Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്‍സ്റ്റഗ്രാമിലൂടെ പരിചയം; ഇന്ത്യന്‍ കാമുകനെ തേടി സ്വീഡിഷ് കാമുകി മുംബൈയിലെത്തി

മുംബൈ: സമൂഹമാധ്യമങ്ങളിലൂടെ പരിചയപ്പെട്ട് അവസാനം അബദ്ധത്തില്‍ ചെന്ന് ചാടുന്ന വാര്‍ത്ത നമ്മള്‍ നിരന്തരം കേള്‍ക്കുന്നതാണ്. അത്തരത്തിലൊരു സംഭവമാണ് കഴിഞ്ഞ ദിവസം മുംബൈയില്‍ നടന്നത്.

ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട തന്റെ കാമുകനെ കാണാന്‍ സ്വീഡിഷുകാരിയായ പതിനാറുകാരി ഇന്ത്യയിലെത്തിയതാണ് സംഭവം. മുംബൈ പൊലീസ് തക്കസമയത്ത് ഇടപെട്ടതോടെ പെണ്‍കുട്ടിയെ കണ്ടെത്തി കുടുംബത്തോടൊപ്പം തിരിച്ചയച്ചുവെന്നാണ് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇന്‍സ്റ്റഗ്രാമില്‍ പരിചയപ്പെട്ട 19 വയസുകാരനെ കാണാനാണ് പെണ്‍കുട്ടി മുംബൈയിലെത്തിയതെന്നും പൊലീസ് പറഞ്ഞു.

1

ഇന്‍സ്റ്റഗ്രാമിലൂടെയാണ് മുംബൈ സ്വദേശിയായ യുവാവിനെ കുട്ടി പരിചയപ്പെട്ടതെന്നും കുറച്ചു നാളായി ഇവര്‍ പരിചയത്തിലായിരുന്നുവെന്നുമാണ് പൊലീസ് പറയുന്നത്. കഴിഞ്ഞ നവംബര്‍ 27നാണ് പെണ്‍കുട്ടിയെ കാണാനില്ലെന്ന് കാണിച്ച് പിതാവ് സ്വീഡനില്‍ പരാതിയുമായി പൊലീസിനെ സമീപിച്ചിരുന്നത്. തുടര്‍ന്ന് പിതാവിന്റെ പരാതിയില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്യുകയായിരുന്നു. പെണ്‍കുട്ടിയുടെ കുടുംബത്തിന് ഇന്ത്യന്‍ ബന്ധങ്ങള്‍ ഉണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

2

സ്വീഡനില്‍ നിന്ന് പെണ്‍കുട്ടിയെ കാണാതായതായി ഇന്റര്‍പോളില്‍ നിന്ന് യെല്ലോ നോട്ടീസ് മുംബൈ പൊലീസിന് ലഭിച്ചിക്കുകയും ചെയ്തുരുന്നു. ഇതോടെ പൊലീസ് അന്വേഷണം തുടങ്ങുകയായിരുന്നു. ക്രൈം ബ്രാഞ്ച് ആറാം യൂണിറ്റിനായിരുന്നു അന്വേഷണ ചുമതലയുണ്ടായിരുന്നത്. നഗരത്തില്‍ നിന്ന് കുട്ടിയെ അന്വേഷിച്ച് കണ്ടെത്തി പൊലീസ് സംഘം സ്വീഡനിലുള്ള കുടുംബത്തെ വിവരമറിയിക്കുകയും ചെയ്തു. തുടര്‍ന്ന് കുട്ടിയുടെ കുടുംബം സ്വീഡനില്‍ നിന്ന് ഇന്ത്യയിലെത്തുകയും കുടംബത്തോടൊപ്പം സ്വീഡനിലേക്ക് കൂട്ടികൊണ്ടു പോവുകയുമായിരുന്നു.

3

പെണ്‍കുട്ടി ഇന്ത്യയില്‍ എത്തിയിട്ടുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ രാജ്യത്തെമ്പാടും നിര്‍ദേശം നല്‍കിയിരുന്നു. തുടര്‍ന്ന് ഇന്‍സ്റ്റഗ്രാം ലോഗിന്‍ അടക്കമുള്ളവയുടെ അടിസ്ഥാനത്തില്‍ കുട്ടിയുടെ സുഹൃത്തായ യുവാവിനെ പൊലീസ് കണ്ടെത്തുകയും ചെയ്തു. ഇയാള്‍ ഒരു കോളജ് വിദ്യാര്‍ഥിയാണെന്നാണ് പൊലീസ് പറയുന്നത്. കിഴക്കന്‍ മുംബൈയിലുള്ള ചീറ്റ ക്യാംപിലാണ് പെണ്‍കുട്ടി കഴിയുന്നതെന്ന വിവരം ഇയാള്‍ പൊലീസിന് കൈമാറുകയും ചെയ്തിരുന്നു.

4

ഉടന്‍ തന്നെ സ്ഥലത്തെത്തിയ പോലീസ് സംഘം പെണ്‍കുട്ടിയെ കസ്റ്റഡിയിലെടുക്കകയും ദക്ഷിണ മുംബൈയിലെ ദോംഗ്രിയിലുള്ള ചില്‍ഡ്രന്‍സ് ഹോമിലേയ്ക്ക് മാറ്റുകയായിരുന്നു. ഇതിനു ശേഷം മുംബൈ പോലീസ് സ്വീഡിഷ് എംബസിയ്ക്കും ഇന്റര്‍പോളിനും ഇതു സംബന്ധിച്ച് വിവരം കൈമാറുകയും കുട്ടിയെ മടക്കിക്കൊണ്ടു പോകാനായി വെള്ളിയാഴ്ച അച്ഛന്‍ അടക്കമുള്ളവര്‍ സ്വീഡനില്‍ നിന്ന് മുംബൈയിലെത്തുകയുമായിരുന്നു. നടപടികള്‍ക്ക് ശേഷം കുട്ടിയെ കുടുംബത്തിന് കൈമാറിയെന്നും കുട്ടിയുമായി കുടുംബം തിരിച്ചു സ്വീഡനിലേയ്ക്ക് തന്നെ പോയെന്നും പൊലീസ് അറിയിച്ചതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നും നീലോത്പാല്‍ ഡിസിപിയെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+