കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപി മുന്‍ മന്ത്രിയെ കളത്തിലിറക്കി കോണ്‍ഗ്രസ്; 7000 സന്ന്യാസിമാരുടെ സമ്മേളനം, ഭോപ്പാലില്‍ ഷോ

Google Oneindia Malayalam News

ഭോപ്പാല്‍: മധ്യപ്രദേശ് തലസ്ഥാനമായ ഭോപ്പാല്‍ ഇത്തവണ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഏറെ ശ്രദ്ധിക്കപ്പെടുന്ന മണ്ഡലമാണ്. കോണ്‍ഗ്രസിന്റെ ശക്തനായ നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ദിഗ്‌വിജയ് സിങിനെയാണ് കോണ്‍ഗ്രസ് ഇവിടെ മല്‍സരിപ്പിക്കുന്നത്. എന്നാല്‍ ബിജെപി സ്ഥാനാര്‍ഥിയാക്കിയത് മലേഗാവ് സ്‌ഫോടന കേസിലെ പ്രതി സാധ്വി പ്രഗ്യാ സിങ് താക്കൂറിനെയാണ്.

Dig

സന്ന്യാസിനി മല്‍സരിക്കുന്ന സാഹചര്യത്തില്‍ അതേ നാണയത്തില്‍ തിരിച്ചടിക്കാനാണ് കോണ്‍ഗ്രസ് തീരുമാനം. മുന്‍ ബിജെപി സര്‍ക്കാരിലെ മന്ത്രിയും സന്യാസിയുമായ കംപ്യൂട്ടര്‍ ബാബയെ രംഗത്തിറക്കിയിരിക്കുകയാണ് കോണ്‍ഗ്രസ്. 7000 സന്യാസിമാരുടെ സമ്മേളനമാണ് മെയ് എട്ടിന് കംപ്യൂട്ടര്‍ ബാബ മുന്‍കൈയ്യെടുത്ത് ഭോപ്പാലില്‍ നടത്തുന്നത്.

ഗ്രാമീണ വോട്ടര്‍മാരെ ലക്ഷ്യമിട്ടാണ് കംപ്യൂട്ടര്‍ ബാബയുടെ നീക്കം. ദിഗ്‌വിജയ് സിങിനെ പിന്തുണച്ച് മെയ് എട്ടിന് നടക്കുന്ന റാലിയില്‍ 7000 സന്യാസിമാര്‍ പങ്കെടുക്കുമെന്ന് അദ്ദേഹം പറഞ്ഞു. 13 മഠങ്ങളില്‍ നിന്നുള്ള സന്യാസിമാരാണ് പങ്കെടുക്കുക.

യുപിയില്‍ വന്‍ ട്വിസ്റ്റ്; കോണ്‍ഗ്രസിന് വോട്ട് ചോദിച്ച് മായാവതി, നിലപാട് വ്യക്തം, അന്തംവിട്ട് ബിജെപിയുപിയില്‍ വന്‍ ട്വിസ്റ്റ്; കോണ്‍ഗ്രസിന് വോട്ട് ചോദിച്ച് മായാവതി, നിലപാട് വ്യക്തം, അന്തംവിട്ട് ബിജെപി

നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിപ്പിക്കാത്തതിനെ തുടര്‍ന്നാണ് കംപ്യൂട്ടര്‍ ബാബ ബിജെപിയുമായി അകന്നത്. പിന്നീട് കോണ്‍ഗ്രസിന് വേണ്ടി പ്രചാരണം നടത്തുകയായിരുന്നു. നിലവില്‍ ബിജെപിയെ പരാജയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് പ്രവര്‍ത്തനം. ബിജെപി സന്യാസിമാരെ അവഗണിച്ചുവെന്ന് അദ്ദേഹം പറയുന്നു.

ചൊവ്വാഴ്ച ഭോപ്പാലില്‍ സന്യാസിമാര്‍ പ്രത്യേക പ്രാര്‍ഥന നടത്തുമെന്നും എട്ടിന് റോഡ് ഷോ സംഘടിപ്പിക്കുമെന്നും കംപ്യൂട്ടര്‍ ബാബ അറിയിച്ചു. ദിഗ്‌വിജയ് സിങ് മണ്ഡലത്തിലെ എല്ലാ നീക്കങ്ങളും അറിഞ്ഞാണ് പ്രചാരണം നടത്തുന്നത്. ഒട്ടേറെ വിഭാഗങ്ങള്‍ അദ്ദേഹത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ക്ഷേത്രങ്ങളും മഠങ്ങളും സന്ദര്‍ശിച്ച അദ്ദേഹത്തിന് വന്‍സ്വീകരണമാണ് ലഭിച്ചത്. 1989ന് ശേഷം ബിജെപി മാത്രം ജയിക്കുന്ന മണ്ഡലമാണ് ഭോപ്പാല്‍. ഇത്തവണ തിരിച്ചുപിടിക്കാന്‍ സാധിക്കുമെന്നാണ് കോണ്‍ഗ്രസ് വിശ്വാസം.

English summary
A ‘saffron’ show in Digvijay Singh’s support
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X