കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജനങ്ങള്‍ പട്ടിണിയിലും ദുരിതത്തിലും; 3000 കോടിയുടെ പട്ടേല്‍ പ്രതിമ ഉദ്ഘാടനം ചെയ്യാനിരിക്കെ പ്രതിഷേധം

Google Oneindia Malayalam News

അഹമ്മദാബാദ്: ലോകത്തിലെ ഏറ്റവും വലിയ പ്രതിമയാകുമെന്ന് കരുതപ്പെടുന്ന ഇന്ത്യയുടെ പ്രഥമ ആഭ്യന്തരമന്ത്രി സര്‍ദാര്‍ വല്ലഭ് ഭായ് പട്ടേലിന്റെ പ്രതിമ അദ്ദേഹത്തിന്റെ ജന്മദിനമായ ഓക്ടോബര്‍ 31 ന് പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് സമര്‍പ്പിക്കാന്‍ ഒരുങ്ങുകയാണ്. ഇന്ത്യയുടെ ഐക്യത്തിന്റെ പ്രതീകമായി ഉയര്‍ത്തിക്കാട്ടുന്ന പട്ടേല്‍ പ്രതിമ സ്ഥാപിക്കുമെന്ന് 2013 ല്‍ ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ നരേന്ദ്ര മോദിയാണ് പ്രഖ്യാപിച്ചത്.

<strong>ശബരിമല: കോണ്‍ഗ്രസ് നേതൃത്വത്തിന്റെ നിലപാടിനെതിരെ കെഎസ്‌യുവില്‍ പടയൊരുക്കം, നേതാക്കള്‍ യോഗം ചേര്‍ന്നു</strong>ശബരിമല: കോണ്‍ഗ്രസ് നേതൃത്വത്തിന്റെ നിലപാടിനെതിരെ കെഎസ്‌യുവില്‍ പടയൊരുക്കം, നേതാക്കള്‍ യോഗം ചേര്‍ന്നു

നര്‍മ്മദയിലെ സര്‍ദാര്‍ സരോവര്‍ അണക്കെട്ടിന് സമീപം സ്ഥിതിചെയ്യുന്ന പ്രതിമയ്ക്ക് 182 മീറ്റര്‍ ഉയരമാണ് ഉള്ളത്. അതേസമയം പ്രതിമ നാളെ പ്രധാനമന്ത്രി അനാവരണം ചെയ്യാനിരിക്കെ ശക്തമായ എതിര്‍പ്പുകള്‍ വിവിധ കോണുകളില്‍ നിന്നും ഉയരുന്നത് ബിജെപിക്ക് കനത്ത വെല്ലുവിളിയാണ് സൃഷ്ടിക്കുന്നത്.

നര്‍മ്മദയുടെ തീരത്ത്

നര്‍മ്മദയുടെ തീരത്ത്

കേവാഡയില്‍ നര്‍മ്മദയുടെ തീരത്ത് സ്ഥാപിച്ചിരിക്കുന്ന പട്ടേലിന്റെ പ്രതിമ നാളെ പ്രധാനമന്ത്രി അനാവരണം ചെയ്യുന്നത് രാജ്യമെമ്പാടും വലിയ ആഘോഷമായി കൊണ്ടാടാനുള്ള നീക്കമാണ് ബിജെപി നടത്തുന്നത്.

കടുത്ത എതിര്‍പ്പ്

കടുത്ത എതിര്‍പ്പ്

എന്നാല്‍ പ്രതിമയ്‌ക്കെതിരെ ഗുജറാത്തില്‍ നിന്ന് തന്നെ കടുത്ത എതിര്‍പ്പ് ഉയരുന്നതാണ് ബിജെപിയിക്ക് ഇപ്പോള്‍ തിരിച്ചടിയായിരിക്കുന്നത്. സംസ്ഥാനത്ത് ഗ്രാമീണര്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ലാതെ കഷ്ടപ്പെടുമ്പോള്‍ കോടികള്‍ മുടക്കി പ്രതിമ നിര്‍മ്മിച്ചതിനെതിരെ നര്‍മ്മദ ജില്ലയിലെ 22 വില്ലേജ് സര്‍പാഞ്ചുമാരാണ് കഴിഞ്ഞ ദിവസം രംഗത്തെത്തിയത്.

