കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'മറ്റ് വിദ്യാർത്ഥികളെ ബാധിക്കും'; ബലാത്സംഗത്തിന് ഇരയായ വിദ്യാർത്ഥിനിയെ സ്കൂളിൽ നിന്ന് പുറത്താക്കി!

Google Oneindia Malayalam News

ഉത്തർപ്രദേശിൽ കൂട്ടബലാത്സംഗത്തിനിരായ പെൺകുട്ടിയെ സ്കൂൾ രജിസ്റ്ററിൽ നിന്ന് വെട്ടി. ബലാത്സംഗത്തിന് ഇരയായ പെൺകുട്ടിയുടെ സാന്നിധ്യം മറ്റ് വിദ്യാർത്ഥികൾക്ക് പ്രതികൂലമായി ബാധിച്ചേക്കാം എന്ന കാരണത്തിലാണ് വിദ്യാർത്ഥിനിയെ സ്കൂളിൽ നിന്ന് പുറത്താക്കിയിരിക്കുന്നത്. സംഭവം അറിഞ്ഞതോടെ പെൺകുട്ടിയുടെ പിതാവ് മാധ്യമപ്രവർത്തകരോട് കാര്യം വ്യക്തമാക്കുകയായിരുന്നു.

ശനിയാഴ്ച മകൾ സ്കൂളിൽ എത്തിയപ്പോൾ, പേര് രജിസ്റ്ററിൽ നിന്ന് നീക്കിയെന്നും ഇനി സ്കൂളിൽ പഠിക്കാൻ കഴിയില്ലെന്നും പ്രിൻസിപ്പൽ അറിയിക്കുകയായിരുന്നുവെന്ന് പെൺകുട്ടിയുടെ പിതാവ് മധ്യമപ്രവർത്തകരോട് പറഞ്ഞു. ഇതിന്റെ യാഥാർത്ഥ്യമറിയാൻ താൻ സ്കൂൾ പ്രിൻസിപ്പലുമായി ബന്ധപ്പെട്ടു. എന്നാൽ ഞെട്ടിക്കുന്ന വാക്കുകളാണ് കേട്ടതെന്നും അദ്ദേഹം പറഞ്ഞു.

Molest

മകളുടെ സാന്നിധ്യം സ്കൂളിലെ മറ്റ് വിദ്യാർത്ഥികളെ പ്രതികൂലമായി ബാധിക്കുമെന്നാണ് തന്നോട് പ്രിൻസിപ്പൽ പറഞ്ഞതെന്ന് പിതാവ് പറഞ്ഞു. പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥിനിയെ സ്കൂളിൽ നിന്ന് പുറത്താക്കിയിരിക്കുന്നത്. ബുധനാഴ്ച പെൺകുട്ടി സ്കൂളിലേക്ക് പോകുന്ന വഴിയിൽ അസാംഗഡിനടുത്ത് ബൈക്കിലെത്തിയ രണ്ട് പേർ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോകുകയായിരുന്നു.

അടുത്ത ഗ്രാമത്തിലെ താമസക്കാരും പെൺകുട്ടിക്ക് അറിയാവുന്നവരുമായിരുന്നു തട്ടിക്കൊണ്ടുപോയത്. പിന്നീട് കൂട്ട ബലാത്സംഗത്തിന് ഇരയാക്കി റോഡിൽ ഉപേക്ഷിക്കുകയയിരുന്നു. പെൺകുട്ടി വീട്ടലെത്തി നടന്ന കാര്യങ്ങൾ രക്ഷിതാക്കളോട് പറയുകയായിരുന്നു. " എന്റെ മകൾ സംഭവത്തിന്റെ ഷോക്കിൽ നിന്ന് വിട്ടുമാറിയിട്ടില്ല, ഇത് അവളുടെ തെറ്റല്ല, സ്കൂളിൽ തുടർന്ന് പോയാൽ ചെറിയ മാറ്റമുണ്ടാകുമെന്ന് കരുതി. എന്നാൽ സ്കൂൾ അധികാരികൾ ക്രൂരമായാണ് പെരുമാറിയത്"- പെൺകുട്ടിയുടെ പിതാവ് പറഞ്ഞു.

പെൺകുട്ടിയെ പുറത്താകാകിയ സ്കൂൽ നടപടിയെ കുറിച്ച് അറിയില്ലെന്ന് ജില്ല സ്കൂൾ ഇൻസ്പെക്ടറായ വികെ ശർമ്മ പറഞ്ഞു. ഇത് ഗുരുതരപ്രശ്നമാണെന്നും. അത്തരത്തിലുള്ള ഒരു കാരണംകൊണ്ട് പെൺകുട്ടിയെ സ്കൂലിൽ നിന്ന് പുറത്താകാക്ൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തെ കുറിച്ച് അന്വേഷിച്ച് നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വികെ ശർമ്മ കൂട്ടിച്ചേർത്തു.

English summary
A student accused of gang rape has been expelled from school
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X