കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇവിടയാണ് ദുര്യോധനനും കര്‍ണ്ണനും ക്ഷേത്രമുളളത്

  • By Pratheeksha
Google Oneindia Malayalam News

ജാക്കോലി (ഉത്തരാഖണ്ഡ് ): ശ്രീകൃഷ്ണ, ശ്രീരാമ, ബലരാമ ക്ഷേത്രമുള്‍പ്പെടെ പുരാണങ്ങളിലെയും ഇതിഹാസങ്ങളിലെയും കഥാപാത്രങ്ങള്‍ക്ക് ക്ഷേത്രങ്ങളുണ്ട്. പക്ഷേ ദുഷ്ടകഥാപാത്രങ്ങള്‍ക്കും ക്ഷേത്രങ്ങളുണ്ടെന്നതാണ് യാഥാര്‍ത്ഥ്യം. ഉത്തരാഖണ്ഡിലെ ജാക്കോലി ഗ്രാമത്തിലാണ് മഹാഭാരത്തിലെ വില്ലന്‍ കഥാപാത്രമായ ദുര്യോധനനെ ആരാധിക്കുന്ന ക്ഷേത്രമുള്ളത്.

ക്ഷേത്രത്തില്‍ ലൗഡ് സ്പീക്കര്‍ ഉപയോഗിക്കാന്‍ അനുവദിക്കില്ലെന്ന് മുസ്ലിങ്ങള്‍, സംഘര്‍ഷം!ക്ഷേത്രത്തില്‍ ലൗഡ് സ്പീക്കര്‍ ഉപയോഗിക്കാന്‍ അനുവദിക്കില്ലെന്ന് മുസ്ലിങ്ങള്‍, സംഘര്‍ഷം!

ദുര്യോധനന്‍ ഇൗ ഗ്രാമത്തിലാണ് ജീവിച്ചിരുന്നതെന്നാണ് ഇവിടുത്തെ ഗ്രാമവാസികളുടെ വിശ്വാസം. ഭക്തര്‍ ഭയഭക്തി ബഹുമാനങ്ങളോടെ ദുര്യോധനന്റേതെന്നു കരുതുന്ന സ്വര്‍ണ്ണം പൂശിയ വാളില്‍ അര്‍ച്ചന നടത്തുന്നു. പൂജകള്‍ നടത്തുന്നു. ദുര്യോധനനെ ആരാധിച്ചിരുന്ന ക്ഷേത്രത്തില്‍ വര്‍ഷങ്ങള്‍ക്കു മുമ്പ് മുഖ്യ പ്രതിഷ്ഠ ശിവനായി മാറിയെങ്കിലും ദുര്യോധനന്റെ വാളില്‍ ആരാധന നടത്തു കയാണ് ക്ഷേത്രത്തില്‍.

temple-27-

ക്ഷേത്രമിപ്പോള്‍ സോമേശ്വര്‍ ക്ഷേത്രമെന്നാണറിയപ്പെടുന്നതെങ്കിലും ദുര്യോധനനെ പൂജിക്കാനാണ് പ്രധാനമായും ഭക്തരെത്തുന്നത്. ഉത്തരാഖണ്ഡിലെ നേത്വാര്‍ ഗ്രാമത്തില്‍ കര്‍ണ്ണനമുണ്ട് ക്ഷേത്രം. കര്‍ണ്ണനെ ധന്‍വീര്‍ എന്നാണ് ഭക്തര്‍ ആരാധനയോടെ വിളിക്കുന്നത്. ദാന കര്‍മ്മങ്ങളില്‍ കര്‍ണ്ണന്‍ തത്പരനായിരുന്നതിനാല്‍ ഭക്തരും അത് പാലിക്കുന്നു.

സ്ത്രീധന സമ്പ്രദായത്തിന് ഗ്രാമത്തില്‍ വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. വിശ്വാസങ്ങള്‍ക്കെതിരായി പ്രവര്‍ത്തിക്കുന്നവര്‍ക്കെല്ലാം കുടുംബത്തില്‍ ഒട്ടേറെ പ്രശ്‌നങ്ങള്‍ ഉണ്ടായിട്ടുളളതായി ഗ്രാമവാസികള്‍ സാക്ഷ്യപ്പെടുത്തുന്നു. ഗ്രാമത്തിലെ എല്ലാ ക്ഷേത്രങ്ങളിലും മൃഗബലിയും നിരോധിച്ചതായി ഗ്രാമവാസികള്‍ പറയുന്നു.

മഴപെയ്യിക്കാന്‍ രണ്ടു വര്‍ഷത്തോളമായി 90 കാരന്റെ കൊടും തപസ്സ് മഴപെയ്യിക്കാന്‍ രണ്ടു വര്‍ഷത്തോളമായി 90 കാരന്റെ കൊടും തപസ്സ്

English summary
Ever heard of a temple dedicated to Duryodhana, widely regarded as the villain of the epic Mahabharata? Or one built in honour of Karna, the abandoned son of Kunti, In a remote corner of Uttarakhand lie both these temples housing their unique deities and the intriguing stories behind them.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X