ഉദ്ഘാടനം ചെയ്യുന്നത് ഉപേക്ഷിക്കണം

ഉദ്ഘാടനം ചെയ്യുന്നത് ഉപേക്ഷിക്കണം

ഒക്ടോബര്‍ 31 ന് സര്‍ദാര്‍ വല്ലഭായി പട്ടേലിന്റെ പ്രതിമ ഉദ്ഘാടനം ചെയ്യുന്നത് പ്രധാനമന്ത്രി ഉപേക്ഷിക്കണമെന്നുള്ള ആവശ്യവും തുറന്ന കത്തിലൂടെ ഗ്രാമമുഖ്യന്‍മാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

പ്രതിമയ്ക്കായി 3000 കോടി

പ്രതിമയ്ക്കായി 3000 കോടി

മൂവായിരും കോടിയോളം പ്രതിമയ്ക്കായി ചിലവഴിക്കുമ്പോള്‍ സ്‌കൂള്‍, ആശുപത്രി, കുടിവെള്ളം തുടങ്ങിയ ആവശ്യങ്ങള്‍ അവഗണിക്കപ്പെടുന്നു. തങ്ങള്‍ ആദരിച്ചിരുന്ന മണ്ണ്, ജലം, വനം എന്നിവയൊക്കെ ആദ്യം അണക്കെട്ടിന് വേണ്ടിയും ഇപ്പോള്‍ പ്രതിമക്ക് വേണ്ടിയും അധികാരികള്‍ തട്ടിയെടുത്തു.

അണക്കെട്ട് വന്നതോടെ

അണക്കെട്ട് വന്നതോടെ

അണക്കെട്ട് വന്നതോടെ അനേകം ആളുകള്‍ക്ക് ഭൂമിയും തൊഴിലും നഷ്ടമായി. പ്രതിമ നിര്‍മിക്കുന്നതിലൂടെ അത് ആവര്‍ത്തിക്കപ്പെടുകയാണ്. അണക്കെട്ട് ഇത്ര അടുത്ത് ഉണ്ടായിട്ടും കുടിക്കാനും കൃഷിക്കും വെള്ളം കിട്ടുന്നില്ലെന്നും ഗ്രാമീണര്‍ കുറ്റപ്പെടുത്തി.

കരിമ്പുകര്‍ഷകരും

കരിമ്പുകര്‍ഷകരും

സമീപജില്ലയായ ഛോട്ടാ ഉദയപൂരിലെ കരിമ്പുകര്‍ഷകരും പ്രതിമ അനാവരണം ചെയ്യുന്നതിനെതിരായി രംഗത്ത് വന്നിട്ടുണ്ട്. തങ്ങളുടെ ആവശ്യം അംഗീകരിച്ചില്ലെങ്കില്‍ പ്രതിമ അനാവരണം ചെയ്യുന്ന ദിവസം ജലസമാധി നടത്തുമെന്നാണ് കര്‍ഷകര്‍ അറിയിക്കുന്നത്.

ആദിവാസി സംഘടനകളും

ആദിവാസി സംഘടനകളും

പ്രതിമയുടെ അനാവരണ ചടങ്ങിനെ എതിര്‍ക്കുന്ന ആദിവാസി സംഘടനകളും 31 ന് ഉപവാസം പ്രഖ്യാപിച്ചിട്ടുണ്ട്. പ്രതിയമയുടെ പ്രചാരണത്തിനായി ഏകതായാത്രകള്‍ കടന്നുപോകുന്ന സ്ഥലങ്ങളിലെ ബാനറുകള്‍ വ്യാപകമായി കീറി നശിപ്പിച്ച നിലയിലാണ്.

തൊഴിലാളികളും

തൊഴിലാളികളും

ആദിവാസി നേതാവായ ബിര്‍സാ മുണ്ടയുടെ ചിത്രം പട്ടേലിന്റേയും മോദിയുടേയും ചിത്രങ്ങള്‍ക്കൊപ്പം പ്രദര്‍ശിപ്പിച്ചുള്ള ബാനറുകള്‍ വിനോദവകുപ്പ് രംഗത്ത് ഇറക്കിയെങ്കിലും മുണ്ടയുടെ പടമൊഴികെ ബാനറിന്റെ ബാക്കി ഭാഗമെല്ലാം കീറിയ നിലയിലാണ്. ഹിന്ദി മേഖലയില്‍ തൊഴില്‍ ഭീഷണി നേരിടുന്ന ഗുജറാത്തില്‍ നിന്നുള്ള തൊഴിലാളികളും പ്രതിമയുടെ അനാവരണത്തിനെതിരെ ശബ്ദം ഉയര്‍ത്തുന്നു.

ഹാര്‍ദ്ദിക് പട്ടേലും

ഹാര്‍ദ്ദിക് പട്ടേലും

ഉദ്ഘാടന ദിവസം തന്നെ പട്ടേല്‍ സമരനായകനായ ഹാര്‍ദ്ദിക് പട്ടേലും ജുനഗഡിലെ വംഥലയില്‍ ഉപവാസം പ്രഖ്യാപിച്ചിട്ടുണ്ട്. ഹര്‍ദ്ദിക്ക് പട്ടേലിന്റെ സമരത്തില്‍ മുന്‍ ബിജെപി നേതാക്കളായ യശ്വന്ത് സിന്‍ഹ, ശത്രുഖ്‌നന്‍ സിന്‍ഹ തുടങ്ങിയവരും സംബന്ധിക്കും.

English summary
A Statue of Unity in a Gujarat deeply divided
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X