ബൈക്കില്‍ ലിഫ്റ്റ് കൊടുത്തയാളെ വിഷം കുത്തിവെച്ച് കൊലപ്പെടുത്തി അപരിചിതന്
ഹൈദരാബാദ്: ബൈക്ക് യാത്രികനോട് ലിഫ്റ്റ് ചോദിച്ച ശേഷം വിഷം കുത്തിവെച്ച് കൊലപ്പെടുത്തി. തെലങ്കാനയിലെ ഖമ്മം ജില്ലയിലാണ് നടുക്കുന്ന സംഭവം. ഖമ്മം ജില്ലയിലെ മുദിഗൊണ്ട മണ്ഡലത്തില്‍ തിങ്കളാഴ്ചയാണ് ബൈക്ക് യാത്രികനെ ലിഫ്റ്റ് ചോദിച്ച അപരിചിതന് വിഷം നല്കി കൊലപ്പെടുത്തിയത്. 52 കാരനായ ശൈഖ് ജമാല്‍ സാഹിബ് എന്ന കര്ഷകന് ആണ് കൊല്ലപ്പെട്ടത്.
ബൊപ്പാറത്തില് നിന്ന് ആന്ധ്രാപ്രദേശിലെ ഗുന്ദ്രായിയിലേക്ക് മോട്ടോര്‍ സൈക്കിളില്‍ യാത്ര ചെയ്യുമ്പോഴാണ് സംഭവം നടന്നതെന്ന് പൊലീസ് പറഞ്ഞു. വല്ലഭി ഗ്രാമത്തില്‍ എത്തിയപ്പോള്‍ മങ്കി ക്യാപ്പ് ധരിച്ച ഒരു അപരിചിതന് ജമാലിനെ തടഞ്ഞ് നിര്‍ത്തി ലിഫ്റ്റ് അഭ്യര്‍ത്ഥിച്ചു. കുറച്ച് ദൂരം യാത്ര ചെയ്ത ശേഷം, അപരിചിതന് ജമാലിന്റെ തുടയില്‍ സിറിഞ്ച് കൊണ്ട് വിഷം കുത്തിവെക്കുകയായിരുന്നു.

തുടയില്‍ വേദന അനുഭവപ്പെടുന്നുവെന്ന് പറഞ്ഞ് ജമാല്‍ ഇതിനിടെ ബൈക്ക് നിര്‍ത്തി. ഇതോടെ അപരിചിതന് ബൈക്കില്‍ നിന്ന് ഇറങ്ങി ഇതേ വഴിക്ക് വരുന്ന സുഹൃത്തിനൊപ്പം പോകാമെന്ന് പറഞ്ഞ് സ്ഥലം വിടുകയായിരുന്നു എന്ന് തെലങ്കാന ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു. ബൈക്ക് യാത്രികന് ബൈക്ക് നിര്‍ത്തി ബന്ധുക്കളെ ഫോണില്‍ വിളിച്ച് സംഭവം വിവരിക്കുകയും വിഷം ദേഹത്ത് കയറിയതോടെ ബോധരഹിതനായി വീഴുകയും ചെയ്തു.

അതിനിടെ, സഹായത്തിനായി സമീപത്തെ വയലില്‍ പണിയെടുക്കുന്ന ചില കര്‍ഷകരെ ജമാല്‍ സമീപിച്ചെങ്കിലും അവര്‍ എത്തുന്നതിന് മുമ്പ് അയാള്‍ നിലത്തുവീണിരുന്നു. തുടര്‍ന്ന് കര്‍ഷകര്‍ ഇയാളെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

സംഭവ സ്ഥലത്ത് നിന്ന് ഒരു സിറിഞ്ച് കണ്ടെടുത്തതായി ഖമ്മം റൂറല്‍ എസിപി ജി ബസ്വ റെഡ്ഡി പറഞ്ഞു. എന്നാല്‍ ജമാലിന്റെ തുടയില്‍ വിഷം കുത്തിവയ്ക്കാന്‍ ഇതേ സൂചി ഉപയോഗിച്ചിരുന്നോ എന്ന് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. സംഭവമറിഞ്ഞ് മുദിഗൊണ്ട പോലീസ് സംഭവസ്ഥലം സന്ദര്‍ശിച്ചു.

