കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസിനെ മിസോറാം കൈവിട്ടതെങ്ങനെ? മിസോറാം വോട്ടിങ് വിലയിരുത്തി സര്‍വേ ഫലം പുറത്ത്

  • By Desk
Google Oneindia Malayalam News

ദില്ലി: സപ്തസഹോദരികളെയും കൈയടക്കിയിരുന്ന കോണ്‍ഗ്രസിന്റെ ശേഷിച്ച മിസോറാമും കൈവിട്ടതോടെ വടക്കു കിഴക്കന്‍ സംസ്ഥാനത്ത് ഒരു സംസ്ഥാനം പോലും ശേഷിക്കുന്നില്ല. മിസോറാമും കയ്യോഴിഞ്ഞതോടെ കോണ്‍ഗ്രിന്് ഇവിടെ ആത്മപരിശോധനയ്ക്ക് സമയമായി. അസോസിയേഷന്‍ ഓഫ് ഡെമോക്രാറ്റിക് റിഫോംസ് നടത്തിയ സര്‍വേയില്‍ ഓഗസ്റ്റ് മുതല്‍ നവംബര്‍ വരെ 500 പേരില്‍ നടത്തിയ സര്‍വേയിലാണ് മിസോറാമില്‍ തോല്‍വിക്ക് പിന്നിലെന്താണെന്ന് കണ്ടെത്തിയത്.


നഗരപ്രദേശങ്ങളിലും ഗ്രാമീണമേഖലയിലും പ്രത്യേകമായി നടത്തിയ സര്‍വേയില്‍ ജനങ്ങളുടെ പ്രധാന പ്രശ്‌നമെന്താണെന്ന് വിലയിരുത്തുന്നു. മികച്ച തൊഴിലവസരങ്ങളുടെ അപര്യാപ്തതയാണ് ഗ്രാമീണമേഖല അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്‌നം. മികച്ച അശുപത്രികളുടെ അഭാവവും പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളുടെയും അപര്യാപ്തതയാണ് മറ്റ് ഒരു പ്രശ്‌നം. മൂന്നാം സ്ഥാനത്തെ പ്രശ്‌നമായി കാര്‍ഷിക കടങ്ങള്‍ ലഭിക്കാത്തതാണ് മിസോറാം ഗ്രാമീണര്‍ രേഖപ്പെടുത്തുന്നത്.

congress-06-15

തൊഴിലില്ലായ്മയും മികച്ച തൊഴില്‍ പരിശീലനമില്ലാത്തതും ഗ്രാമീണമേഖലയിലെ ജനങ്ങളുടെ സ്ഥിരം പ്രശ്‌നമാണ്.കൃഷിയുമായി ബന്ധപ്പെട്ടുള്ള പ്രശ്‌നങ്ങളില്‍ കാര്‍ഷിക കടങ്ങളുടെ ലഭ്യതക്കുറവും വിത്തിനങ്ങള്‍ക്കും വളത്തിനും സബ്‌സീഡി ലഭിക്കാത്തും ആണ് ഇ മേഖലയിലെ പ്രധാന പ്രശ്‌നം.ജലലഭ്യത,എന്നിവയും തൊട്ടടുത്ത സ്ഥാനങ്ങളിലുണ്ടെന്ന് സര്‍വേ വ്യക്തമാക്കുന്നു. റോഡ്,പൊതുഗതാഗതം,കുടിവെള്ള ലഭ്യത,സ്ത്രീ ശാക്തീകരണം,എന്നിവയും മികച്ച മാലിന്യ സംസ്‌കരണം എന്നിവയും അടുത്ത സ്ഥാനങ്ങള്‍ അടയാളപ്പെടുത്തുന്നു.ഭീകരവാദം,പൊതുസ്ഥലങ്ങളും തടാകങ്ങളും കൈയേറുന്നത്,മലിനീകരണം എന്നിവ മിസോറാം ജനത ഏറ്റവും കുറവ് പ്രാധാന്യം നല്കുന്ന മേഖലകളാണ്.

തൊഴില്‍ തന്നെയാണ് നഗരപ്രദേശത്ത് ഏറ്റവും വലിയ പ്രശ്‌നമുണ്ടാക്കുന്നത്.67 ശതമാനം ജനങ്ങളും തൊഴിലില്ലായ്മ ഏറ്റവും വലിയ പ്രശ്‌നമായി തുടരുന്നു.തൊഴഇല്‍ പരിശീലനം നല്കാത്തതും 16 ശതമാനം രേഖപ്പെടുത്തുന്നു.സ്ത്രീശാക്തീകരണവും സ്ത്രീ സുരക്ഷയും നഗരവാസികളുചെ വലിയ പ്രശ്‌നമായി കണക്കാക്കുന്നു.അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയാണ് നഗരപ്രദേശത്ത് ജനങ്ങള്‍ രേഖപ്പെടുത്തുന്നത്.റോഡ്,ആശുപത്രികള്‍ എന്നിവയെല്ലാം ഇതില്‍ ഉള്‍പ്പെടുന്നു. മിസോറാം സര്‍ക്കാര്‍ മികച്ച ഭരണം കാഴ്ച്ചവച്ച മേഖലകള്‍ സുരക്ഷയും കൃഷിക്കായി വൈദ്യുതി നല്കുന്നതിലുമാണ്. കൃഷിക്ക് സബ്‌സിഡി നല്കുന്നതും,സ്‌കൂള്‍ വിദ്യാഭ്യാസം നല്കുന്നതിലും മികച്ച പ്രകടനം കാഴ്ച്ചവെക്കാന്‍ സര്‍ക്കാറിന് സാധിച്ചിട്ടില്ല.

മാലിന്യ സംസ്‌കരണം ഏര്‍പ്പെടുത്തുന്നതിലും ജോലി സംവരണത്തിലുമാണ് ഏറ്റവും കുറവ് മികവ് കാട്ടിയിരിക്കുന്നത്. നഗരപ്രദേശത്തും ഗ്രാമപ്രദേശത്തും ഒരേ രീതിയിലാണ് മിസോറാം ഗവണ്‍മെന്റ് ഭരണം കാഴ്ച്ചവച്ചത്. സ്ഥാനാര്‍ത്ഥി,പാര്‍ട്ടി,പാര്‍ട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി,മതം,ജാതി എന്നിവയെല്ലാം വോട്ടേഴ്‌സ് ഒരു പോലെ പരിഗണിച്ചാണ് വോട്ടു രേഖപ്പെടുത്തുന്നത്.വോട്ടിനു മദ്യവും പണവും സമ്മാനങ്ങലും നല്കിയത് എവിടയും വിലപോയില്ലെന്നാണ് സര്‍വേ പറയുന്നത്. അധികാരത്തിലേറിയ മിസോ നാഷണല്‍ പാര്‍ട്ടിക്ക് കോണ്‍ഗ്രസ് ബാക്കിവച്ച ബാധ്യതകളോടൊപ്പം ജനങ്ങളുടെ അടിസ്ഥാന പ്രശ്നങ്ങളും പരിഹരിച്ചു വേണം മുന്നോട്ട് പോകാന്‍

English summary
A survey conducted by ADS analyzing the factor behind Mizoram peoples voting pattern in this assembly election.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X