Get Updates
Get notified of breaking news, exclusive insights, and must-see stories!

700 പേജുകളിലായി 1200 ശ്ലോകങ്ങള്‍..! നരേന്ദ്ര മോദിയെക്കുറിച്ചുള്ള മഹാകാവ്യം പുറത്ത്

ഭുവനേശ്വര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കുറിച്ച് മഹാകാവ്യം രചിച്ച് സംസ്‌കൃത പണ്ഡിതന്‍. ഒഡീഷയിലെ ഗഞ്ചം ജില്ലയില്‍ നിന്നുള്ള സംസ്‌കൃത പണ്ഡിതനായ സോമനാഥ് ദാഷാണ് മോദിയെ കുറിച്ച് മഹാകാവ്യം രചിച്ചിരിക്കുന്നത്. നരേന്ദ്ര ആരോഹണം എന്ന് പേരിട്ടിരിക്കുന്ന മഹാകാവ്യത്തിന് 700 പേജുകളാണ് ഉള്ളത്. 12 അധ്യായങ്ങളിലായി 1,200 ശ്ലോകങ്ങളാണ് ഇതില്‍ അടങ്ങിയിരിക്കുന്നത്.

തിരുപ്പതിയിലെ നാഷണല്‍ സംസ്‌കൃത സര്‍വകലാശാലയിലെ അസോസിയേറ്റ് പ്രൊഫസറാണ് സോമനാഥ് ദാഷ്. കഴിഞ്ഞ ആഴ്ച ഗുജറാത്തിലെ വെരാവലില്‍ നടന്ന യുവജനോത്സവത്തിലാണ് മഹാകാവ്യം അനാവരണം ചെയ്തത്. മഹാകാവ്യത്തിലെ ശ്ലോകങ്ങള്‍ക്ക് ഇംഗ്ലീഷിലും ഹിന്ദിയിലും വിവരണങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. നരേന്ദ്ര മോദിയുടെ ജീവിതവും പ്രവൃത്തിയുമാണ് മഹാകാവ്യത്തിന്റെ ഇതിവൃത്തം.

Narendra Modi

സാധാരണ പൊതുപ്രവര്‍ത്തകനില്‍ നിന്ന് ഗുജറാത്ത് മുഖ്യമന്ത്രി, പ്രധാനമന്ത്രി എന്നീ പദവികളിലേക്ക് ഉള്ള മോദിയുടെ ജീവിതയാത്ര, ബാല്യകാലം തുടങ്ങി മോദിയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും മഹാകാവ്യത്തില്‍ ഉണ്ട് എന്നാണ് രചയിതാവ് അവകാശപ്പെടുന്നത്. മഹാകാവ്യം പൂര്‍ത്തിയാക്കാന്‍ നാല് വര്‍ഷം വേണ്ടി വന്നു എന്നാണ് 48 കാരനായ സോമനാഥ് ദാഷ് പറയുന്നത്.

'എളിമയുള്ള കുടുംബ പശ്ചാത്തലത്തില്‍ നിന്നുള്ള അദ്ദേഹത്തിന്റെ ഉയര്‍ച്ചയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ഇത് തയ്യാറാക്കിയത്. മോദിയുടെ പോരാട്ടങ്ങളും സന്യാസ രാഷ്ട്രീയ യാത്രയും ലോകമെമ്പാടുമുള്ള യുവജനങ്ങള്‍ക്ക് പ്രചോദനമാണ്. അതിനാലാണ് താന്‍ സംസ്‌കൃതത്തില്‍ അത്തരമൊരു വ്യക്തിത്വത്തെക്കുറിച്ച് എഴുതാന്‍ ഞാന്‍ നിര്‍ബന്ധിതനായത്,' അദ്ദേഹം വ്യക്തമാക്കി.

നാല് വര്‍ഷത്തിനിടെ പുസ്തകങ്ങള്‍, ജേണലുകള്‍, മോദിയുടെ പ്രസംഗങ്ങള്‍, റേഡിയോ പ്രഭാഷണ പരമ്പരയായ മന്‍ കി ബാത്ത് എന്നിവയുള്‍പ്പെടെ വിവിധ സ്രോതസ്സുകളില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ചു എന്നും സോമനാഥ് ദാഷ് പറഞ്ഞു. മോദിയെ വ്യക്തിപരമായി ഒരിക്കലും നേരിട്ട് കണ്ടിട്ടില്ല എന്നും സോമനാഥ് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+