മുമ്പ് കാണാത്ത ആളായിരുന്നു അത്. കയ്യിൽ വലിയ ഒരു താക്കോൽ കൂട്ടം ശ്രദ്ധയിൽപ്പെടുകയും ചെയിതിരുന്നു, ഇതോടെ രാജാദാസിന് സംശയം തോന്നി.

ഫ്രിഡ്ജിന്റെ ഡോറിലാണോ പാല്‍പാക്കറ്റ് വെയ്ക്കാറുള്ളത്? എന്നാല്‍ ഇത് കേട്ടാല്‍ നിങ്ങള്‍ ഞെട്ടുംഫ്രിഡ്ജിന്റെ ഡോറിലാണോ പാല്‍പാക്കറ്റ് വെയ്ക്കാറുള്ളത്? എന്നാല്‍ ഇത് കേട്ടാല്‍ നിങ്ങള്‍ ഞെട്ടും

2

പാതിവഴിയിൽ വണ്ടി നിർത്തി നാട്ടുകാരേയും കൂട്ടി സഹായത്തോടെ രാജാദാസ് ചോദ്യം ചെയ്തപ്പോഴാണ് താൻ കയറിയ വീടിന്റെ ഉടമസ്ഥനൊപ്പമാണ് ഇതുവരെ താൻ യാത്ര ചെയ്തതെന്ന് കള്ളന് മനസിലായത്. പെരുമാൾ നായ്ക്കൻ സ്ട്രീറ്റിലെ പെരിയ കാഞ്ചി സ്വദേശി ഉമർ(44) ആയിരുന്നു മോഷണം നടത്തിത്.

Video: ലൈവിനിടെ വിദേശ വനിതയ്ക്ക് നേരെ യുവാവിന്റെ അതിക്രമം; വീഡിയോVideo: ലൈവിനിടെ വിദേശ വനിതയ്ക്ക് നേരെ യുവാവിന്റെ അതിക്രമം; വീഡിയോ

3

കഴിഞ്ഞ ദിവസമായിരുന്നു സംഭവം നടന്നത്. സ്വകാര്യ കാർ കമ്പനിയിൽ ജീവനക്കാരനായ രാജാദാസും ഭാര്യയും രാവിലെ വീടു പൂട്ടി സാധനങ്ങൾ വാങ്ങാനായി മാർക്കറ്റിലേക്ക് പോയി. ഈ സമയത്താണ് മോഷണം നടന്നത് വീട് കുത്തിത്തുറന്ന് അകത്ത് കയറിയ ഉമർ മാല മോഷ്ടിച്ചു. അര മണിക്കൂറിനകം രാജാദാസും ഭാര്യയും തിരിച്ചെത്തി. വീടിന്റെ വാതിലും അലമാരയും തുറന്നുകിടക്കുകയായിരുന്നു.

4

ഉടൻ പൊലീസ് സ്റ്റേഷനിലേക്ക് പുറപ്പെട്ട രാജാദാസിന്റെ ബൈക്കിന് ഒരാൾ കൈ കാണിച്ചു. രാജാദാസ് ഇയാൾക്ക് ലിഫ്റ്റ് നൽകി. ഇയാളുടെ കയ്യിലെ താക്കോൽ കൂട്ടവും പരിഭ്രമവും എല്ലാം രാജാദാസിന്റെ സംശയം വർദ്ധിപ്പിച്ചു. ബൈക്ക് നിർത്തി ചോദ്യം ചെയ്യുന്നതിനിടയിൽ ഉമർ രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു.

English summary
A robbery story goes viral on social media, because of these reason, here is the coplete story
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X