കൊന്ന പാപം തീര്‍ക്കാന്‍ കാളീമന്ത്രം ചൊല്ലും: ഏഴു കൊലപാതകം, ഹരിയാനയില്‍ സീരിയല്‍ കില്ലര്‍ അറസ്റ്റില്‍
കൊന്ന പാപം തീര്‍ക്കാന്‍ കാളീമന്ത്രം ചൊല്ലും: ഏഴു കൊലപാതകം, ഹരിയാനയില്‍ സീരിയല്‍ കില്ലര്‍ അറസ്റ്റില്‍
ഹരിയാന: ഹരിയാനയില്‍ ഏഴു തുടര്‍കൊലപാതകങ്ങള്‍ ചെയ്തയാള്‍ അറസ്റ്റില്‍. കൊലപാതകത്തിന്റെ പാപം തീര്‍ക്കാന്‍ കൊലചെയ്യുന്നതിന് മുമ്പായി കാളീമന്ത്രം ചൊല്ലുന്നതാണ് കൊലപാതകിയുടെ രീതിയെന്ന് പോലീസ് പറയുന്നു.ഇത്തരത്തില്‍ ഏഴുകൊലപാതകങ്ങളാണ് പ്രതി ചെയ്തതെന്നാണ് പോലീസ് കരുതുന്നത്.
ഹരിയാന സ്വദേശിയായ ജഗ്തര്‍ സിന്‍ഹയാണ് പോലീസ് കസ്റ്റഡിയിലായത്. കൊലപാതകത്തിന് മുമ്പ് ജഗ്തര്‍ 108 തവണ കാളീമന്ത്രം ചൊല്ലും കൊലയുടെ പാപങ്ങള്‍ ഇല്ലാതാവാന്‍. ഇതുവരെ ചെയ്ത കൊലപാതകങ്ങളെല്ലാം മോഷണത്തിനിടെയാണെന്നും 600 അധികം മോഷണം നടത്തിയിട്ടുണ്ടെന്നും ജഗ്തര്‍ പറയുന്നു.

മോഷണത്തിനിടയില്‍ മാത്രമാണ് കൊലപാതകമെന്നും ഫരീദാബാദ്, പള്‍വാള്‍, കുരുക്ഷേത്ര, പഞ്ചാബ് എന്നിവിടങ്ങളിലാണ് കൊലപാതകം ചെയ്തതെന്നാണ് ഇയാള്‍ പോലീസിനോട് പറഞ്ഞതായി ഇന്ത്യ ടുഡെ റിപ്പോര്‍ട്ട് ചെയ്യുന്നു. തിങ്കളാഴ്ച്ച രാത്രിയോടെയാണ് ഇയാളെ സംശയാസ്പദമായ സാഹചര്യത്തില്‍ ഹരിയാന പോലീസ് കസ്റ്റഡിയില്‍ എടുത്തത്. മാനസികവൈകല്യമുള്ള ഇത്തരം സംഭവങ്ങള്‍ ഇന്ത്യയില്‍ ആവര്‍ത്തിക്കുകയാണ്.












Click it and Unblock the Notifications