കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രതിരോധിച്ചില്ലെങ്കിൽ രോഗബാധിതനിൽ നിന്ന് 406 പേരിലേക്ക് രോഗം പകരുമെന്ന്: ഐസിഎംആർ പഠനം

Google Oneindia Malayalam News

ദില്ലി: കൊറോണ പ്രതിരോധ നടപടികൾ സ്വീകരിച്ചിട്ടില്ലെങ്കിൽ ഒരു രോഗിയിൽ നിന്ന് 406 പേരിലേക്ക് രോഗം വ്യാപിക്കുമെന്ന് പഠനം. പ്രതിരോധ നടപടികൾ ഒന്നും സ്വീകരിക്കാത്ത പക്ഷം രോഗബാധിതനായ ഒരാളിൽ നിന്ന് 406 പേരിലേക്ക് രോഗം ബാധിക്കുമെന്നാണ് ഐസിഎംഐറിനെ ഉദ്ധരിച്ച് കേന്ദ്ര ആരോഗ്യമന്ത്രാലയം ചൊവ്വാഴ്ച വ്യക്തമാക്കിയത്. മാർച്ച് 24ന് പ്രഖ്യാപിച്ച രാജ്യവ്യാപക ലോക്ക് ഡൌൺ 13 ദിവസം പിന്നിടുമ്പോഴാണ് ഐസിഎംആറിന്റെ പഠനറിപ്പോർട്ട് പുറത്തുവരുന്നത്. രാജ്യത്ത് കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യാൻ തുടങ്ങിയതോടെയാണ് ഇന്ത്യ ലോക്ക് ഡൌൺ ഉൾപ്പെടെയുള്ള നിയന്ത്രണങ്ങൾ രാജ്യത്ത് കൊണ്ടുവരുന്നത്.

ജപ്പാൻ 'തള്ളുകൾ' തീർന്നു? കൊവിഡ് അതിരൂക്ഷം...പക്ഷേ ലോക്ക് ഡൗൺ ഇല്ല, അടിയന്തരാവസ്ഥ മാത്രം; ചൂതാട്ടം?ജപ്പാൻ 'തള്ളുകൾ' തീർന്നു? കൊവിഡ് അതിരൂക്ഷം...പക്ഷേ ലോക്ക് ഡൗൺ ഇല്ല, അടിയന്തരാവസ്ഥ മാത്രം; ചൂതാട്ടം?

 പ്രതിരോധ നടപടികൾ സ്വീകരിച്ചാൽ

പ്രതിരോധ നടപടികൾ സ്വീകരിച്ചാൽ

സാമൂഹിക അകലം പാലിക്കുന്നത് ഉൾപ്പെടെയുള്ള പ്രതിരോധ നടപടികൾ സ്വീകരിച്ചിട്ടില്ല എങ്കിലുള്ള പരിണിത ഫലത്തെക്കുറിച്ചാണ് ഐസിഎംആർ മുന്നറിയിപ്പ് നൽകുന്നത്. എന്നാൽ പ്രതിരോധ നടപടികൾ സ്വീകരിക്കുന്ന സ്ഥലങ്ങളിൽ ഇതേ കാലയളവിൽ രോഗം ബാധിക്കുന്നവരുടെ എണ്ണത്തിൽ 2.5 ശതമാനം കുറയുമെന്നും ഐസിഎംആറിനെ ഉദ്ധരിച്ച് ആരോഗ്യ മന്ത്രാലയം ജോയിന്റ് സെക്രട്ടറി ലാവ് അഗർവാൾ വ്യക്തമാക്കി.

 ഐസിഎംആർ പഠനം

ഐസിഎംആർ പഠനം

നിലവിലെ സാഹചര്യത്തിൽ കൊറോണ വൈറസ് വ്യാപിക്കാനുള്ള സാധ്യത 1.5നും നാലിനും ഇടയിലാണെന്നാണ് ഐസിഎംആർ പഠനം പറയുന്നത്. എത്രത്തോളം പകർച്ചാ വ്യാധിയായ വൈറസാണ് കൊറോണ വൈറസെന്നാണ് ആർഒ എന്ന പദം കൊണ്ട് ഐസിഎംആർ വിശേഷിപ്പിക്കുന്നത്. ആർഒയുടെ തോത് 2.5 ശതമാനമാണെങ്കിൽ രോഗം സ്ഥിരീകരിച്ച വ്യക്തിയിൽ നിന്ന് 30 ദിവസത്തിനുള്ളിൽ 406 പേരിലേക്ക് രോഗം വ്യാപിക്കുമെന്നാണ് പഠനം സൂചിപ്പിക്കുന്നത്. സോഷ്യൽ ഡിസ്റ്റൻസിംഗ്, ലോക്ക് ഡൌൺ എന്നിവ ഉൾപ്പെടെയുള്ള പ്രതിരോധ നടപടികൾ സ്വീകരിക്കാത്ത സാഹചര്യത്തിലാണിതെന്നും പഠനം അടിവരയിടുന്നു.

ലോക്ക് ഡൌണിന്റെ പ്രാധാന്യം

ലോക്ക് ഡൌണിന്റെ പ്രാധാന്യം

സോഷ്യൽ ഡിസ്റ്റൻസിംഗ്, ലോക്ക് ഡൌൺ എന്നിവ ഉൾപ്പെടെയുള്ള പ്രതിരോധ നടപടികൾ സ്വീകരിച്ചാൽ സാമൂഹ വ്യാപനത്തിന്റെ തോത് 75 ശതമാനത്തിൽ നിന്ന് 2.5 ശതമാനമായി കുറക്കാൻ സാധിക്കുമെന്നും അഗർവൾ പറയുന്നു. പ്രതിരോധ മാർഗ്ഗങ്ങൾ സ്വീകരിച്ചാൽ 2.5 വ്യക്തികളിലേക്ക് മാത്രമേ രോഗം വ്യാപിക്കൂ എന്നാണ് പഠനം സൂചിപ്പിക്കുന്നത്. ഇവിടെയാണ് 21 ദിവസത്തെ ലോക്ക് ഡൌണിന്റെയും സോഷ്യൽ ഡിസ്റ്റൻസിങ്ങിന്റേയും പ്രാധാന്യം എടുത്തു കാണിക്കുന്നത്.

ഇന്ത്യയിൽ മരണം 114

ഇന്ത്യയിൽ മരണം 114

കൊറോണ വൈറസ് വ്യാപനം പ്രതിരോധിക്കുന്നതിൽ സോഷ്യൽ ഡിസ്റ്റൻസിംഗ്, ലോക്ക് ഡൌൺ എന്നിവക്ക് സുപ്രധാന പങ്കുണ്ടെന്നും ജനങ്ങൾ ഇവ രണ്ടും കൃത്യമായി പാലിക്കണമെന്നും ലാവ് അഗർവാൾ ചൂണ്ടിക്കാണിക്കുന്നു. ഇന്ത്യയിൽ കൊറോണ ബാധിതരിൽ 114 പേരാണ് ഇതിനകം മരിച്ചത്. അതേസമയം രോഗം ബാധിതരുടെ എണ്ണം 4,421 ആയി കുടുകയും ചെയ്തിട്ടുണ്ടെന്നാണ് ആരോഗ്യ മന്ത്രാലയം നൽകുന്ന കണക്കുകൾ.

English summary
A Single Coronavirus Patient Can Infect 406 People in 30 Days if Preventive Measures Not Taken: ICMR Study
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X