കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

15 വര്‍ഷമായി ശിവപൂജ ചെയ്യുന്ന പാമ്പ് അത്ഭുതമാകുന്നു

  • By Gokul
Google Oneindia Malayalam News

ആഗ്ര: വിശ്വാസമെന്നോ അന്ധവിശ്വാസമോന്നോ കേള്‍ക്കുന്നവര്‍ക്ക് തോന്നാമെങ്കിലും ആഗ്രയിലെ ഒരു അമ്പലത്തിലെ പാമ്പ് ഏവര്‍ക്കും ഇപ്പോള്‍ അത്ഭുതമായിരിക്കുകയാണ്. കഴിഞ്ഞ 15 വര്‍ഷമായി എല്ലാദിവസം മുടങ്ങാതെ അമ്പലത്തിലെത്തി ശിവപൂജ ചെയ്യുന്ന പാമ്പിനെ കാണാനായി മാത്രം നൂറുകണക്കിന് ആളുകളാണ് ഇവിടെ എത്തുന്നത്.

ആഗ്രയ്ക്കടുത്തുള്ള സലീമാബാദ് എന്ന ഗ്രാമത്തിലെ ശിവക്ഷേത്രത്തിലാണ് സംഭവം. ദിവസം അഞ്ചുമണിക്കൂര്‍ നേരം പാമ്പ് ശിവപൂജ ചെയ്യുകയാണെന്ന് പൂജാരിയും സാക്ഷ്യപ്പെടുത്തുന്നു. പതിനഞ്ചുവര്‍ഷമായി ഇന്നേവരെ പാമ്പ് പതിവു തെറ്റിച്ചിട്ടില്ലെന്നതും അത്ഭുതകരമാണ്.

lord-shiva

രാവിലെ പത്തുമണിവരെയാണ് അമ്പലത്തിലെ പൂജാസമയം. ശേഷം വൈകിട്ട് മൂന്നുമണിക്കുമാത്രമേ ക്ഷേത്രനട തുറയ്ക്കുകയുള്ളു. പത്തുമണിക്ക് അമ്പലത്തില്‍ നിന്നും ജനങ്ങളെല്ലാം പിന്മാറിയാല്‍ ഉടന്‍ പാമ്പ് അമ്പലത്തില്‍ പ്രവേശിക്കും. മൂന്നുമണിവരെ ശിവലിംഗത്തിനു സമീപം പാമ്പ് പ്രാര്‍ത്ഥനയില്‍ മുഴുകുമെന്ന് പൂജാരി പറഞ്ഞു.

അമ്പലത്തിലേക്ക് ആളുകള്‍ എത്തിത്തുടങ്ങുമ്പോഴേക്കും ശിവഭക്തനായ പാമ്പ് വാസസ്ഥലത്തേക്ക് മടങ്ങുകയും ചെയ്യും. ഇതുവരെ ആരെയും പാമ്പ് ഉപദ്രവിക്കുകയോ ഭയപ്പെടുത്തകയോ ചെയ്തിട്ടില്ലത്രെ. അത്ഭുതകരമായ സംഭവത്തെക്കുറിച്ച് വാര്‍ത്ത പരന്നതോടെ ദൂരദേശത്തുനിന്നുപോലും ആളുകള്‍ ക്ഷേത്രത്തിലെത്തിത്തുടങ്ങിയിട്ടുണ്ട്. എന്നാല്‍ പാമ്പിനെ ശല്യപ്പെടുത്തുന്ന തരത്തില്‍ ജനങ്ങളെ ക്ഷേത്രത്തിനുള്ളിലേക്ക് പ്രവേശിപ്പിക്കാറില്ല.

English summary
A snake has been 'praying' at a Shiva temple for 15 years
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X