പ്രതികളെ കണ്ടെത്താന്‍ പ്രത്യേക സംഘത്തെ രൂപീകരിച്ചതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ യഥാര്‍ഥ മരണകാരണം വ്യക്തമാകൂവെന്ന് പൊലീസ് പറഞ്ഞു. ആന്ധ്രപ്രദേശില്‍ താമസിക്കുന്ന മകളുടെ വീട്ടിലേക്ക് പോകുകയായിരുന്നു ശൈഖ് ജമാല്‍ എന്നാണ് വിവരം.
-
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
സ്വർണത്തിന് വീഴാനുള്ള പ്ലാനൊന്നും അല്ല..പവൻ വിലയിൽ 40,000ത്തിൻ്റെ വർധനവ് ഉണ്ടാകും..പ്രവചനം -
ദിലീപിനെ വിട്ടിറങ്ങിയത് പത്ത് പൈസയില്ലാതെ, ഇന്ന് മഞ്ജു ഒരു സിനിമയ്ക്ക് വാങ്ങുന്നത്! കയ്യിൽ വമ്പൻ ബ്രാൻഡുകളും -
‘നാല് മന്ത്രിമാർ തോൽക്കും’- 80 സീറ്റ് ഉറപ്പെന്ന് യുഡിഎഫ് ജില്ലാ കമ്മിറ്റികളുടെ റിപ്പോർട്ട് -
ഗജകേസരി യോഗം അക്ഷയ തൃതീയയിൽ; സ്വർണം വാങ്ങും, ഈ രാശിക്കാർക്ക് ബമ്പർ നേട്ടം, പണം ഒഴുകും! -
'മഞ്ചേശ്വരത്ത് ബിജെപി ജയിക്കാതിരിക്കാൻ നിലപാട് എടുത്തു, നേമത്ത് പിന്തുണ ശിവൻകുട്ടിക്ക്'; എസ്ഡിപിഐ -
വൈദ്യുതി ബില്ല് കണ്ട് ഷോക്കടിച്ചോ? സ്മാർട്ട് മീറ്ററിലെ ഈ രഹസ്യ വിദ്യയിലൂടെ ബില്ല് പകുതിയായി കുറയ്ക്കാം! -
തമിഴ്നാട്ടിൽ വിജയ്ക്കും ടിവികെയ്ക്കും ഒരു സ്വാധീനവുമില്ലെന്ന് ശരത് കുമാർ; 'പോരാട്ടം അവർ തമ്മിൽ' -
കുടുംബസ്വത്ത് അനുഭവയോഗത്തില്‍ വരും, വസ്തു,വാഹനാദികള്‍ സമ്പാദിക്കും, കച്ചവടക്കാര്‍ക്കു ലാഭം വര്‍ധിക്കും, നാൾഫലം -
ചരിത്രത്തിലാദ്യമായി ബീഹാറിന് ബിജെപി മുഖ്യമന്ത്രി, സാമ്രാട്ട് ചൗധരിയുടെ സത്യപ്രതിജ്ഞ ബുധനാഴ്ച -
ഏഴ് വർഷത്തിന് ശേഷം ഇറാനിൽ നിന്ന് ഇന്ത്യയിലേക്ക് എണ്ണയെത്തി; 15 കപ്പലുകൾ ഹോർമുസിൽ കുടുങ്ങി കിടക്കുന്നു -
പ്രായം തോൽക്കും, നിങ്ങൾ തിളങ്ങും; യുവത്വം തിരിച്ചുകിട്ടാൻ ഇതാ 5 വഴികൾ!












Click it and Unblock the Notifications