ടാറ്റൂ തുണച്ചു; ഗൂഗിള്‍ വഴി 7 വര്‍ഷത്തിനുശേഷം യുവതി വീട്ടുകാരെ കണ്ടുമട്ടി
ബര്‍വാനി: വളരെ ചെറുപ്പത്തില്‍ ശരീരത്തില്‍ പച്ചകുത്തിയത് വര്‍ഷങ്ങള്‍ക്കുശേഷം പെണ്‍കുട്ടിക്ക് വീട്ടുകാരെ കണ്ടുമുട്ടാന്‍ തുണയായി. മധ്യപ്രദേശിലെ ബര്‍വാനി ജില്ലയിലാണ് സംഭവം നടക്കുന്നത്. സ്കിസോഫ്രീനിയ എന്ന മാനസികരോഗം ബാധിച്ച ജാനിയ എന്ന പെണ്‍കുട്ടി ഏഴുവര്‍ഷം മുന്‍പ് വീടുവിട്ടിറങ്ങിയിരുന്നു. ചെന്നൈയിലാണ് പെണ്‍കുട്ടി എത്തിപ്പെട്ടത്.
കാണാതായ മകള്‍ക്കുവേണ്ടി കുടുംബാംഗങ്ങള്‍ തുടക്കത്തില്‍ ഏറെ അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല. എന്നാല്‍, ദിവസങ്ങള്‍ക്ക് മുന്‍പ് എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് മകളെക്കുറിച്ചുള്ള വാര്‍ത്തയുമായി ചെന്നൈയില്‍ നിന്നും ഫോണ്‍ കോള്‍ എത്തി. രണ്ടുദിവസത്തിനുശേഷം മകളെ കുടുംബത്തിന് തിരികെ ലഭിക്കുകയും ചെയ്തു.

ചെന്നൈയില്‍ പ്രവര്‍ത്തിക്കുന്ന ശ്രദ്ധ എന്ന പേരിലുള്ള പുന:രധിവാസ കേന്ദ്രത്തില്‍ നിന്നായിരുന്നു വീട്ടുകാര്‍ക്ക് ഫോണ്‍കോള്‍ ലഭിച്ചത്. 2014ലാണ് പെണ്‍കുട്ടിയെ ചെന്നൈയിലെ നഗരത്തില്‍ നിന്നും സംഘടനയ്ക്ക് ലഭിക്കുന്നത്. മാനസികരോഗം ബാധിച്ച് അലഞ്ഞുതിരിയുകയായിരുന്ന പെണ്‍കുട്ടിയെ പോലീസ് ഇവിടെ എത്തിക്കുകയായിരുന്നു.
പെണ്‍കുട്ടിക്ക് സ്വന്തം കുടുംബത്തെക്കുറിച്ചോ ഗ്രാമത്തെക്കുറിച്ചോ ഒന്നും ഓര്‍മയില്ലായിരുന്നു. അങ്ങിനെയിരിക്കെയാണ് പെണ്‍കുട്ടിയുടെ ശരീരത്തില്‍ ഗ്രാമത്തിന്റെ പേര് പച്ചകുത്തിയത് ശ്രദ്ധയില്‍പ്പെടുന്നത്. ഉടന്‍ ഗ്രാമത്തെക്കുറിച്ച് ഗൂഗിളില്‍ തിരഞ്ഞു. നാലു ഗ്രാമങ്ങള്‍ ഒരേ പേരില്‍ ലഭിച്ചതോടെ ഈ ഗ്രാമങ്ങളിലെല്ലാം പെണ്‍കുട്ടിയെക്കുറിച്ച് അന്വേഷണവും നടത്തി. ഒടുവില്‍ പെണ്‍കുട്ടിയുടെ ഗ്രാമത്തെ കണ്ടെത്തുകയും ബന്ധുക്കളെ വിളിച്ചുവരുത്തുകയുമായിരുന്നു.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications