Get Updates
Get notified of breaking news, exclusive insights, and must-see stories!

ഡൽഹിയെ കാത്തിരിക്കുന്ന സർപ്രൈസ്, ആരാകും മുഖ്യമന്ത്രി? സ്മൃതി ഇറാനിയെ ഇറക്കുമോ ബിജെപി?

ഡല്‍ഹി: കേന്ദ്രത്തില്‍ പല തവണ അധികാരത്തില്‍ വന്നിട്ടും ഭരണസിരാകേന്ദ്രം സ്ഥിതി ചെയ്യുന്ന ഡല്‍ഹിയെ തൊടാനാകാത്ത അവസ്ഥ. 27 വര്‍ഷമായി ബിജെപിയെ പടിക്ക് പുറത്ത് നിര്‍ത്തിയിരിക്കുകയായിരുന്നു രാജ്യതലസ്ഥാനം. ഒടുവില്‍ 70ല്‍ 48 സീറ്റുകളുടെ ഭൂരിപക്ഷത്തില് ബിജെപി ഡല്‍ഹി പിടിച്ചിരിക്കുകയാണ്. ഈ വിജയത്തിന് അതുകൊണ്ട് തന്നെ ബിജെപിക്ക് മധുരമേറെയാണ്.

ബിജെപി തനിച്ച് ഡല്‍ഹിയില്‍ സര്‍ക്കാരുണ്ടാക്കുമെന്ന് ഉറപ്പായിക്കഴിഞ്ഞു. ഇനിയുളള ചോദ്യം 27 വര്‍ഷങ്ങള്‍ക്ക് ശേഷം ഡല്‍ഹിയുടെ മുഖ്യമന്ത്രിക്കസേരയില്‍ ഇരിക്കുന്ന ബിജെപി നേതാവ്, അതാരായിക്കും എന്നതാണ്. ആറോളം പ്രമുഖര്‍ക്കാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് സാധ്യത കല്‍പ്പിക്കപ്പെടുന്നത്. അതാരൊക്കെയെന്ന് നോക്കാം.

delhi election

1. പര്‍വേഷ് സാഹിഹ് സിംഗ് വെര്‍മ

മുഖ്യമന്ത്രിയാകാന്‍ സാധ്യതയുളള ബിജെപി നേതാക്കളില്‍ മുന്‍പന്തിയില്‍ തന്നെയുണ്ട് ജയന്റ് കില്ലര്‍ ആയ പര്‍വേഷ് സിംഗ് വെര്‍മ. ന്യൂ ഡല്‍ഹി മണ്ഡലത്തില്‍ മത്സരിച്ച പര്‍വേഷ് വീഴ്ത്തിയത് സാക്ഷാല്‍ അരവിന്ദ് കെജ്രിവാളിനെ തന്നെയാണ്. മുന്‍ മുഖ്യമന്ത്രി സാഹിബ് സിംഗ് വെര്‍മയുടെ മകന്‍ കൂടിയാണ് പര്‍വേഷ് സാഹിബ് സിംഗ് വെര്‍മ.

2. വിജേന്ദര്‍ ഗുപ്ത

മുതിര്‍ന്ന ബിജെപി നേതാവും മുന്‍ ഡല്‍ഹി ബിജെപി അധ്യക്ഷനുമാണ് വിജേന്ദര്‍ ഗുപ്ത. ആം ആദ്മി പാര്‍ട്ടിയുടെ മുന്നേറ്റത്തിനിടയിലും 2015ലും 2020ലും രോഹിണി മണ്ഡലത്തില്‍ ജയിച്ച് കയറിയ നേതാവ്. ഡല്‍ഹി നിയമസഭയിലെ പ്രതിപക്ഷ നേതാവ് കൂടിയായിരുന്നു അദ്ദേഹം.

3. വീരേന്ദ്ര സച്ച്‌ദേവ

നിലവിലെ ഡല്‍ഹി ബിജെപി അധ്യക്ഷനായ വീരേന്ദ്ര സച്ച്‌ദേവയും സാധ്യതാ പട്ടികയിലുണ്ട്. വീരേന്ദ്ര സച്ച്‌ദേവ തിരഞ്ഞെടുപ്പില്‍ മത്സരിച്ചിട്ടില്ല. എങ്കിലും ബിജെപി ഡല്‍ഹി ഘടകത്തിലെ ഒന്നാമന്‍ എന്നത് മുഖ്യമന്ത്രി പദവിയിലേക്ക് എത്താന്‍ വീരേന്ദ്ര സച്ച്‌ദേവിനുളള സാധ്യത കൂട്ടുന്നു.

4. സ്മൃതി ഇറാനി

2019 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ അമേഠിയില്‍ രാഹുല്‍ ഗാന്ധിയെ വീഴ്ത്തി ജയ്ന്റ് കില്ലറായി സ്മൃതി ഇറാനി. ഡല്‍ഹി തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയായി ആലോചിച്ചിരുന്നുവെങ്കിലും മത്സരിച്ചിരുന്നില്ല. പക്ഷേ പ്രചാരണ രംഗത്ത് വളരെ സജീവമായിരുന്നു സ്മൃതി ഇറാനി. മുഖ്യമന്ത്രി സ്ഥാനത്തേക്ക് സ്മൃതിയുടെ പേരും ഉയരുന്നുണ്ട്.

5. ഹരീഷ് ഖുരാന

ബിജെപി ഡല്‍ഹി ഘടകം സെക്രട്ടറി കൂടിയായ ഹരീഷ് ഖുരാന മോട്ടി നഗര്‍ മണ്ഡലത്തില്‍ നിന്ന് മത്സരിച്ച് വിജയിച്ചു. ഇതാദ്യമായാണ് മത്സര രംഗത്ത്. മുന്‍ ഡല്‍ഹി മുഖ്യമന്ത്രി മദന്‍ ലാല്‍ ഖുരാനയുടെ മകന്‍ കൂടിയായ ഹരീഷിനും മുഖ്യമന്ത്രി സ്ഥാനത്തേക്ക് സാധ്യത കല്‍പ്പിക്കുന്നു.

6. മനോജ് തിവാരി

മുന്‍ ബിജെപി ഡല്‍ഹി അധ്യക്ഷനും എംപിയുമായ മനോജ് തിവാരിക്കും മുഖ്യമന്ത്രിയാകാനുളള സാധ്യത ഉണ്ടെന്ന് പറയാം. ഇക്കുറി മത്സരിച്ചില്ലെങ്കിലും മനോജ് തിവാരിയുടെ പേരും പരിഗണിക്കപ്പെടുന്നുണ്ട്. നടനെന്ന നിലയിലും ജനപ്രിയനാണ് മനോജ് തിവാരി.

അപ്രതീക്ഷിതമായ പേരുകള്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പ്രഖ്യാപിച്ച് ഞെട്ടിച്ച മുന്‍കാല ചരിത്രം ബിജെപിക്കുണ്ട്. മധ്യപ്രദേശിലും രാജസ്ഥാനിലും ഛത്തീസ്ഗഡിലും അതാണുണ്ടായത്. അതുകൊണ്ട് തന്നെ ഇവരൊന്നുമല്ലാത്ത മറ്റൊരാള്‍ ഡല്‍ഹി മുഖ്യമന്ത്രിക്കസേരയിലേക്ക് എത്തിയാലും അത്ഭുതപ്പെടാനില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+